Activate your premium subscription today
കാട്ടാക്കട∙ പോക്സോ കേസിലെ പ്രതിയിൽ നിന്ന് ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ 3 പേരെ കസ്റ്റഡിയിലെടുത്തു.പൂവച്ചൽ ആലമുക്കിൽ ഇന്നലെ രാത്രി ഒൻപതോടെ പറഞ്ഞുറപ്പിച്ച പണം വാങ്ങാനായെത്തിയ രണ്ടുപേരെ നാട്ടുകാരും ബന്ധുക്കളും ചേർന്നു തടഞ്ഞുവച്ച് പൊലീസിൽ ഏൽപിച്ചു.
കോട്ടയം∙ ഹണിട്രാപ്പ് കേസിൽ കോട്ടയം ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്ത അതിരമ്പുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച് സോഫ്റ്റ്വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പിൽ പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് ധന്യ അറസ്റ്റിലായത്. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയതോടെ ധന്യ പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. ഗർഭിണിയാണെന്ന കാരണത്താൽ കോടതി ധന്യക്ക് ജാമ്യം അനുവദിച്ചു.
ഏറ്റുമാനൂർ (കോട്ടയം) ∙ ഹണിട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണാഭരണങ്ങളും തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതി അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂർ അർജുൻ ഗോപിയുടെ ഭാര്യ ധന്യ അർജുൻ (37) ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായി.
കൊല്ലം ∙ കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിയെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്തു. കെഎസ്യു ജനറൽ സെക്രട്ടറി ആഷിക് ബൈജുവിന്റെ പരാതിയിൽ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യദു കൃഷ്ണൻ, അരുൺ രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ എന്നിവർക്കെതിരെയാണ് ഇരവിപുരം
പഴനി∙ പണമിടപാട് സ്ഥാപന ഉടമയെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ മുൻ പൊലീസുകാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. പഴനിയിലെ പണമിടപാട് സ്ഥാപന ഉടമയായ സുകുമാറിൽനിന്ന് പണം തട്ടാൻ ശ്രമിച്ച റാണി ചിത്ര, നാരായൺ, ദുർഗരാജ് എന്നിവരെയാണ് പഴനി പൊലീസ് അറസ്റ്റു ചെയ്തത്. ഇവരെ റിമാന്ഡ് ചെയ്തു.
ബെംഗളൂരു∙ വിദ്യാർഥിയുടെ പിതാവിൽനിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അറസ്റ്റിലായ അധ്യാപികയും കൂട്ടാളികളും പരാതിക്കാരനെ കുടുക്കിയത് തന്ത്രപരമായി. മൂന്നു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം വെസ്റ്റേൺ ബെംഗളൂരുവിൽ താമസിക്കുന്ന ട്രേഡറായ രാകേഷ് വൈഷ്ണവാണ് പരാതിക്കാരൻ. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിൽ കിന്റർഗാർട്ടൻ സ്കൂൾ നടത്തുന്ന ശ്രീദേവി (25), സഹായികളായ ഗണേഷ് കാലെ, സാഗർ മോർ എന്നിവരെയാണ് ബെംഗളൂരു സെന്ട്രല് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ബെംഗളൂരു∙ തങ്ങൾക്കെതിരെ നടന്ന ഹണിട്രാപ് ശ്രമങ്ങളെക്കുറിച്ച് ഇനിയും പൊലീസിൽ പരാതിപ്പെടാൻ തയാറാകാതെ സഹകരണ മന്ത്രി കെ.എൻ. രാജണ്ണയും മകനും എംഎൽസിയുമായ രാജേന്ദ്ര രാജണ്ണയും. രാജേന്ദ്ര കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിൽക്കണ്ടും ഇക്കാര്യം ധരിപ്പിച്ചിരുന്നു. തുടർന്ന് ഡിജിപിക്കു പരാതി നൽകാൻ സിദ്ധരാമയ്യ ഉപദേശിച്ചതുമാണ്.
ബെംഗളൂരു ∙ മന്ത്രി കെ.എൻ.രാജണ്ണ ഉൾപ്പെടെ 48 നേതാക്കളെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന്റെ പേരിൽ കർണാടക നിയമസഭയിൽ ബഹളമുണ്ടാക്കിയ 18 ബിജെപി എംഎൽഎമാരെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സ്പീക്കറുടെ ഡയസിൽ കയറാൻ ശ്രമിച്ച മുൻ ഉപമുഖ്യമന്ത്രി അശ്വത്ഥ നാരായണ ഉൾപ്പെടെയുള്ളവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. ഹണിട്രാപ്പുമായി ബന്ധമുള്ള സിഡികളും പെൻഡ്രൈവുകളുമായാണ് പ്രതിപക്ഷം ഇന്നലെ സഭയിലെത്തിയത്.
വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തി കവർച്ച ചെയ്ത സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. ചെല്ലാനം സ്വദേശിനി പി.അപർണയാണ് (23) ഞായറാഴ്ച രാത്രി എറണാകുളത്തു പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവർ ആറായി. ഇനി നാലുപേരെ കൂടി പിടിക്കാനുണ്ടെന്നു പൊലീസ് പറഞ്ഞു.
കൊഴിഞ്ഞാമ്പാറ ( പാലക്കാട്) ∙ വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വിളിച്ചുവരുത്തി ഹണി ട്രാപ്പിൽ പെടുത്തി കവർച്ച. സ്ത്രീയുൾപ്പെടെ രണ്ടു പേർ പിടിയിൽ. കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീടു കേന്ദ്രീകരിച്ചു നടത്തിയ ഹണി ട്രാപ് കവർച്ചയിലാണു മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരിൽ
Results 1-10 of 97