Activate your premium subscription today
കൊച്ചി∙ പനമ്പിള്ളിനഗർ കേന്ദ്രീകരിച്ചു സാമൂഹികവിരുദ്ധശല്യവും ലഹരിക്കച്ചവടവും കൊഴുക്കുന്നു. പകൽ പോലും മേഖലയിൽ ലഹരിക്കടിമപ്പെട്ടവരുടെ വിളയാട്ടമെന്നു പരാതി. പാതിരാത്രി കഴിഞ്ഞാലും വീടുകൾക്കു സമീപം യുവാക്കൾ തമ്പടിച്ചു മദ്യപാനവും ബഹളവും പതിവായതോടെ ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ. വിവിഐപികളുൾപ്പെടെ
കൊടുങ്ങല്ലൂർ ∙ കാറിൽ കടത്തുകയായിരുന്ന 22 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ നാലുപേർ പിടിയിലായിരുന്നു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി പ്രിയദർശിനി നഗർ ഷജില മൻസിലിൽ ഹക്കീമിനെ (45) ആണ് ഇൻസ്പെക്ടർ ബി.കെ.അരുണും സംഘവും ചേർന്നു അറസ്റ്റ് ചെയ്തത്. എസ്ഐ സിബി,
കൊരട്ടി ∙ലോറിയിലും അകമ്പടി വന്ന കാറിലുമായി 211 കിലോഗ്രാം കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ 2021ൽ ലഹരി വിരുദ്ധ സ്ക്വാഡും കൊരട്ടി പൊലീസും പിടി കൂടിയ 5 പേർക്കു 10 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും തൃശൂർ ജില്ലാ അഡീഷനൽ സെഷൻസ് ജഡ്ജി ശിക്ഷ വിധിച്ചു. എൽത്തുരുത്ത് പൊന്തേക്കൻ ജോസ് (44), മണ്ണുത്തി
ആലപ്പുഴ ∙ ലഹരി ഉപയോഗത്തെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതാണ് മന്ത്രി സജി ചെറിയാന്റെ പരാമർശമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സാംസ്കാരിക മന്ത്രിയുടെ ഭാഗത്ത് നിന്ന് വരാൻ പാടില്ലാത്ത പരാമർശമാണ് സജി ചെറിയാൻ നടത്തിയത്. ലഹരിക്കെതിരെ എല്ലാവരും യോജിച്ചു നിന്നു പോരാടുകയാണ് വേണ്ടതെന്നും വേണുഗോപാൽ പറഞ്ഞു.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി തയാറാക്കിയ റിപ്പോർട്ടുപ്രകാരം ജില്ലയിൽ ഒരു വർഷംകൊണ്ട് ലഹരിമരുന്നു വിൽപനയിലുണ്ടായ വർധന 300 ശതമാനമാണ്. പിടിക്കപ്പെട്ട കേസുകൾ മാത്രമാണ് ഈ കണക്കിൽപെടുന്നത്. പിടിക്കപ്പെടാത്തവ അവയെക്കാൾ എത്രയോ അധികമായിരിക്കും എന്നു സാമാന്യബുദ്ധികൊണ്ട് ചിന്തിക്കാവുന്നതേയുള്ളൂ. കേരളത്തിന്റെ വർത്തമാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഒട്ടും ശുഭപ്രതീക്ഷ നൽകുന്നതല്ല ഈ റിപ്പോർട്ട്. ഇതു തിരുവനന്തപുരം റൂറൽ ജില്ലയ്ക്കു മാത്രമാണ് ബാധകമെന്നു പലരും ചിന്തിച്ചേക്കാം. പക്ഷേ, വാസ്തവം അങ്ങനെയല്ല. സംസ്ഥാനത്ത് 2024ൽ കഞ്ചാവ് പിടികൂടിയതിൽ തിരുവനന്തപുരം ജില്ല നാലാം സ്ഥാനത്തു മാത്രമാണ്. പാലക്കാട്, തൃശൂർ, കോഴിക്കോട് എന്നിവ മുന്നിലുണ്ട്. എംഡിഎംഎ വിൽപനയിലും തിരുവനന്തപുരം അങ്ങനെതന്നെ. നാലാം സ്ഥാനത്തെ വർധന 300 ശതമാനമാണെങ്കിൽ, മുകളിലെ സ്ഥാനങ്ങളിലെ വർധന എന്തായിരിക്കാം? പട്ടികയിൽ താഴെയുള്ള ജില്ലകളുടെ ഇത്തരമൊരു കണക്ക് ലഭ്യമല്ലെന്നു തോന്നുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിന്റെ റിപ്പോർട്ട് മറ്റു ചില വസ്തുതകളും നൽകുന്നുണ്ട്. ലഹരിമരുന്നു വിൽപനയിൽ സ്ത്രീകൾ
കോട്ടയം ∙ കുട്ടികൾക്കു കഞ്ചാവ് വിൽക്കുന്ന മൂന്ന് ഔട്ലെറ്റുകൾ നഗരത്തിലുണ്ടെന്ന് എക്സൈസിനു വിവരം. മൂന്നിടങ്ങളിലും വിദ്യാർഥികളെ ഉപയോഗിച്ചാണു കഞ്ചാവ് വിൽപന. എന്നാൽ ഇതിനു തടയിടാൻ പറ്റിയ തെളിവുകൾ എക്സൈസിനു ലഭിച്ചിട്ടില്ലെന്നാണ് അറിവ്.ജില്ലയിലെ രണ്ട് കഞ്ചാവ് കച്ചവടക്കാരുടെ കാരിയർമാരായ 12 വിദ്യാർഥികളെ
പത്തനംതിട്ട ∙ കഴിഞ്ഞ ഒരു വർഷത്തിനിടെ എക്സൈസ് റജിസ്റ്റർ ചെയ്ത ലഹരിക്കേസുകൾ 6307. ഇതിൽ 1788 അബ്കാരി കേസുകളും 538 മയക്കു മരുന്നു കേസുകളും പുകയില ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട 3981 കേസുകളും ഉൾപ്പെടുന്നു. കേസുകളുടെ എണ്ണത്തിൽ ചില മാസങ്ങളിൽ വർധന കാണിക്കുന്നതിനെ എക്സൈസ് വകുപ്പ് ഗൗരവമായാണു കാണുന്നത്. ഡിസംബറിൽ
കൊച്ചി∙ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ലഹരിമരുന്നിനെതിരെ എക്സൈസ്-പൊലീസ്-നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) സംഘം നടത്തിയ സംയുക്ത മിന്നൽ പരിശോധനയിൽ മൂന്നുപേർ അറസ്റ്റിൽ. 560 ഗ്രാം ചരസ്, 190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 52 ഗ്രാം ഉണങ്ങിയ കഞ്ചാവ് എന്നിവയുമായി പറവൂർ മൂത്തകുന്നം സ്വദേശി ഫാബിൻ ഫ്രാൻസിസ് (27), 4
കൊച്ചി ∙ നഗരത്തിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി രാസലഹരി ഒഴുകാനുള്ള സാധ്യതകൾ തടയാൻ പൊലീസ്. കഴിഞ്ഞ മൂന്നു ദിവസമായി കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി നടന്ന കർശന പരിശോധനകൾക്കു പുറമേ നഗരാതിർത്തിയിൽ സൂക്ഷ്മനിരീക്ഷണം തുടരാനുമാണ് പൊലീസ് തീരുമാനം. രാസലഹരി കൂടി ഉൾപ്പെട്ടിട്ടുള്ള ഡിജെ പാർട്ടികളും മറ്റും നഗരത്തിലും പ്രാന്തമേഖലകളിലും നടക്കാന് സാധ്യതയുള്ളതിനാൽ ഇതും പൊലീസിന്റെ നിരീക്ഷണത്തിലാണ്.
മാനന്തവാടി ∙ മകനോടുള്ള വൈരാഗ്യം തീർക്കാൻ മകന്റെ കടയിൽ കഞ്ചാവു വച്ച കേസിൽ പിതാവ് അറസ്റ്റിൽ. ചെറ്റപ്പാലം പുത്തൻതറ അബൂബക്കർ ആണ് അറസ്റ്റിലായത്. മാനന്തവാടി- മൈസൂരു റോഡിലെ പി.എ.ബനാന എന്ന സ്ഥാപനത്തിൽ നിന്ന് 2.095 കിലോഗ്രാം കഞ്ചാവ് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കണ്ടെടുത്തിരുന്നു.
Results 1-10 of 407