Activate your premium subscription today
തിരുവമ്പാടി∙ കള്ളിപ്പാറയിൽ രണ്ടു യുവാക്കളെ നിറതോക്കുകളുമായി വനംവകുപ്പ് സംഘം അറസ്റ്റ് ചെയ്തു. കൂടരഞ്ഞി സ്വദേശികളായ റെനോൻ (39), റ്റിബിൻ (39) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ കൂടരഞ്ഞി -കക്കാടംപൊയിൽ റോഡിൽ മലപ്പുറം അരീക്കോട് കൊടുമ്പുഴ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പരിശോധനയിൽ തിരനിറച്ച തോക്കും 5 തിരകളും കണ്ടെത്തി.
കോട്ടയം ∙ കേരള പൊലീസിനു കരസേന സൗജന്യമായി അനുവദിച്ച 5000 എസ്എൽആർ (സെൽഫ് ലോഡിങ് റൈഫിൾസ്) തോക്കുകളുമായി സംഘം പുറപ്പെട്ടു. 17നോ 18നോ തിരുവനന്തപുരത്ത് എത്തും. പട്ടാളം ഉപയോഗിച്ച തോക്കുകൾ ജബൽപുരിലെ കേന്ദ്ര ആയുധ ഡിപ്പോയിൽ നിന്ന് 250 തടിപ്പെട്ടികളിലാക്കിയാണു കൊണ്ടുവരുന്നത്.
തലശ്ശേരി ∙ പൊലീസ് സ്റ്റേഷനിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫിസറുടെ(സിപിഒ) കയ്യിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരുക്കേറ്റു. ബുധനാഴ്ചയാണു സംഭവം. വൃത്തിയാക്കുന്നതിനിടെ നിലത്തുവീണ തോക്ക് തിരിച്ചെടുക്കുമ്പോൾ അബദ്ധത്തിൽ വെടിപൊട്ടി വെടിയുണ്ട തറയിൽ കൊള്ളുകയായിരുന്നു. തറയിലെ സിമന്റ് ചീള് തറച്ചാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്കേറ്റതെന്ന് പൊലീസ് പറയുന്നു.
തിരുവനന്തപുരം∙ ജോര്ദാന് അതിര്ത്തിയില് വെടിയേറ്റു മരിച്ച തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന്റെ മൃതദേഹം സംസ്കരിച്ചു. പുലർച്ചെ 3.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് തോമസ് ഗബ്രിയേലിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. അന്തിമോപചാരം അർപ്പിക്കാൻ മന്ത്രി ജി.ആർ.അനിൽ അടക്കം ഒട്ടേറെ പേർ വീട്ടിലെത്തിയിരുന്നു. മൃതദേഹം തുമ്പ സെന്റ്. ജോൺസ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം സെമിത്തേരിയിൽ സംസ്കരിച്ചു.
തിരുവനന്തപുരം∙ സന്ദർശക വിസയിൽ ജോർദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് മരിച്ചത്. തലയ്ക്കു വെടിയേറ്റാണ് മരണം. തോമസിനൊപ്പം ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ച മേനംകുളം സ്വദേശി എഡിസൺ നാട്ടിലെത്തി. ഇദ്ദേഹത്തിന് കാലിന് പരുക്കുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ട് മലയാളികൾ ഇസ്രയേലിൽ ജയിലിൽ ആണെന്നാണ് വിവരം.
പെൻസിൽവേനിയയിലെ ഒരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ബന്ദികളാക്കി അക്രമി. തുടർന്ന് അക്രമിയും പൊലീസും നടത്തിയ വെടിവയ്പിൽ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.
നോയിഡ ∙ വിവാഹ ഘോഷയാത്രയ്ക്കിടെ നടന്ന വെടിവയ്പ്പിൽ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. നോയിഡയിലെ അഗഹ്പൂരിൽ ഞായറാഴ്ചയാണ് സംഭവം. വരന്റെ സംഘത്തിലുള്ളയാളാണ് കുഞ്ഞിന് നേരെ വെടിയുതിർത്തത്. വീടിന്റെ ബാൽക്കണിയിൽ നിന്ന് വിവാഹഘോഷയാത്ര കാണുന്നതിനിടെയാണ് കുഞ്ഞിനു വെടിയേറ്റതെന്ന് ഡിസിപി രാം ബദൻ സിങ് പറഞ്ഞു.
ബെംഗളൂരു∙തോക്ക് ഉപയോഗിക്കാൻ യുവാക്കൾക്ക് പരിശീലനം നൽകിയതിന് 12 ശ്രീരാമസേന നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം നടന്ന സഹവാസ ക്യാംപിൽ ആയുധ പരിശീലനം നൽകുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസിന് പരാതി ലഭിച്ചിരുന്നു. ലൈസൻസ് ആവശ്യമില്ലാത്ത എയർ ഗണ്ണുകളാണു ഉപയോഗിച്ചതെന്ന് ശ്രീരാമസേന സേന തലവൻ പ്രമോദ് മുത്തലിക് പറഞ്ഞു.
പോഡ്ഗോറിക ∙ മോണ്ടിനെഗ്രോയിൽ സെറ്റിൻജെ നഗരത്തിലെ ഭക്ഷണശാലയിലുണ്ടായ തർക്കത്തെത്തുടർന്ന് 2 കുട്ടികൾ ഉൾപ്പെടെ 12 പേരെ അക്രമി വെടിവച്ചുകൊന്നു. പൊലീസ് വളഞ്ഞതോടെ പ്രതി അലക്സാണ്ടർ അകോ മാർടിനോവിച്ച് (45) സ്വയം മുറിവേൽപ്പിക്കുകയും ആശുപത്രിയിലേക്കുള്ള വഴിയിൽ മരിക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് റസ്റ്ററന്റ് ഉടമകളുമായുണ്ടായ തർക്കത്തിനുശേഷം വീട്ടിലേക്കുപോയ മാർടിനോവിച്ച് ആയുധവുമായി തിരിച്ചെത്തുകയായിരുന്നു. ആദ്യം 4 പേരെയാണ് വെടിവച്ചുവീഴ്ത്തിയത്.
വാഷിങ്ടൻ ∙ വിസ്കോൻസിനിലെ മാഡിസനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു. 6 പേർക്കു പരുക്കേറ്റു. അധ്യാപികയും വിദ്യാർഥിയുമാണ് മരിച്ചത്. 15 വയസ്സുള്ള വിദ്യാർഥിനിയാണ് വെടിവച്ചതെന്നു പൊലീസ് പറഞ്ഞു. വിദ്യാർഥിനിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി.
Results 1-10 of 169