Activate your premium subscription today
വിയറ്റ്നാം∙ സ്ത്രീധനസമ്പ്രദായം ഇന്നും നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഏഷ്യൻ രാജ്യമായ വിയറ്റ്നാം. തെക്കുപടിഞ്ഞാറൻ വിയറ്റ്നാമിൽ നടന്ന ഒരു വിവാഹത്തിന്റെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്.
മുംബൈ ∙ സ്ത്രീധന പീഡനത്തെത്തുടർന്ന് എൻസിപി അജിത് വിഭാഗം മുൻ നേതാവിന്റെ മരുമകൾ പുണെയിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികൾക്കു സഹായം ചെയ്തതിന്റെ പേരിൽ കർണാടക മുൻ മന്ത്രിയുടെ മകൻ ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എൻസിപി നേതാവായിരുന്ന രാജേന്ദ്ര ഹഗാവാനെ, മകൻ സുശീൽ എന്നിവർ ഒളിവിലായിരുന്ന സമയത്ത്
ലക്നൗ ∙ നാലു മാസം മുൻപ് വിവാഹിതയായ യുവതി മരണകാരണം വിഡിയോയിൽ റെക്കോർഡ് ചെയ്ത ശേഷം ആത്മഹത്യ ചെയ്തു. യുപി മൊറാദാബാ സ്വദേശിയായ അമ്രീൻ ജഹാൻ (23) ആണ് മരിച്ചത്. ഭർത്താവ്, ഭർതൃപിതാവ്, ഭർതൃ സഹോദരി എന്നിവർ ചേർന്നാണ് തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് യുവതി വിഡിയോയിൽ പറയുന്നു. അമ്രീൻ ജഹാന്റെ ഭർത്താവ് ബെംഗളൂരുവിൽ വെൽഡറാണ്. അമ്രീൻ മൊറാദാബാദിൽ ഭർതൃവീട്ടിലാണ് താമസിച്ചിരുന്നത്.
കൊച്ചി ∙ വിവാഹവേളയിൽ വധുവിനു കിട്ടുന്ന സ്വർണവും പണവും ‘സ്ത്രീക്കുള്ള ധനം’ ആണെന്നും അതു വധുവിന്റെ മാത്രം സ്വത്താണെന്നും ഹൈക്കോടതി. വധുവിനു കിട്ടിയ സാധനങ്ങൾക്കു ലിസ്റ്റോ രേഖയോ ഇല്ലാത്തതിനാൽ നീതി നിഷേധിക്കപ്പെടുന്നുണ്ടെന്നും, ഗാർഹിക പീഡന, സ്ത്രീധന പീഡന പരാതികളുടെയും വിവാഹമോചനത്തിന്റെയും ഘട്ടത്തിൽ ഉടമസ്ഥത തെളിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി കോടതികൾ നീതി നടപ്പാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ഭർത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കുകയാണെന്ന പരാതിയുമായി ലോക ബോക്സിങ് ചാംപ്യനും അർജുന പുരസ്കാര ജേതാവുമായ സവീതി ബൂറ. കബഡി താരമായ ദീപക് ഹൂഡയ്ക്കും കുടുംബത്തിനുമെതിരെയാണ് ബോക്സിങ് താരത്തിന്റെ പരാതി. 2022 ലാണ് ഇരുവരും വിവാഹിതരായത്. ബോക്സിങ്
ന്യൂഡൽഹി ∙ പ്രകടമായി സ്ത്രീധനം ആവശ്യപ്പെട്ടില്ലെന്നതു കൊണ്ട് ഭാര്യയ്ക്കെതിരായ ക്രൂരതാകുറ്റത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഭർത്താവിനോ വീട്ടുകാർക്കോ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.
ലക്നൗ ∙ എസ്യുവി കാറും 25 ലക്ഷം രൂപയും ഉൾപ്പെടെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു ഭർതൃവീട്ടുകാർ ബലമായി യുവതിക്കു എച്ച്ഐവി കുത്തിവച്ചെന്നു ആരോപണം. യുവതിയുടെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ഗംഗോ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം.
ബെംഗളൂരു∙ ആത്മഹത്യക്കുറിപ്പിലെ ആവശ്യപ്രകാരം യുവാവിന്റെ ശവപ്പെട്ടിയിൽ ‘ഭാര്യയുടെ പീഡനമാണ് മരണത്തിനു കാരണം’ എന്നെഴുതി ബന്ധുക്കൾ സംസ്കാരം നടത്തി. വിവാഹ മോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഹുബ്ബള്ളിയിൽ യുവാവ് ജീവനൊടുക്കിയത്. കേസ് ഒത്തുതീർപ്പാക്കാൻ ഭാര്യയുടെ ബന്ധുക്കൾ 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് പരാതിയുണ്ട്. രണ്ടു വർഷം മുൻപ് വിവാഹിതരായ ദമ്പതികൾ മൂന്നു മാസത്തിനു ശേഷം വേർപിരിഞ്ഞാണു താമസിച്ചിരുന്നത്. യുവാവിന്റെ സഹോദരന്റെ പരാതിയിൽ കേസെടുത്തു.
ന്യൂഡൽഹി∙ സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ വിമർശനവുമായി സുപ്രീംകോടതി. നിയമം ദുരുപയോഗം ചെയ്യാന് അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. വ്യക്തിപരമായ പകപോക്കലിന് നിയമം ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള് വർധിച്ച സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം. നിയമത്തെ മറയാക്കി ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരേ കള്ളക്കേസുകൾ നൽകുകയാണെന്ന് ജസ്റ്റിസ് ബി.വി.നാഗരത്നയുടെയും എൻ.കോടീശ്വർ സിങിന്റെയും ബെഞ്ച് ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി ∙ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ക്രൂരത തെളിയിക്കാനായില്ലെങ്കിൽ കൊലക്കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബംഗാളിൽ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ചുമത്തിയ കൊലക്കുറ്റം റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
Results 1-10 of 175