Activate your premium subscription today
തൃശൂർ ∙ പൊലീസ് സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഗുണ്ടാനേതാവ് പുത്തൂർ സ്വദേശി തീക്കാറ്റ് സാജൻ തെലങ്കാനയിൽ പിടിയില്‍. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. 6 മാസം മുൻപാണ് ഇയാൾ ഒളിവിൽ പോയത്. ആവേശം സിനിമയിലെ രംഗണ്ണൻ മോഡലിൽ തെക്കേ ഗോപുരനടയിൽ പിറന്നാൾ
തൃശൂർ ∙ മാള കുരുവിലശേരിയിൽ ഗുണ്ട അയൽവാസിയെ അടിച്ചുക്കൊന്നു. ഗുണ്ടയായ പ്രമോദാണ് അയൽവാസിയായ പഞ്ഞിക്കാരൻ തോമസിനെ (55) കൊലപ്പെടുത്തിയത്. കാപ്പ കേസ് പ്രതിയായ പ്രമോദിനെ പൊലീസ് പിടികൂടി. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് അയൽവാസികൾ തമ്മിലടിച്ചത്.
തിരുവനന്തപുരം∙ ഈഞ്ചയ്ക്കലിലെ ഡാന്‍സ് ബാറില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഡാന്‍സ് ബാറില്‍ ഡിജെ പാര്‍ട്ടിക്കിടയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായത് ആസൂത്രിത ഏറ്റുമുട്ടലെന്നാണ് വിവരം. സംഗീതനിശയ്ക്കിടെ നൃത്തം ചെയ്തുകൊണ്ട് ആള്‍ക്കൂട്ടത്തിനിടയിലൂടെ
തിരുവനന്തപുരം ∙ ഹോട്ടൽ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യസൽക്കാരത്തിനിടെ, പൊലീസ് തേടുന്ന ഗുണ്ടകൾക്കൊപ്പം മദ്യലഹരിയിൽ തമ്മിലടിച്ച ഇൻസ്പെക്ടർമാർക്കെതിരെ നടപടിക്കു നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവി. 4ന് പേരൂർക്കട വഴയിലയിലെ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ഉടമ നടത്തിയ സൽക്കാരച്ചടങ്ങിലാണ് പൊലീസ് ആസ്ഥാനത്തെയും ജില്ലാ ക്രൈം ബ്രാഞ്ചിലെയും സിഐമാർ പങ്കെടുത്തത്. ക്രൈംബ്രാഞ്ച് സിഐക്കൊപ്പം പൊലീസിന്റെ ഷാഡോ ടീം അംഗങ്ങളുമുണ്ടായിരുന്നു.
തിരുവനന്തപുരം∙ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയിൽ. തിരുവനന്തപുരം ബാറിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ ഏറ്റുമുട്ടൽ കേസിലാണ് ഓംപ്രകാശിനെ പൊലീസ് അറസ്റ്റുചെയ്തത്. ഫോർട്ട് പൊലീസ് അറസ്റ്റുരേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടിസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടർന്നാണ് അറസ്റ്റ്.
പാറശാല∙ വ്യക്തി വൈരാഗ്യത്തെ തുടർന്ന് പൊലീസുദ്യോഗസ്ഥൻ നൽകിയ ക്വട്ടേഷൻ പ്രകാരം യുവാവിനെ ആക്രമിച്ച കേസിൽ മൂന്നു പേർ കൂടി പിടിയിൽ. പുവച്ചൽ കാപ്പിക്കാട് സ്വദേശി ഷഹനാസ് (25), അജിത്ത്രാജ് (26), കോട്ടക്കുഴി സ്വദേശി ശ്രീധിഷ് (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 19ന് ആണ് ചെങ്കൽ സ്വദേശിയായ
ചാത്തന്നൂർ ∙ ഗുണ്ടാപ്പിരിവ് ചോദ്യം ചെയ്തതിനു ഹോട്ടൽ നടത്തുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികളെ ആക്രമിച്ചു. ചാത്തന്നൂർ ജംക്ഷന് സമീപത്തെ ഹോട്ടലിലാണ് അതിക്രമം നടന്നത്. ഒട്ടേറെ കേസുകളിൽ പ്രതികളായ ചാത്തന്നൂർ സ്വദേശികളായ രതീഷ്, ബിനു എന്നിവർ അറസ്റ്റിലായി. രതീഷിനെ ഒരു വർഷം മുൻപ് കാപ്പ പ്രകാരം
കൊച്ചി ∙ കഞ്ചാവ് എന്നു പറഞ്ഞ് ഗ്രീൻ ടീ നൽകി കബളിപ്പിക്കാൻ ശ്രമിച്ചതിന് യുവാക്കൾക്ക് ഗുണ്ടാസംഘത്തിന്റെ മർദനം. ചാവക്കാട് സ്വദേശികളായ രണ്ടു യുവാക്കള്‍ക്കാണ് തൃപ്പൂണിത്തുറ കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിന്റെ മർദനമേറ്റത്. സംഘത്തിലെ രണ്ടു പേരെ പൊലീസ് പിടികൂടി.
കാക്കനാട്∙ കാപ്പ ചുമത്തി നാടു കടത്തിയ ഗുണ്ടകൾക്കുമേൽ പ്രത്യേക നിരീക്ഷണവുമായി പൊലീസ്. ഇവരിൽ പലരും നാടു കടത്തപ്പെട്ട ഇടങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണു നിരീക്ഷണം ശക്തമാക്കുന്നത്. തൃശൂർ ജില്ലയിൽ നിന്ന് കാപ്പ ചുമത്തി നാടു കടത്തിയ മാടപ്രാവ് എന്ന് വിളിക്കുന്ന കല്ലൂർ തയ്യിൽ അനൂപ് (37) എറണാകുളത്ത് ലഹരി ഇടപാട് ശൃംഖല രൂപീകരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. അനൂപിനെ കഴിഞ്ഞ ദിവസം കാക്കനാട്ടു നിന്നു പിടികൂടുകയും ചെയ്തു. സ്ഥിരം കുറ്റവാളിയെന്ന കാരണത്താൽ കാപ്പ ചുമത്തി എറണാകുളം ജില്ലയിൽ നിന്നു നാടു കടത്തിയ മറ്റൊരു ഗുണ്ട രഹസ്യമായി എറണാകുളത്തു തിരിച്ചെത്തി സംഘം വിപുലീകരിച്ചത് മൂന്നു മാസം മുൻപ് കണ്ടെത്തിയിരുന്നു.
കടുത്തുരുത്തി ∙ കോതനല്ലൂരിൽ ഒളിവിൽ കഴിഞ്ഞ കുപ്രസിദ്ധ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷിനെ (46) രാത്രി വീടുവളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തു. സ്പെഷൽ സ്ക്വാഡും കടുത്തുരുത്തി പൊലീസും ചേർന്നാണ് കോതനല്ലൂർ ടൗണിനു സമീപത്തെ വീട്ടിൽ നിന്നും രാത്രി പത്തേമുക്കാലോടെ രാജേഷിനെ പിടികൂടിയത്.കൊച്ചി സ്വദേശിയായ യുവതിയെ
Results 1-10 of 117