Activate your premium subscription today
മൂലമറ്റം∙ ഇടുക്കി മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ മേലുകാവ് എരുമാപ്ര പാറശ്ശേരിയിൽ സാജൻ സാമുവലിനെ(47)യാണു മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലക്കേസിൽ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇറാഖിൽ പിടിയിലായ കുവൈത്ത് സ്വദേശിയും കൊടും കുറ്റവാളിയുമായ സൽമാൻ അൽ ഖാലിദിനെ ഇന്റർപോളിന്റെ സഹായത്തോടെ കുവൈത്തിൽ എത്തിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്
ഫെഡറൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ ശിക്ഷ ഇളവ് ചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെ ശിക്ഷയാണ് ബൈഡൻ ഇളവ് ചെയ്തത്. ഡോണൾഡ് ട്രംപ് അധികാരമേൽക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ബൈഡന്റെ ഉത്തരവ്.
പാശ്ചാത്യ ലോകത്ത് ശതകോടീശ്വരൻമാർ അനേകം. മിക്കവർക്കും അവകാശികളില്ല, കുടുംബമില്ല. അവരുടെ കാലം കഴിയുമ്പോൾ സ്വത്ത് എങ്ങോട്ടു പോകുന്നു? മിക്കവരും വയസ്സുകാലത്ത് ചെറുപ്പക്കാരിയെ കല്യാണം കഴിക്കുകയോ പാർട്ണർ എന്ന പേരിൽ കൂടെ താമസിപ്പിക്കുകയോ ചെയ്യുന്നു. ഈ പുത്തൻ പങ്കാളിയുടെ ലക്ഷ്യം ഗൂഢമായിരിക്കും. സ്വത്ത് കൈക്കലാക്കുക. ചിലപ്പോൾ വേഗം സ്വത്ത് കിട്ടാൻ അത്യാഗ്രഹം മൂത്തിട്ട് ഭർത്താവിനെ തട്ടുകയും ചെയ്യും. അങ്ങനെ എത്രയെത്ര കഥകൾ! ആ പരമ്പരയിലെ ലേറ്റസ്റ്റ് ആകുന്നു ഹെർമിസ് എന്ന ആഡംബര ബ്രാൻഡ് ഉടമ നിക്കൊളാസ് പ്യൂഷിന്റെ കഥ! 1300 കോടി ഡോളർ (ഒരു ലക്ഷം കോടി രൂപയിലേറെ) മൂല്യമുള്ള ഓഹരികളുടെ ഉടമയ്ക്ക് ഇപ്പോഴുള്ളത് പൂജ്യം! അക്കൗണ്ടന്റും പങ്കാളിയും മറ്റും ചേർന്ന് ജീവിച്ചിരിക്കെത്തന്നെ കൈക്കലാക്കിയതാണത്രെ. മധ്യവയസ്സ് പിന്നിട്ടവർ മാത്രമല്ല ഏതു പ്രായക്കാരും മനസ്സിലാക്കിയിരിക്കേണ്ടതാണ് വയസ്സുകാലത്തെ
ഗുല്‍ബര്‍ഗ - ബിദാര്‍ ഇറാനി ഗ്യാങ് എന്ന കുപ്രസിദ്ധ ക്രിമിനല്‍ സംഘം കേരളത്തിലെത്തിയതായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കമ്പിളി വില്പനക്കാരെന്ന വ്യാജേന കേരളത്തിലെത്തിയ ഇവരെ വീട്ടില്‍ കയറ്റരുതെന്നും കണ്ടാല്‍ പൊലീസില്‍ അറിയിക്കണമെന്നുമുള്ള സന്ദേശത്തിനൊപ്പമാണ് 26 പേരുടെ ചിത്രങ്ങള്‍
മുംബൈ ∙ 164 സിറ്റിങ് എംഎൽഎമാർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും അവരിൽ 106 പേർ ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും സ്വതന്ത്ര ഗവേഷണ ഏജൻസികളുടെ പഠനറിപ്പോർട്ട്. ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള ബിജെപിയിൽ തന്നെയാണ് ക്രിമിനലുകളുടെ (62) എണ്ണവും കൂടുതൽ. 2019ൽ 272 സ്ഥാനാർഥികൾ നൽകിയ സത്യവാങ്മൂലത്തിലെ
കുവൈത്ത് സിറ്റി ∙ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര- പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫിന്റെ മേല്‍ നോട്ടത്തിലായിരുന്നു ഖൈത്താന്‍ പ്രദേശത്ത് സുരക്ഷപരിശോന നടത്തിയത്.
കൊളംബോ / തൃശൂർ ∙ ശ്രീലങ്കൻ പൗരനായ ലഹരിമരുന്നു കേസ് പ്രതി കോടതിക്കുള്ളിൽ കറന്റ് പോയ തക്കംനോക്കി പൊലീസിനെ വെട്ടിച്ചു ചാടിപ്പോയി. ഒന്നിലേറെ ലഹരിമരുന്നു കേസുകളിൽ പ്രതിയായ അജിത് കിഷാന്ത് പെരേര (38) ആണു കടന്നുകളഞ്ഞത്. കോടതിക്കുള്ളിൽ കയറ്റുന്നതിനു തൊട്ടുമുൻപു ചട്ടപ്രകാരം പൊലീസ് വിലങ്ങഴിച്ചത് അജിത്തിനു
നെതർലാൻഡ്സ് പാർലമെന്റ് ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പെർമനന്റ് റസിഡൻസ് നിഷേധിക്കുന്ന ബിൽ പാസാക്കി.
ബണ്ടി ചോർ കേരളത്തിൽ വന്നോ? ജില്ലകൾ തോറും കേരള പൊലീസ് അരിച്ചു പെറുക്കുകയാണ്. ഉടനെത്തന്നെ ഒരു വൻ മോഷണം നടക്കുമോയെന്നാണ് പേടി. തുടക്കം ആലപ്പുഴയിലാണ്. ആലപ്പുഴയിലെ ബാറിൽ ഡൽഹി സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എന്ന ദേവീന്ദർ സിങ് എത്തിയെന്ന സംശയം ഉയർന്നതോടെയാണ് സംസ്ഥാനത്തെ പൊലീസ് ജാഗ്രതയിലായത്. ആലപ്പുഴയിൽ എത്തിയതു ബണ്ടിചോറാണെങ്കിൽ മോഷണം ലക്ഷ്യമിട്ടായിരിക്കാം വരവെന്നാണു പൊലീസ് കരുതുന്നത്. വിനോദ സഞ്ചാരത്തിന് ബണ്ടി ചോർ വരില്ലെന്ന് പൊലീസിന് നന്നായി അറിയാം. തന്നെ തേടി പൊലീസ് പായുന്നത് എവിടെയെങ്കിലും ഇരുന്ന് ഒരുപക്ഷേ ബണ്ടി കാണുന്നുമുണ്ടാകാം. മുങ്ങുന്നിടത്തു പൊങ്ങുന്ന ആളല്ല ബണ്ടി ചോർ എന്നതിനാൽ സംസ്ഥാനത്തെവിടെയും ഇയാൾ ‘പൊങ്ങാന്‍’ സാധ്യതയുണ്ടെന്നും കരുതിയിരിക്കണം എന്നുമാണു പൊലീസ് പറയുന്നത്. ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം എന്നിവയടക്കം വൻനഗരങ്ങളിലായി അഞ്ഞൂറോളം കേസുകളിൽ പ്രതിയാണ് ബണ്ടി. വർഷങ്ങളോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. നേരത്തേ മോഷണം അവസാനിപ്പിച്ച് ഡിറ്റക്ടീവ് ഏജൻസി തുടങ്ങിയെങ്കിലും വീണ്ടും മോഷണത്തിലേക്കു തിരിയുകയായിരുന്നു. മഴക്കാലം കൂടിയായതിനാൽ ബണ്ടി ചോറിനെ കൂടുതൽ കരുതിയിരിക്കണമെന്നാണു പൊലീസിന്റെ നിർദേശം. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും പൊലീസിനെ വെള്ളം കുടിപ്പിച്ചിട്ടുണ്ട് ഇയാൾ. പൊലീസ് ഇത്രയും കരുതൽ എടുക്കുന്നുണ്ടെങ്കിൽ നാട്ടുകാർ എത്രത്തോളം കരുതൽ എടുക്കണം? എന്തുകൊണ്ടാണ് ബണ്ടി ചോറിനെ പൊലീസ് പോലും ഇത്രയും ഭയക്കുന്നത്? അതിനു കാരണമുണ്ട്.
Results 1-10 of 428