Activate your premium subscription today
കാഞ്ഞങ്ങാട്∙ അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയർ സൂപ്രണ്ട് എ.പവിത്രൻ സർവീസിൽ തുടരാൻ പ്രാപ്തനല്ലെന്നും, കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ സർക്കാരിന് ശുപാർശ നൽകി.
കാഞ്ഞങ്ങാട്∙ അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയർ സൂപ്രണ്ട് എ.പവിത്രൻ അറസ്റ്റിൽ. ഭാരതീയന്യായ സംഹിതയിലെ 75 (1) (4), 79, 196 (1) (a), ഐടി ആക്ട് 67 (a) എന്നിവ അനുസരിച്ചാണ് കേസെടുത്തത്. പവിത്രന് ഓഫിസിലെത്തിയത് മദ്യപിച്ചാണെന്ന് തെളിഞ്ഞു.
കൊച്ചി ∙ സിനിമ നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെതിരെ ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ. സമൂഹമാധ്യമത്തിൽ ഫിലിം പ്രൊഡക്ഷൻ കൺട്രോളർമാരെ മോശക്കാരാക്കി ചിത്രീകരിച്ചുവെന്നു ചൂണ്ടിക്കാട്ടി, 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂണിയൻ എറണാകുളം സബ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സംഘടന മുൻപ് വക്കീൽ നോട്ടിസ് അയച്ചിരുന്നു. അതിനു മറുപടി നൽകാത്തതിനെത്തുടർന്നാണു കേസ് ഫയൽ ചെയ്തത്.
ഷൊർണൂർ (പാലക്കാട്) ∙ സമൂഹമാധ്യമത്തിലൂടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ചതിന് ആർഎസ്എസ് പ്രവർത്തകൻ ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണിക്കൃഷ്ണനെ (42) അറസ്റ്റ് ചെയ്തു. മേയ് 16ന് പോസ്റ്റ് ചെയ്ത സന്ദേശത്തെക്കുറിച്ചു ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ നിന്ന് അറിയിച്ചതിനെത്തുടർന്നു ഷൊർണൂർ പൊലീസ് കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ന്യൂഡൽഹി ∙ ടിവി ചർച്ചയ്ക്കിടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ ശശി തരൂരിന് ഡൽഹി ഹൈക്കോടതി നോട്ടിസയച്ചു. ചന്ദ്രശേഖറിന്റെ ക്രിമിനൽ മാനനഷ്ടക്കേസ് തള്ളിയ മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെയുള്ള ഹർജിയിലാണ് ജസ്റ്റിസ് രവീന്ദ്രർ ദുദേജയുടെ നടപടി. കേസ് തുടർവാദത്തിനായി സെപ്റ്റംബർ 18–ലേക്ക് മാറ്റി. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനിടെ ദേശീയ ചാനലിൽ നടന്ന ചർച്ചയിൽ തിരുവനന്തപുരം മണ്ഡലത്തിലെ എതിർ സ്ഥാനാർഥിയായിരുന്ന തരൂർ അപമാനിച്ചുവെന്നാണു രാജീവ് ചന്ദ്ര ശേഖറിന്റെ ആരോപണം.
സിനിമയിലെ റാപ്പ് സോങ്ങിൽ ഭക്തിഗാനം ഉൾപ്പെടുത്തിയതിനെതിരെ വിമർശനവുമായി ബിജെപി നേതാവ് ഭാനുപ്രകാശ് റെഡ്ഡി. നാളെ റിലീസ് ചെയ്യുന്ന ‘ഡിഡി നെക്സ്റ്റ് ലെവല്‍’ എന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘കിസ്സ 47’ എന്ന ഗാനം സിനിമയിൽനിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നാണ് ആർഎസ്എസ് നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കരുതെന്ന് രാഹുൽ ഗാന്ധിയോട് സുപ്രീം കോടതി. വി.ഡി.സവർക്കറിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസിലാണ് സുപ്രീം കോടതി രാഹുൽ ഗാന്ധിക്കു മുന്നറിയിപ്പ് നൽകിയത്. കേസിൽ വിചാരണ കോടതി പുറപ്പെടുവിച്ച സമൻസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് മൻമോഹനും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മുംബൈ ∙ ഹാസ്യ പരിപാടിക്കിടെ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ അധിക്ഷേപിച്ച് പാരഡി ഗാനം അവതരിപ്പിച്ച കേസിൽ കൊമീഡിയൻ കുനാൽ കമ്രയ്ക്ക് മുംബൈ പൊലീസ് മൂന്നാമത്തെ സമൻസ് അയച്ചു. 5ന് ഹാജരാകാനാണ് നിർദേശം. നേരത്തേ രണ്ടു വട്ടം സമൻസ് നൽകിയിട്ടും പ്രതികരിക്കാതിരുന്ന കമ്ര മദ്രാസ് ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം
തൃശൂർ ∙ പി.കെ.ശ്രീമതിയോടുള്ള ഖേദപ്രകടനം തന്റെ ഔദാര്യമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. പി.കെ.ശ്രീമതിയാണ് കോടതിയിൽ ഒത്തുതീർപ്പ് വ്യവസ്ഥ വച്ചത്. മാധ്യമങ്ങളെ അറിയിക്കണമെന്ന് പറഞ്ഞതും ശ്രീമതിയാണ്. ഇതൊന്നും അറിയാതെയാണ് സൈബർ ആക്രമണമെന്നും ഗോപാലകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
കോഴിക്കോട് ∙ തനിക്കെതിരെ വ്യാജ കേസ് നൽകിയ നടിക്കെതിരെ മാനനഷ്ടത്തിനു വക്കീല്‍ നോട്ടിസ് അയയ്ക്കുമെന്നു രാഹുല്‍ ഈശ്വര്‍. വ്യാജ കേസ് വരുന്നതിന്റെ വേദന എന്താണെന്നു നടി അറിയണമെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസുമായി ഏതറ്റം വരെയും പോകും. എനിക്കു വേണ്ടി ഞാൻ തന്നെ വാദിക്കുമെന്നും രാഹുല്‍ പറഞ്ഞു.
Results 1-10 of 90