Activate your premium subscription today
തട്ടിപ്പുകാർ പലവിധ തന്ത്രങ്ങളുമായി രംഗത്തെത്തുമ്പോൾ അവരുപയോഗിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് പ്രാഥമിക അറിവ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട ചില ഉപകരണങ്ങൾ പരിചയപ്പെടാം. ഫ്ലിപ്പര്‍ സീറോ എന്നത് പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന, പലതരം ഡിജിറ്റൽ സിസ്റ്റങ്ങളുമായി സംവദിക്കാൻ
കോഴിക്കോട് ∙ പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ രൂക്ഷമായ സൈബർ ആക്രമണം നേരിട്ടെന്നും ഇവയെല്ലാം ഫലപ്രദമായി തടഞ്ഞെന്നും ‘ഫാൽക്കൺ ഫീഡ്സ്’ എന്ന സൈബർ നിരീക്ഷണ ഏജൻസി ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോർട്ട് നൽകി. പാക്കിസ്ഥാൻ, ബംഗ്ലദേശ് ഹാക്കർ ഗ്രൂപ്പുകളാണു പല രാജ്യങ്ങളിൽ നിന്നായി ഹാക്കിങ്ങിനു ശ്രമിച്ചത്. സൈറ്റുകൾ താറുമാറാക്കി സേവനങ്ങൾ സ്തംഭിപ്പിക്കുകയായിരുന്നു ലക്ഷ്യം.ടെലിഗ്രാം വഴിയായിരുന്നു 96% ആക്രമണവും. ഡാർക് വെബും ഉപയോഗിക്കപ്പെട്ടു.
തിരുവനന്തപുരം ∙ വാട്സാപ്പിൽ ലഭിക്കുന്ന ഫോട്ടോ തുറന്നാലുടൻ ഫോൺ ഹാക്ക് ചെയ്യപ്പെടുന്ന പുതിയ തട്ടിപ്പ് സജീവമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ബാങ്കിങ് വിശദാംശങ്ങൾ, പാസ്വേഡുകൾ, ഒടിപികൾ, യുപിഐ വിവരങ്ങൾ എന്നിവ മനസ്സിലാക്കാനും ഫോൺ നിയന്ത്രിക്കാനും വേണ്ടിയുള്ള മാൽവെയറുകൾ അറ്റാച്ച് ചെയ്യാനുള്ള സാധ്യതയുണ്ട്. ചിത്രം തുറക്കുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ 1930 ൽ വിവരം അറിയിക്കുക.
വർക്കലയിൽ അറസ്റ്റിലായ രാജ്യാന്തര ക്രിപ്റ്റോ കറൻസി കുറ്റവാളി അലക്സേജ് ബെസിക്കോവുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ലസാറസ് ഗ്രൂപ്പ് എന്ന സൈബർ ഹാക്കിങ് സംഘത്തിൽ നിന്നുള്ള പണവും ഉൾപ്പെട്ടിരുന്നെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടിയിരുന്നു. ലോക സൈബർ പ്രതിരോധ രംഗത്ത് ഏറെ ശ്രദ്ധയോടെ
ദുബായ്∙ ഇന്ത്യക്കാരിയായ വനിതാ ഡോക്ടറുടെ ക്രെഡിറ്റ് കാർഡ് ഹാക്ക് ചെയ്ത് നടത്തിയ തട്ടിപ്പിൽ നഷ്ടമായത് 1,20,000 ദിർഹം ( ഏകദേശം 28 ലക്ഷം രൂപ). രോഗിക്ക് ഡോക്ടർ ശസ്ത്രക്രിയ നടത്തുന്നതിനിടെയായിരുന്നു സംഭവം. ക്രെഡിറ്റ് കാർഡ് ഹാക്ക് ചെയ്ത് നടത്തിയ 14 അനധികൃത ഇടപാടുകളിലൂടെയാണ് തുക നഷ്ടമായത്. ഒരു രാജ്യാന്തര ബാങ്കിന്റെ ക്രെഡിറ്റ് കാർഡാണ് ഇവർ ഉപയോഗിച്ചിരുന്നത്.
ടാറ്റാ മോട്ടോര്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റാ ടെക്നോളജിസിന്റെ കുറച്ച് ഡേറ്റാ ഡാര്‍ക് വെബില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. കമ്പനിക്കെതിരെ 2025ല്‍ ഒരു റാന്‍സംവെയര്‍ ആക്രമണം നടന്നിരുന്നു. ഡാര്‍ക് വെബില്‍ പബ്ലിഷ് ചെയ്തിരിക്കുന്ന ഡേറ്റയില്‍ കമ്പനിയിലെ ഇപ്പോഴത്തെയും പിരിഞ്ഞുപോയവരുമായ
ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളിലും ചില കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാൽ അത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം എന്നറിഞ്ഞിരിക്കുക. ചില സെര്‍ച്ചുകള്‍ വെറുതെ ജിജ്ഞാസ ശമിപ്പിക്കാന്‍ നടത്തുന്നവ ആയിരിക്കാം. അവ പോലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. ലോകമെമ്പാടുമുള്ള നിയമപാലകര്‍
വാഷിങ്ടൻ∙ യുഎസ് ട്രഷറി വകുപ്പിന്റെ കംപ്യൂട്ടർ ശൃംഖലയില്‍ കടന്നുകയറി രേഖകൾ മോഷ്ടിച്ച് ചൈനീസ് ഹാക്കർമാർ. ഇതു സംബന്ധിച്ച് ട്രഷറി വകുപ്പ് ജനപ്രതിനിധി സഭാംഗങ്ങൾക്ക് അയച്ച കത്ത് ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ രഹസ്യസ്വഭാവമില്ലാത്തതും നിലവിൽ പൊതുജനങ്ങൾക്ക് ലഭ്യമായിട്ടുള്ളതുമായ (അൺക്ലാസിഫൈഡ്) രേഖകളാണ് ഹാക്കർമാർക്കു ലഭിച്ചതെന്നും കത്തിൽ പറയുന്നു. ഡിസംബർ എട്ടിനാണ് ട്രഷറി വകുപ്പ് വിവരം അറിഞ്ഞത്.
മുംബൈ / മലപ്പുറം ∙ മലപ്പുറത്ത് പ്രവർത്തിക്കുന്ന പ്രമുഖ മെഡിക്കൽ സ്ഥാപനത്തിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്കി ലക്ഷങ്ങള്‍ തട്ടിയ സൂത്രധാരനെ മുംബൈയില്‍ വച്ച് മലപ്പുറം സൈബർ പൊലീസ് അറസ്റ്റു ചെയ്തു. കേസിലെ പ്രധാന സൂത്രധാരന്‍ നിസാര്‍ സാന്ജെ എന്നയാളെയാണ് മുബൈയില്‍ എത്തി നിരീക്ഷണം നടത്തി സാഹസികമായി പിന്തുടര്ന്ന് പിടികൂടിയത്.
ചെന്നൈ ∙ വാട്സാപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത്, നിയന്ത്രണം ഏറ്റെടുത്ത് തട്ടിപ്പു നടത്തുന്ന സംഘത്തിന്റെ കെണിയിൽ നിന്നു രക്ഷപ്പെട്ടതായി ഛായാഗ്രാഹകൻ സന്തോഷ് ശിവനും ‘ബാഹുബലി’യുടെ നിർമാതാവ് ഷോബു യാർലഗദ്ദയും വെളിപ്പെടുത്തി. ഇരുവരും നൽകിയ പരാതിയിൽ തമിഴ്നാട് പൊലീസ് സൈബർ ക്രൈം വിഭാഗം അന്വേഷണം തുടങ്ങി.
Results 1-10 of 157