Activate your premium subscription today
പുൽപള്ളി (വയനാട്)∙ കർണാടക അതിർത്തിയായ മരക്കടവ് കടവിൽ മദ്യപസംഘത്തിന്റെ കൂട്ടയടി. അടിയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കർണാടകയിലെ മച്ചൂരിലേക്ക് കടക്കുന്ന കടവിലാണ് അടിയുണ്ടായത്. കൂട്ടത്തല്ലിനിടെ ആളുകൾ വെള്ളത്തിലേക്കും തോണിയിലേക്കും വീണു.
ചെന്നൈ ∙ വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്ക് നാട്ടിൽ പോകുന്ന മലയാളികളെ ‘റാഞ്ചാൻ’ തയാറെടുത്ത് വിമാനക്കമ്പനികൾ. ആഘോഷ സീസണും വേനലവധിയും കണക്കിലെടുത്ത് കേരളത്തിലേക്കു ദിവസേനയുള്ള വിമാന സർവീസുകളുടെ എണ്ണം കൂട്ടി. നിലവിൽ കൊച്ചിയിലേക്കുള്ള സർവീസുകളാണ് കൂട്ടിയതെങ്കിലും തിരുവനന്തപുരത്തേക്കും മലബാറിലേക്കും കൂടുതൽ സർവീസുകൾ ലഭിച്ചേക്കും.
കൽപറ്റ∙ വയനാട് മാനന്തവാടി അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർഥിക്ക് മർദനം. ഒരു സംഘം വിദ്യാർഥികൾ മർദിക്കുന്ന ദൃശ്യം പുറത്തുവന്നു. നാലു ദിവസം മുൻപാണ് സംഭവം. ഒരു കെട്ടിടത്തിന്റെ കോണിപ്പടിയിൽ കൊണ്ടുപോയി 5 വിദ്യാർഥികൾ ചേർന്ന് മർദിക്കുകയായിരുന്നു.
കോഴിക്കോട് ∙ താമരശ്ശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിൽ നടന്ന സംഘട്ടനത്തിൽ തലയ്ക്കു പരുക്കേറ്റ വിദ്യാർഥി മരിച്ചു. എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) ആണു മരിച്ചത്.
കുമരനല്ലൂർ ∙ ഗോഖലെ സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് കൂട്ടയടി. കല്ലടത്തൂർ ഗോഖല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ശനിയാഴ്ച വൈകുന്നേരം സ്കൂളിന് മുന്നിലെ റോഡിൽ കൂട്ടത്തല്ല് നടത്തിയത്. പ്ലസ് വൺ പ്ലസ്ടു വിദ്യാർഥികൾ തമ്മിലായിരുന്നു സംഘർഷം. സ്കൂളിൽ 111–ാം വാർഷിക ആഘോഷ പരിപാടികൾ
ഇൻഡിഗോ എയർലൈനിലെ മോശം അനുഭവം പങ്കുവച്ച് പോഡ്കാസ്റ്റർ പ്രഖർ ഗുപ്ത. അവസാന നിമിഷം ഇൻഡിഗോ എയർലൈൻ സമയം മാറ്റിയതിനെ തുടർന്ന് തനിക്ക് ഫ്ലൈറ്റും പണവും നഷ്ടമായെന്ന് സമൂഹ മാധ്യമമായ എക്സിൽ പ്രഖർ പോസ്റ്റ് ചെയ്തു.
അബുദാബി∙ ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ചർച്ച ചെയ്ത് പരിഹരിക്കാൻ കൗൺസലിങ് സേവനവുമായി അബുദാബി. അധികം സംസാരിക്കാത്ത ദമ്പതികളുടെ ആശയവിനിയമം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അബുദാബി ഫാമിലി ഡവലപ്മെന്റ് ഫൗണ്ടേഷൻ അറിയിച്ചു.
പോത്തൻകോട്∙ നന്നാട്ടുകാവ് ചിന്ത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഡിജെ പാർട്ടിക്കായി വൈദ്യുതി പോസ്റ്റിൽ സ്ഥാപിച്ച ഫ്യൂസ് ഊരിയതുമായി ബന്ധപ്പെട്ട തർക്കം കൂട്ടയടിയിൽ കലാശിച്ചു. ഒരു മണിക്കൂറോളം സ്ഥലത്ത് ഭീകരാന്തരീക്ഷമായിരുന്നു. ഏഴ് പേർക്ക് പരുക്കേറ്റതായി വിവരം. രാഷ്ട്രീയ വിരോധത്താൽ തങ്ങളെ മർദിച്ചെന്ന് കാട്ടി ക്ലബ് അംഗം നന്നാട്ടുകാവ് വഴയ്ക്കാട് ഈട്ടിക്കുന്നേൽ വീട്ടിൽ അനീഷ്കുമാർ, സുഹൃത്തുക്കളായ ഹിരോഷ്, അദ്വൈത്, അഭിനവ് എന്നിവർ നൽകിയ പരാതിയിൽ പോത്തൻകോട് പൊലീസ് കേസെടുത്തു. അതേസമയം മറുവിഭാഗം പരാതി നൽകിയെങ്കിലും മൊഴി രേഖപ്പെടുത്താത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കു പരുക്കേറ്റ അനീഷ്കുമാർ കന്യാകുളങ്ങര ആശുപത്രിയിൽ ചികിത്സ തേടി.
നിലമ്പൂർ ∙ ഗവ.മാനവേദൻ സ്കൂളിലെ വിഎച്ച്എസ്ഇ ഒന്ന്, രണ്ട് വർഷ വിദ്യാർഥികളും പ്ലസ്ടു വിദ്യാർഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സോഡ കുപ്പികൊണ്ട് അടിയേറ്റു വിദ്യാർഥിയുടെ തലയ്ക്കു പരുക്കേറ്റു. സ്കൂൾ വളപ്പിനോടു ചേർന്നുള്ള, ഏരിക്കുന്നൻ അഹമ്മദിന്റെ ഉപജീവനമാർഗമായ കട സംഘർഷത്തിൽ തകർന്നു. വിഎച്ച്എസ്ഇ ആദ്യവർഷ
മസ്കത്ത്∙ തെക്കന്‍ ബാതിന ഗവര്‍ണറേറ്റിലെ ബര്‍കയില്‍ പ്രാദേശിക മാര്‍ക്കറ്റില്‍ വെച്ച് കലഹിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തു. ഒരു കൂട്ടം വിദേശികളെയാണ് തെക്കന്‍ ബാതിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് പിടികൂടിയത്. മാര്‍ക്കറ്റില്‍ പ്രവാസികള്‍ അടിപിടി കൂടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും
Results 1-10 of 63