Activate your premium subscription today
നെന്മാറ ∙ എൽഡിഎഫ് ഭരിക്കുന്ന അയിലൂർ സർവീസ് സഹകരണ ബാങ്കിൽ ബന്ധുക്കളുടെ രേഖകൾ ഉപയോഗിച്ചു വായ്പ ത്തട്ടിപ്പ് നടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. ബാങ്ക് മുൻ പ്രസിഡന്റ് തലവട്ടാംപാറയിൽ വിജയൻ(74), മുൻ സെക്രട്ടറി കഴണിച്ചിറ രാഘവദാസൻ(62) ജീവനക്കാരൻ വിത്തനശേരി നടക്കാവ് രതീഷ്(46) എന്നിവരെയാണ് നെന്മാറ പൊലീസ്
കൊല്ലം∙ മോട്ടർ വാഹന വകുപ്പിന്റെ എം–പരിവാഹൻ ആപ്പിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ സൈബർ തട്ടിപ്പ് വ്യാപകം. വാഹനങ്ങളുടെ നിയമ ലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചലാൻ എന്ന വ്യാജേന മെസേജുകളും വാട്സാപ് സന്ദേശങ്ങളും പ്രചരിക്കുകയാണ്.
ബെംഗളൂരു∙ ഫ്ലിപ്കാർട് സഹസ്ഥാപകൻ സച്ചിൻ ബൻസാലിന്റെ സ്റ്റാർട്ടപ്പ് കമ്പനി നവി ടെക്നോളജീസിൽ നിന്നു സൈബർ തട്ടിപ്പുകാർ 14.26 കോടി രൂപ കവർന്നു. ഓൺലൈൻ ധനകാര്യ കമ്പനിയുടെ പണമിടപാടിലെ സാങ്കേതിക തകരാറാണ് തട്ടിപ്പുകാർക്ക് അവസരം ഒരുക്കിയത്. ഇഎംഐ, മൊബൈൽ റീചാർജ് ഉൾപ്പെടെയുള്ള ഇടപാടുകളിലെ പഴുത്
ന്യൂഡൽഹി∙ ഏകദേശം ഒന്നര വർഷത്തിനിടയിൽ തട്ടിപ്പ് അടക്കമുള്ള കാരണങ്ങളുടെ പേരിൽ കേന്ദ്ര ടെലികോം വകുപ്പ് റദ്ദാക്കിയത് 2.75 കോടി മൊബൈൽ കണക്ഷനുകൾ. ഓൺലൈൻ തട്ടിപ്പ് കോളുകൾ ജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന ‘സഞ്ചാർ സാഥി’ പോർട്ടൽ വഴിയാണ് നടപടികൾ ഏകോപിപ്പിച്ചത്. സഞ്ചാർ സാഥി പോർട്ടൽ തുടങ്ങിയ ആദ്യ വർഷം
കണ്ണൂർ ∙ വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ കുടുങ്ങി വിദേശത്ത് ജോലി ചെയ്യുന്ന ചെറുകുന്ന് സ്വദേശിയായ യുവാവിന് 31 ലക്ഷം രൂപ നഷ്ടമായതായി പരാതി. പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ നവംബറിൽ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺ സുഹൃത്തിന്റെ തട്ടിപ്പിലാണു യുവാവിന് പണം നഷ്ടമായത്. തുടർന്ന്
കുട്ടനാട് ∙ വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു സംസ്ഥാന വ്യാപകമായി കോടികളുടെ തട്ടിപ്പു നടത്തിയ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. നെടുമങ്ങാട് ഉഴമലയ്ക്കൽ പഞ്ചായത്ത് 2-ാം വാർഡിൽ കുര്യാത്തി താജ് മൻസിൽ വീട്ടിൽ താജുദീനെ ആണു (54) കൈനടി പൊലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.നിലവിൽ കോയമ്പത്തൂർ സൗത്ത് ഉക്കടത്താണ് താമസിക്കുന്നത്. പ്രദീപ് നായർ, വിജയകുമാർ, സന്തോഷ് എന്നീ പേരിൽ പല സ്ഥലങ്ങളിൽ ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.ലാപ്ടോപ്, മൊബൈൽ ഫോണുകൾ, പല ബാങ്കുകളുടെ 15 എടിഎം കാർഡുകൾ, വ്യാജ തിരിച്ചറിയൽ രേഖകൾ എന്നിവ ഇയാളിൽനിന്നു പിടിച്ചെടുത്തു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 പേരിൽ നിന്ന് ഏകദേശം ഒന്നര കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
ന്യൂയോർക്ക് ∙ അദാനി കമ്പനികൾക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തി വാർത്തകളിൽ നിറഞ്ഞ യുഎസിലെ ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നു. കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നു സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ അറിയിച്ചു. ലക്ഷ്യമിട്ട ആശയങ്ങളും പദ്ധതികളും പൂർത്തിയായെന്ന പ്രഖ്യാപനത്തോടെയാണ് അപ്രതീക്ഷിതമായി ഹിൻഡൻബർഗ് പൂട്ടുന്നത്.
പത്തനാപുരം∙ വ്യാജ സ്വർണം പണയം വച്ച് കോടികൾ തട്ടിയ സംഭവത്തിലെ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു. പ്രധാന സൂത്രധാരൻ കോട്ടയം വൈക്കം പെരുവ സ്വദേശി അനു ചന്ദ്രൻ, മുക്കുപണ്ടം നിർമിച്ച വൈക്കം മനയ്ക്കൽ ചിറയിൽ ബിജു, പത്തനാപുരത്തെ ഇടനിലക്കാരൻ ഷെബീർ എന്നിവരെയാണ് സ്വർണം പണയം വച്ച പത്തനാപുരം, കുണ്ടയം
കൊല്ലം ∙ വ്യാജ സ്വർണം പണയം വച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച. കേസിലെ ഒരു പ്രതിക്കെതിരെ എല്ലാ തെളിവുകളുമായി കടപ്പാക്കട സ്വദേശിനി 2021 മാർച്ചിൽ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്ന് കേസിൽ തികഞ്ഞ അലംഭാവം കാണിക്കുകയായിരുന്നു പൊലീസ്. പ്രതിയാണെന്ന് സംശയിക്കുന്ന ഒരാളെ പരാതിക്കാർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയെങ്കിലും ഫോട്ടോയും വിവരങ്ങളും വാങ്ങി പറഞ്ഞു വിട്ടുവെന്നാണ് ആരോപണം. ഇപ്പോൾ 4 വർഷത്തോളം പിന്നിട്ട ശേഷം കഴിഞ്ഞ ദിവസങ്ങളിൽ പ്രതികളെ പിടികൂടിയപ്പോഴാണ് പഴയ കേസ് പുറത്തു വരുന്നത്. 2021 ൽ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയിരുന്നെങ്കിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ഒഴിവാക്കാമായിരുന്നു.
കയ്പമംഗലം ∙ തീരദേശത്ത് വ്യാപകമായി വ്യാജ സ്വർണാഭരണങ്ങൾ പണയംവച്ച് പണം തട്ടുന്ന സംഘത്തിലെ 3 പേർ കൂടി കയ്പമംഗലത്ത് അറസ്റ്റിൽ. ശ്രീനാരായണപുരം ആമണ്ടൂർ സ്വദേശി കാട്ടകത്ത് ബഷീർ ബാബു (49), പറവൂർ ചേന്നമംഗലം സ്വദേശി ചെട്ടി പറമ്പിൽ ഗോപകുമാർ (54), കൊടുങ്ങല്ലൂർ മേത്തല സ്വദേശി വാലത്തറവീട്ടിൽ രാജേഷ് (47)
Results 1-10 of 1933