Activate your premium subscription today
തൃശൂർ∙ ‘‘എന്റെ പണി എന്താണെന്ന് എന്തായാലും എല്ലാവരുമറിഞ്ഞല്ലോ. ഇനി എന്തു പേടിക്കാനാ. ഇതു തന്നെ ഇനിയും ഞാൻ ചെയ്യും. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതു ചെയ്തോ..’’– നെടുപുഴ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കിടന്ന് ആൽവിൻ പൊലീസുകാർക്കു നേരെ ഉയർത്തിയതു പരസ്യ വെല്ലുവിളി. പൊലീസിനെ വെട്ടിച്ച് കടന്നശേഷം 9 ദിവസം വിവിധ സംസ്ഥാനങ്ങളിലായി ചുറ്റിയ രാസലഹരി കേസിലെ പ്രതിയാണ് ആൽവിൻ.
തൃശൂർ ∙ പൊലീസിനെ വെട്ടിച്ച് 9 ദിവസം വിവിധ സംസ്ഥാനങ്ങളിലായി ചുറ്റിയ രാസലഹരി കേസ് പ്രതി ആൽവിൻ നയിച്ചിരുന്നത് ആഡംബര ജീവിതം. ജീവിതത്തിൽ ഇന്നുവരെ ഒരു ജോലിയും ചെയ്തിട്ടില്ലാത്ത ആൽവിൻ ലഹരി വിറ്റാണ് പണം കണ്ടെത്തിയത്. 17,000 രൂപയുടെ ഷൂസ് ആണു ധരിച്ചിരുന്നത്. 14 ലക്ഷം രൂപ വിലവരുന്ന കാറും ബൈക്കും സ്വന്തം പേരിലുണ്ടായിരുന്നു.
കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ യുവതികൾ പൊലീസ് പിടിയിൽ. ഒഡീഷ സ്വദേശികളായ സ്വർണലത, ഗീതാഞ്ജലി ബഹ്റ എന്നിവരെയാണ് 7 കിലോ കഞ്ചാവുമായി പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്ന് പുലർച്ചെ നാലു മണിയോടെ പിടികൂടിയത്. നാല് വയസ്സുള്ള ആൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
കോഴിക്കോട് ∙ 12.5 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ. പൊക്കുന്ന് തളിക്കുളങ്ങര പുളിക്കൽ ഹൗസിൽ പി.അരുൺകുമാർ (27), കുതിരവട്ടം മൈലാംപാടി അറ്റംപറമ്പിൽ ഹൗസിൽ പി.റിജുൽ (29) എന്നിവരാണ് അറസ്റ്റിലായത്. വിൽപനയ്ക്കായി എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കുന്നതിനിടെ ഗോവിന്ദപുരത്തെ റിജുൽ താമസിക്കുന്ന വീട്ടിൽ വച്ചാണ് പ്രതികൾ പിടിയിലായത്. മുൻപ് ലഹരിമരുന്ന് കേസിൽ പിടിയിലായ ഇവർ, വീണ്ടും ലഹരി വിൽപന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.
തിരുവനന്തപുരം∙ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തു നിന്നും 52 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേരെ പൊലീസ് ഡാൻസാഫ് സംഘം പിടികൂടി. ചിറയിൻകീഴ് സ്വദേശിയും നിരവധി ലഹരിമരുന്ന് കേസുകളിലെ പ്രതിയുമായ സുമേഷ് (28), കഠിനംകുളം സ്വദേശി ജിഫിൻ (29), പാലക്കാട് സ്വദേശിയും തിരുവനന്തപുരം ടെക്നോപാർക്കിന് സമീപത്തെ സ്പാ ജീവനക്കാരിയുമായ അഞ്ചു (32) എന്നിവരെയാണ് ഇന്ന് രാവിലെ ഏഴരയോടെ പിടികൂടിയത്.
2.08 ഗ്രാം എംഡിഎംഎയുമായി കരമനയിൽ യുവാവ് പൊലീസ് പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന സിനിമ അസിസ്റ്റന്റ് ഡയറക്ടർ ജസീമിനെ (35) ആണ് ഷാഡോ പൊലീസും കരമന പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ എംഡിഎംഎയുമായി കാസർകോട് നിന്നു ട്രെയിനിൽ തമ്പാനൂരിൽ എത്തിയ ജസീം ബസിൽ 11ന് കൈമനത്ത് എത്തി.
തിരുവനന്തപുരം∙ നൈറ്റ് ലൈഫ് ഇരുട്ടിലുള്ള കാര്യമാണെന്ന ധാരണ ശരിയല്ലെന്നും ഇപ്പോൾ എല്ലായിടത്തും വെളിച്ചമെത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിവ്യാപനത്തിനെതിരെ കർമപദ്ധതി തയാറാക്കാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലുവ∙ 900 ഗ്രാം കഞ്ചാവുമായി അതിഥിത്തൊഴിലാളി ഒഡീഷ കാണ്ഡമാൽ സ്വദേശി കേശബ് സാൻഡയെ (28) റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. നാട്ടിൽ നിന്നു ട്രെയിനിൽ കൊണ്ടുവന്ന കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പിടിയിലായത്. കഞ്ചാവുമായി ഇയാൾ മുൻപ് എക്സൈസിന്റെ പിടിയിലായിരുന്നു. ആ
കോഴിക്കോട്∙ ലഹരിമരുന്ന് കടത്തിയ യുവാവിന്റെ വീടും സ്ഥലവും വാഹനവും കണ്ടുകെട്ടി പൊലീസ്. ഇയാളുടെയും മാതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. മലപ്പുറം പേങ്ങാട് സ്വദേശി വെമ്പോയിൽ കണ്ണനാരി പറമ്പിൽ സിറാജിന്റെ (30) വീടും സ്ഥലവുമാണ് ടൗൺ പൊലീസ് കണ്ടുകെട്ടിയത്.
കണ്ണൂർ∙ ലഹരി മാഫിയയെ പിടിച്ചുകെട്ടാൻ പൊലീസും എക്സൈസും സജീവമായി രംഗത്തിറങ്ങിയതോടെ ജില്ലയിൽ 30 ദിവസത്തിനിടെ പിടിയിലായത് 511 പേർ. പൊലീസിന്റെ ഡി ഹണ്ടിൽ 448 പേരും എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൽ 63 പേരുമാണ് അറസ്റ്റിലായത്. ഇരുകൂട്ടരുമെടുത്ത 500 കേസിലാണ് ഇത്രയും അറസ്റ്റ്. വടക്കൻ ജില്ലകളിൽ
Results 1-10 of 1119