Activate your premium subscription today
എത്ര ശ്രദ്ധിച്ചാലും ‘പണി കിട്ടാൻ’ ഒറ്റ ലിങ്ക് മതി. ഇൗ വരി വായിക്കുന്നതു പോലെ നിസ്സാരമല്ല സൈബർ തട്ടിപ്പിന് ഇരയായവരുടെ അനുഭവകഥ. കഴിഞ്ഞ ദിവസം കൊല്ലം മാരാരിത്തോട്ടം സ്വദേശിനിയുടെ അക്കൗണ്ടിൽനിന്നും നഷ്ടമായത് 10 ലക്ഷത്തോളം രൂപ. കേസിലെ പ്രതിയെ ജാർഖണ്ഡിൽനിന്നു കരുനാഗപ്പള്ളി പൊലീസ് സാഹസികമായി പിടികൂടി.
ജനം എന്ന വാക്ക് മനസ്സിനു നൽകുന്ന ചിത്രം എന്താണ്? ഒരുപാട് ആളുകൾ തിങ്ങി നിറഞ്ഞ ഉത്സവമാണോ? ഏതെങ്കിലും നിയമം അനുസരിച്ച് നിരയായോ വരിയായോ നിൽക്കുന്ന മനുഷ്യന്മാരുടെ കൂട്ടമാണോ? പൊതുവേ സമൂഹജീവിയായ മനുഷ്യവർഗത്തിന്റെ സ്വഭാവം നിർണയിക്കപ്പെടാൻ ഈ ‘ആൾക്കൂട്ട ബോധം’ കാരണമാകാറുണ്ട്. അതായത്, ഒറ്റയ്ക്ക് അല്ലെങ്കിൽ ചെറിയ കൂട്ടത്തിൽ നിൽക്കുമ്പോൾ മനുഷ്യൻ കാണിക്കുന്ന പെരുമാറ്റമല്ല ഒരു കൂട്ടത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ ഉണ്ടാകുന്നത്. അതിന്റെ മനഃശാസ്ത്രം എന്തായിരിക്കും? ഉദാഹരണത്തിന്, ഒരുപാട് ആളുകൾ പങ്കെടുക്കുന്ന വലിയ പരിപാടികളിൽ ഒരു നടി ഭംഗിയായി ഒരുങ്ങി വന്നു നിൽക്കുന്നു. എല്ലാവരും ആരവമുണ്ടാക്കി സ്വീകരിക്കുന്നു. ചിലപ്പോഴൊക്കെ അവർ കേൾക്കാതെ പല ‘കമന്റുകൾ’ പറയുന്നു. ശേഷം ഇതേ പരിപാടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നു. അതിനു ചുവടെ വരുന്ന കമന്റുകൾ അശ്ലീലം നിറഞ്ഞതാകുന്നു. ആരോഗ്യപരമായ സമൂഹത്തിൽ ഒരു മനുഷ്യനോടും നേരിട്ട് പറയാൻ പാടില്ലാത്ത വാക്കുകളും സംജ്ഞകളും ഒരു കൂട്ടത്തിൽ മറഞ്ഞിരുന്നു ചെയ്യാൻ മനുഷ്യന് സാധിക്കുന്നത് എങ്ങനെയാണ്? ഇതേ മോശം കമന്റുകൾ തെളിഞ്ഞ വെളിച്ചത്തിൽ യാതൊരു മാന്യതയുമില്ലാതെ വിളിച്ചു പറഞ്ഞ ആളെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ ‘സമൂഹമാധ്യമ യുദ്ധം’ ചെയ്യുന്നതാണ് മറ്റൊരു വിരോധാഭാസം. മനുഷ്യ മനസ്സിന്റെ ഈ കേളികൾക്കു പിന്നിലെന്തായിരിക്കും?
അബുദാബി ∙ യുഎഇയിൽ നിർമിത ബുദ്ധി (എഐ) അടിസ്ഥാനമായുള്ള സൈബർ ആക്രമണങ്ങൾ വർധിക്കുന്നു. ഏതാനും ആഴ്ചകളിലായി ദിവസേന 2 ലക്ഷത്തോളം സൈബർ ആക്രമണങ്ങളാണ് യുഎഇ തടഞ്ഞത്.
സമൂഹമാധ്യമത്തിൽ ഒരു കമന്റിട്ടാൽ, അല്ലെങ്കിൽ ഒരാൾക്കു നേരെ ‘കമന്റ്’ പറഞ്ഞാല്‍ അറസ്റ്റിലാകുമോ? ആകുമെന്നതിന്റെ ജീവിക്കുന്ന തെളിവായി നമുക്കു മുന്നിൽ ഒട്ടേറെ പേരുണ്ട്. അക്കൂട്ടത്തിലേക്കിപ്പോൾ വ്യവസായിയും ബോബി ഗ്രൂപ്പിന്റെ ഉടമയുമായ ബോബി ചെമ്മണ്ണൂരും എത്തിയിരിക്കുന്നു. ലൈംഗിക അതിക്രമ കേസിൽപ്പെട്ട് ജയിലിലാണിപ്പോൾ ആരാധകരുടെ ‘ബോചെ’ എന്ന ബോബി ചെമ്മണ്ണൂര്‍. ജനുവരി 9 മുതല്‍ പതിനാല് ദിവസത്തേക്ക് റിമാൻഡിലാണ് ബോബി. എല്ലാത്തിന്റെയും തുടക്കം ഒരു ഉദ്ഘാടനച്ചടങ്ങായിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിൽ ഉദ്ഘാടനത്തിനെത്തിയ ഹണിയെ അപമാനിക്കുന്ന തരത്തിൽ ചടങ്ങിനിടെ ബോബി ഒരു ദ്വയാർഥ പ്രയോഗം നടത്തി. ചടങ്ങിലുടനീളം പ്രതികരിക്കാതിരുന്ന നടി പിന്നീട്, ബോബിയുടെതന്നെ മറ്റു സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനു ക്ഷണിച്ചപ്പോൾ വിസമ്മതം അറിയിച്ചു. തുടർന്നാണ് സമൂഹ മാധ്യമങ്ങള്‍ വഴി ബോബി നടിയെ മനഃപൂർവം അപമാനിക്കുന്ന തരത്തിൽ ഇടപെടലുകൾ നടത്തിയത്.
ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെയുള്ള സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അധിക്ഷേപ പരാമർശം നടത്തിയ പി.കെ. സുരേഷ് കുമാറിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ദേവൻ രാമചന്ദ്രനെതിരെ നടന്ന സൈബർ ആക്രമണത്തിനു നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്.
കോട്ടയം ∙ ഒന്നല്ല ഒരായിരം തവണ സൈബർ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. മുൻകാലങ്ങളിലൊക്കെ മുഖമില്ലാത്തവരായിരുന്നു സൈബർ ആക്രമണങ്ങൾ നടത്തിയതെങ്കിൽ ഇപ്പോൾ പ്രൊഫൈലും മുഖവും പാർട്ടി ചിഹ്നവും വച്ചാണ് ആക്രമണം. ഹണി റോസ് അവർക്ക് ഇഷ്ടമുള്ള വേഷം ധരിക്കട്ടെ. അതവരുടെ ഇഷ്ടമാണ്.
‘‘പറയാത്ത കാര്യങ്ങൾ പറഞ്ഞെന്ന് പറയുക, ശരീരത്തെയും വസ്ത്രത്തെയും അധിക്ഷേപിക്കുക. ഒരിക്കൽപോലും കണ്ടിട്ടില്ലാത്തവരുടെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ ക്യാംപസ് കാലം മുതൽ കേട്ടു തുടങ്ങിയതാണ്. ആദ്യമൊക്കെ പതറിപ്പോകുമായിരുന്നു. പതിയെ അതിനെ നേരിടാനുള്ള ധൈര്യം കിട്ടി. എനിക്കൊപ്പം സിപിഎം എന്ന സംഘടനയുണ്ട്. പക്ഷേ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്.
കൊച്ചി ∙ സമൂഹമാധ്യമങ്ങളിലൂടെയുള്ള അവഹേളനങ്ങൾക്കും അപമാനങ്ങൾക്കും ചുട്ടമറുപടിയുമായി രംഗത്തു വന്ന നടി ഹണി റോസിനു പിന്തുണയുമായി ഫോണിൽ മെസേജുകൾ വന്നു നിറയുകയാണ്. ഈ പോരാട്ടം സമൂഹമാധ്യമങ്ങളിൽ അദൃശ്യരായി വന്നു സ്ത്രീകളെ വേട്ടയാടുന്ന അശ്ലീലഭാഷാ പണ്ഡിതൻമാർക്കെതിരെയാണെന്ന് ഹണി റോസ് ‘മനോരമ’യോടു പറഞ്ഞു എന്താണ്
കൊച്ചി∙ നടി ഹണി റോസിനെതിരായി നടക്കുന്ന സൈബർ ആക്രമണത്തിൽ കടുത്ത നടപടിയുമായി പൊലീസ്. ഹണി റോസിനെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റുകളിട്ട 27 പേർക്കെതിരെ കേസെടുത്തിനു പിന്നാലെ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു. എറണാകുളം കുമ്പളം സ്വദേശിയെയാണ് എറണാകുളം സെൻട്രൽ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്ടുകള്‍ ചുമത്തിയാണ് അറസ്റ്റ്.
മൊബൈൽ ഫോണിൽ എത്തുന്ന കോളുകൾ യഥാർഥത്തിൽ വിദേശത്ത് നിന്നാണെങ്കിൽ വൈകാതെ 'ഇന്റർനാഷനൽ കോൾ' എന്ന് എഴുതികാണിക്കും. രാജ്യാന്തര നമ്പറുകൾ ഉപയോഗിച്ച് നടക്കുന്ന സൈബർ തട്ടിപ്പുകൾ തടയാനാണ് ടെലികോം വകുപ്പിന്റെ നീക്കം.
Results 1-10 of 343