Activate your premium subscription today
തിരുവനന്തപുരം∙ ‘എന്നെയൊന്നു തട്ടിച്ചോളൂ’ എന്നു പറഞ്ഞുനടക്കുന്ന മട്ടിലാണു കേരളത്തിലെ ചില ആളുകളുടെ നിലയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ തട്ടിപ്പുകളെക്കുറിച്ച് ഒട്ടേറെ ബോധവൽക്കരണം നടക്കുന്നുണ്ടെങ്കിലും എണ്ണം കൂടുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ബെംഗളൂരു∙ ഫ്ലിപ്കാർട് സഹസ്ഥാപകൻ സച്ചിൻ ബൻസാലിന്റെ സ്റ്റാർട്ടപ്പ് കമ്പനി നവി ടെക്നോളജീസിൽ നിന്നു സൈബർ തട്ടിപ്പുകാർ 14.26 കോടി രൂപ കവർന്നു. ഓൺലൈൻ ധനകാര്യ കമ്പനിയുടെ പണമിടപാടിലെ സാങ്കേതിക തകരാറാണ് തട്ടിപ്പുകാർക്ക് അവസരം ഒരുക്കിയത്. ഇഎംഐ, മൊബൈൽ റീചാർജ് ഉൾപ്പെടെയുള്ള ഇടപാടുകളിലെ പഴുത്
എത്ര ശ്രദ്ധിച്ചാലും ‘പണി കിട്ടാൻ’ ഒറ്റ ലിങ്ക് മതി. ഇൗ വരി വായിക്കുന്നതു പോലെ നിസ്സാരമല്ല സൈബർ തട്ടിപ്പിന് ഇരയായവരുടെ അനുഭവകഥ. കഴിഞ്ഞ ദിവസം കൊല്ലം മാരാരിത്തോട്ടം സ്വദേശിനിയുടെ അക്കൗണ്ടിൽനിന്നും നഷ്ടമായത് 10 ലക്ഷത്തോളം രൂപ. കേസിലെ പ്രതിയെ ജാർഖണ്ഡിൽനിന്നു കരുനാഗപ്പള്ളി പൊലീസ് സാഹസികമായി പിടികൂടി.
ജനം എന്ന വാക്ക് മനസ്സിനു നൽകുന്ന ചിത്രം എന്താണ്? ഒരുപാട് ആളുകൾ തിങ്ങി നിറഞ്ഞ ഉത്സവമാണോ? ഏതെങ്കിലും നിയമം അനുസരിച്ച് നിരയായോ വരിയായോ നിൽക്കുന്ന മനുഷ്യന്മാരുടെ കൂട്ടമാണോ? പൊതുവേ സമൂഹജീവിയായ മനുഷ്യവർഗത്തിന്റെ സ്വഭാവം നിർണയിക്കപ്പെടാൻ ഈ ‘ആൾക്കൂട്ട ബോധം’ കാരണമാകാറുണ്ട്. അതായത്, ഒറ്റയ്ക്ക് അല്ലെങ്കിൽ ചെറിയ കൂട്ടത്തിൽ നിൽക്കുമ്പോൾ മനുഷ്യൻ കാണിക്കുന്ന പെരുമാറ്റമല്ല ഒരു കൂട്ടത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ ഉണ്ടാകുന്നത്. അതിന്റെ മനഃശാസ്ത്രം എന്തായിരിക്കും? ഉദാഹരണത്തിന്, ഒരുപാട് ആളുകൾ പങ്കെടുക്കുന്ന വലിയ പരിപാടികളിൽ ഒരു നടി ഭംഗിയായി ഒരുങ്ങി വന്നു നിൽക്കുന്നു. എല്ലാവരും ആരവമുണ്ടാക്കി സ്വീകരിക്കുന്നു. ചിലപ്പോഴൊക്കെ അവർ കേൾക്കാതെ പല ‘കമന്റുകൾ’ പറയുന്നു. ശേഷം ഇതേ പരിപാടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നു. അതിനു ചുവടെ വരുന്ന കമന്റുകൾ അശ്ലീലം നിറഞ്ഞതാകുന്നു. ആരോഗ്യപരമായ സമൂഹത്തിൽ ഒരു മനുഷ്യനോടും നേരിട്ട് പറയാൻ പാടില്ലാത്ത വാക്കുകളും സംജ്ഞകളും ഒരു കൂട്ടത്തിൽ മറഞ്ഞിരുന്നു ചെയ്യാൻ മനുഷ്യന് സാധിക്കുന്നത് എങ്ങനെയാണ്? ഇതേ മോശം കമന്റുകൾ തെളിഞ്ഞ വെളിച്ചത്തിൽ യാതൊരു മാന്യതയുമില്ലാതെ വിളിച്ചു പറഞ്ഞ ആളെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ ‘സമൂഹമാധ്യമ യുദ്ധം’ ചെയ്യുന്നതാണ് മറ്റൊരു വിരോധാഭാസം. മനുഷ്യ മനസ്സിന്റെ ഈ കേളികൾക്കു പിന്നിലെന്തായിരിക്കും?
കരുനാഗപ്പള്ളി ∙ മാരാരിത്തോട്ടം സ്വദേശിനിയുടെ 10 ലക്ഷത്തോളം രൂപ സൈബർ തട്ടിപ്പിലൂടെ കവർന്ന കേസിലെ പ്രതിയെ ജാർഖണ്ഡിൽ നിന്നു കരുനാഗപ്പള്ളി പൊലീസ് സാഹസികമായി പിടികൂടി. ജാർഖണ്ഡ് ജാംതാര ജില്ലയിലെ കർമ താർ സ്വദേശിയായ അക്തർ അൻസാരിയാണ് (27) അറസ്റ്റിലായത്. 13 ദിവസം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായതെന്നു പൊലീസ് പറഞ്ഞു. ടെലി മാർക്കറ്റിങ് കോളിലൂടെ വ്യക്തികളെ വലയിലാക്കി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അക്തർ അൻസാരി.
അബുദാബി ∙ യുഎഇയിൽ നിർമിത ബുദ്ധി (എഐ) അടിസ്ഥാനമായുള്ള സൈബർ ആക്രമണങ്ങൾ വർധിക്കുന്നു. ഏതാനും ആഴ്ചകളിലായി ദിവസേന 2 ലക്ഷത്തോളം സൈബർ ആക്രമണങ്ങളാണ് യുഎഇ തടഞ്ഞത്.
സമൂഹമാധ്യമത്തിൽ ഒരു കമന്റിട്ടാൽ, അല്ലെങ്കിൽ ഒരാൾക്കു നേരെ ‘കമന്റ്’ പറഞ്ഞാല്‍ അറസ്റ്റിലാകുമോ? ആകുമെന്നതിന്റെ ജീവിക്കുന്ന തെളിവായി നമുക്കു മുന്നിൽ ഒട്ടേറെ പേരുണ്ട്. അക്കൂട്ടത്തിലേക്കിപ്പോൾ വ്യവസായിയും ബോബി ഗ്രൂപ്പിന്റെ ഉടമയുമായ ബോബി ചെമ്മണ്ണൂരും എത്തിയിരിക്കുന്നു. ലൈംഗിക അതിക്രമ കേസിൽപ്പെട്ട് ജയിലിലാണിപ്പോൾ ആരാധകരുടെ ‘ബോചെ’ എന്ന ബോബി ചെമ്മണ്ണൂര്‍. ജനുവരി 9 മുതല്‍ പതിനാല് ദിവസത്തേക്ക് റിമാൻഡിലാണ് ബോബി. എല്ലാത്തിന്റെയും തുടക്കം ഒരു ഉദ്ഘാടനച്ചടങ്ങായിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിൽ ഉദ്ഘാടനത്തിനെത്തിയ ഹണിയെ അപമാനിക്കുന്ന തരത്തിൽ ചടങ്ങിനിടെ ബോബി ഒരു ദ്വയാർഥ പ്രയോഗം നടത്തി. ചടങ്ങിലുടനീളം പ്രതികരിക്കാതിരുന്ന നടി പിന്നീട്, ബോബിയുടെതന്നെ മറ്റു സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനു ക്ഷണിച്ചപ്പോൾ വിസമ്മതം അറിയിച്ചു. തുടർന്നാണ് സമൂഹ മാധ്യമങ്ങള്‍ വഴി ബോബി നടിയെ മനഃപൂർവം അപമാനിക്കുന്ന തരത്തിൽ ഇടപെടലുകൾ നടത്തിയത്.
ഇരകളെ ഭയത്തിന്റെ മുൾമുനയിലാക്കി പണം തട്ടുന്ന ഡിജിറ്റൽ അറസ്റ്റ് സംഭവങ്ങൾ തുടർക്കഥയാകുന്നു. ബെംഗളൂരു സ്വദേശിയായ ഇരുപത്തിയെട്ടുകാരിയായ ടെക്കിയാണ് അടുത്തിടെ തട്ടിപ്പുകാരുടെ ഡിജിറ്റൽ അറസ്റ്റിനു ഇരയാകുകയും 1.2 കോടിയിലധികം രൂപ നഷ്ടപ്പെടുകയും ചെയ്തത്.തട്ടിപ്പുകാര്‍ക്കു നൽകാനായി 40 ലക്ഷം രൂപ
അടുത്തുള്ള സൂപ്പര്‍ മാർക്കറ്റോ, റസ്റ്ററന്റുകളുമൊക്കെ ഗൂഗിൾ മാപ്പിലൂടെ തിരക്കിപ്പോകുന്നവരാണ് നാമെല്ലാവരും. മാപ്പിൽ അന്വേഷിച്ചു ചെല്ലുമ്പോൾ അങ്ങനെയൊരു സ്ഥലമേ ഇല്ലെന്നു മനസിലായാലോ?. ഇത്തരമൊരു സംഭവമാണ് വെയിൽസിലെ ഡെൻബിഗ്ഷെയറിലെ ചെറിയ ഗ്രാമത്തിലുണ്ടായത്. ഏകദേശം അഞ്ഞൂറുപേരുള്ള ഒരു ഗ്രാമത്തിൽ ഒരു
ന്യൂഡൽഹി ∙ നിർമിത ബുദ്ധി ഉപയോഗിച്ച് ഡീപ്ഫേക്ക് വിഡിയോകളും ഓഡിയോകളും കണ്ടെത്തുന്ന ‘ഡീപ്ഫേക്ക് ഡിറ്റക്ടർ’ സൈബർ സെക്യൂരിറ്റി കമ്പനിയായ മക്കഫി പുറത്തിറക്കി. എഐ ജനറേറ്റഡ് വിഡിയോ, ഡീപ്ഫേക്കുകൾ, ശബ്ദ സന്ദേശങ്ങൾ എന്നിവ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ സോഫ്റ്റ്വെയർ അവതരിപ്പിച്ചത്.
Results 1-10 of 747