Activate your premium subscription today
കോങ്ങാട് (പാലക്കാട്) ∙ കേരളശ്ശേരി കുണ്ടളശ്ശേരിയിൽ നിന്ന് 1.233 കിലോഗ്രാം മെത്താംഫെറ്റമിനുമായി അറസ്റ്റിലായ മണ്ണൂർ കമ്പനിപ്പടി കള്ളിക്കലിൽ സരിതയും (30) മങ്കര കണ്ണമ്പരിയാരം കൂട്ടാല സുനിലും (30) കേറ്ററിങ് മറയാക്കി ഒന്നരവർഷമായി ലഹരിമരുന്നിന്റെ മൊത്തക്കച്ചവടമാണു നടത്തിയിരുന്നതെന്നു പൊലീസ്.
തിരുവനന്തപുരം ∙ തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി വിദ്യാർഥികൾ പിടിയിൽ. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവിതയും ആണ് പിടിയിലായത്. 10 കോടി രൂപയുടെ വിപണി മൂല്യമുള്ള ലഹരിയാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
കോഴിക്കോട് ∙ തായ്ലൻഡിൽ നിന്നു കേരളത്തിലേക്കു ഹൈബ്രിഡ് കഞ്ചാവിന്റെ കുത്തൊഴുക്ക്. തായ്ലൻഡിൽ നിന്നെത്തിച്ച 70 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണു മൂന്നാഴ്ചയ്ക്കിടെ പൊലീസും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും പിടികൂടിയത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇന്നലെ 34 കിലോഗ്രാമും 12ന് രാത്രി പൊലീസ് 18 കിലോഗ്രാമും ഒരാഴ്ച മുൻപു ഡിആർഐ 12 കിലോഗ്രാമും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. യുഎഇയിലേക്കു കടത്താൻ ശ്രമിച്ച 5.5 കിലോഗ്രാം കഞ്ചാവ് കൊച്ചി വിമാനത്താവളത്തിൽ കഴിഞ്ഞമാസം 25നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു.
ഹൈദരാബാദ് ∙ കാൻസർ ചികിത്സാരംഗത്തെ മുൻനിര സ്വകാര്യ ആശുപത്രിശൃംഖലയുടെ സ്ഥാപകന്റെ മകളും സിഇഒയുമായ ഡോ.നമ്രത ഷിഗുരുപതി (34) 5 ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങുന്നതിനിടെ പിടിയിലായ സംഭവത്തിൽ അന്വേഷണം മുംബൈയിലേക്കും. നമ്രതയ്ക്ക് ലഹരി എത്തിച്ചുനൽകിയ വ്യാപാരി വംശ് ധാക്കർ മുംബൈ കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. വ്യാഴാഴ്ച വൈകിട്ടാണു ധാക്കറുടെ വിതരണക്കാരൻ ബാലകൃഷ്ണ റാംപ്യാറിൽ നിന്നു നമ്രത ലഹരി വാങ്ങിയത്. ഹൈദരാബാദിലെ റായ്ദുർഗം മേഖലയിൽവച്ചായിരുന്നു ഇത്.
കോഴിക്കോട് ∙ 27 ഗ്രാം എംഡിഎംഎയുമായി യുവതികൾ അടക്കം നാലുപേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പി.അമർ (32), എം.കെ.വൈഷ്ണവി(27), കുറ്റ്യാടി സ്വദേശി ടി.കെ. വാഹിദ് (38) തലശേരി സ്വദേശിനി വി.കെ.ആതിര (30) എന്നിവരെയാണ് പിടികൂടിയത്. കണ്ണൂരിൽനിന്നു കാറിൽ കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. ആർക്കും സംശയം തോന്നാതിരിക്കാനാണ് സ്ത്രീകളും ഒപ്പം കൂടിയിരുന്നത്.
കൊടകര ∙രാസലഹരിയുമായി കൊടകര മേൽപാലത്തിന് സമീപത്തു നിന്ന് യുവാവിനെയും യുവതിയെയും പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട വെളളാങ്കല്ലൂർ കല്ലംകുന്ന് ചിറയിൽ വീട്ടിൽ ദീപക് രാജു (30), പറവൂർ മൂത്തകുന്നം സ്വദേശിനി ദീക്ഷിത (22) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ഇന്റർ സ്റ്റേറ്റ് ബസിൽ കൊണ്ടുവന്ന 180 ഗ്രാം രാസലഹരിയുമായി കൊടകര മേൽപാലത്തിന് സമീപം നിർത്തിയിട്ടിരുന്ന വാഹനം ലക്ഷ്യമാക്കി നടക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് ഇവരെ പൊലീസ് പിടികൂടിയത്.
കൊച്ചി∙ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു സംവിധായകർ പിടിയിലായ സംഭവത്തിൽ ഫ്ലാറ്റ് ഉടമ ഛായാഗ്രാഹകനും സംവിധായകനുമായ സമീർ താഹിറിന് എക്സൈസ് നോട്ടിസ്. ഒരാഴ്ചയ്ക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ഞായറാഴ്ച പുലർച്ചെയാണ് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദ് നഹാസ് എന്നിവരെ ഗോശ്രീ പാലത്തിനു സമീപമുള്ള ഫ്ലാറ്റിൽ നിന്ന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചടുത്തിരുന്നു.
ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായിരുന്ന ഷീല സണ്ണിയെ 2023 ഫെബ്രുവരി 27ന് വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിചേർത്ത മരുമകളുടെ സഹോദരി കാലടി മറ്റൂർ വരയിലാൻ ലിവിയയെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി പൊലീസ്. സംഭവത്തിനു പിന്നാലെ ലിവിയ ദുബായിലേക്ക് കടന്നിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെയാണ് പൊലീസിന്റെ നീക്കം.
കൊച്ചി∙ റാപ്പർ വേടന്റെ മാലയിൽ ഉള്ളത് പുലിപ്പല്ലെന്ന് സംശയം. വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയതിനു പിന്നാല പൊലീസ് നടത്തിയ പരിശോധനയിലാണ് മാലയിൽ ധരിച്ചിട്ടുള്ളത് പുലിപ്പല്ലാണെന്ന സംശയമുയർന്നത്.
തിരുവനന്തപുരം∙ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ റാപ്പർ വേടന്റെ സംഗീത പരിപാടിക്ക് ആരാധകരേറെ. ബുധനാഴ്ച ഇടുക്കിയിലെ സർക്കാരിന്റെ വാർഷികാഘോഷത്തിൽ നിന്ന് വേടനെ ഒഴിവാക്കിയെങ്കിലും സംസ്ഥാന സർക്കാർ പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു ഇയാൾ.
Results 1-10 of 58