Activate your premium subscription today
വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ അയ്യപ്പൻകോവിൽ മാട്ടയിൽ ജിനുമോൻ ജോൺസൻ (39) അറസ്റ്റിലായി. 15 ലക്ഷം രൂപ തട്ടിയെടുത്തെന്നു കാട്ടി 4 പരാതികളാണ് കട്ടപ്പന പൊലീസിനു ലഭിച്ചത്.
കൊല്ലം∙ ജോലിവാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോട്ടയം സ്വദേശിനി അറസ്റ്റിൽ. കോട്ടയം പാമ്പാടി സ്വദേശിനിയായ ജോളി വർഗീസിനെയാണ് കൊല്ലം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
കൊച്ചി ∙ കഴിഞ്ഞ ഭാഗത്തിൽ കംബോഡിയയുടെ ലാസ് വേഗസായ സിഹനൂക്വില്ലിനെ കുറിച്ചും അവിടെ ചൈനീസ് പണത്തിന്റെ കൊഴുപ്പിൽ വളർന്നുവരുന്ന മാഫിയയെ കുറിച്ചും വായിച്ചല്ലോ. ഈ ഭാഗത്തിൽ സിഹനൂക്വില്ലിലെ നടുക്കുന്ന അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് കൊച്ചി പറവൂർ സ്വദേശിയായ യുവാവ്. നാട്ടിലെ ഏജന്റിന്റെ ചതിയിൽപ്പെട്ട് കംബോഡിയയിൽ ജോലിക്കെത്തിയ യുവാവ് ഇന്നു ജീവൻ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ്. സിഹനൂക്വില്ലിലെ ചൂതാട്ട കേന്ദ്രങ്ങളെക്കുറിച്ചും അതിനു പിന്നിൽ നടക്കുന്ന നിയമവിരുദ്ധ പ്രവൃത്തികളെക്കുറിച്ചും മനോരമ ഓൺലൈനോട് സംസാരിക്കുകയാണു പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ യുവാവ്.
കൊടുങ്ങല്ലൂർ ∙ ജോലി വാഗ്ദാനം ചെയ്തു 19 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ മുസ്ലിം ലീഗ് നേതാവിനെതിരെ പൊലീസ് കേസെടുത്തു.മുസ്ലിം ലീഗ് കയ്പമംഗലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പൊരിബസാർ കാട്ടുപറമ്പിൽ ഷാനിറിനെതിരെ ആണ് മതിലകം പൊലീസ് കേസെടുത്തത്. ശ്രീനാരായണപുരം പള്ളിനട കറുകപ്പാടത്ത് മുഹമ്മദ് ഇബ്രാഹിമിന്റെ
ന്യൂഡൽഹി∙ സാന്ദ്ര വായ്പയെടുത്ത് നഴ്സിങ് പഠനം തുടങ്ങിയത് വിദേശജോലി ലക്ഷ്യമിട്ടാണ്. കഷ്ടപ്പാടും കടവുമായി ദുരിതത്തിലായിരുന്ന കുടുംബത്തെ കരകയറ്റുകയായിരുന്നു സ്വപ്നം. വീടും 10 സെന്റ് സ്ഥലവും പണയംവച്ച് കിട്ടിയ 5 ലക്ഷം രൂപ റിക്രൂട്മെന്റ് ഏജൻസി തട്ടിയെടുത്തു. കാലങ്ങളായി ഡൽഹിയിൽ നടക്കുന്ന തട്ടിപ്പിന്റെ
ന്യൂഡൽഹി∙ സാന്ദ്ര വായ്പയെടുത്ത് നഴ്സിങ് പഠനം തുടങ്ങിയത് വിദേശജോലി ലക്ഷ്യമിട്ടാണ്. കഷ്ടപ്പാടും കടവുമായി ദുരിതത്തിലായിരുന്ന കുടുംബത്തെ കരകയറ്റുകയായിരുന്നു സ്വപ്നം. വീടും 10 സെന്റ് സ്ഥലവും പണയംവച്ച് കിട്ടിയ 5 ലക്ഷം രൂപ റിക്രൂട്മെന്റ് ഏജൻസി തട്ടിയെടുത്തു. കാലങ്ങളായി ഡൽഹിയിൽ നടക്കുന്ന തട്ടിപ്പിന്റെ പുതിയ ഇരകളിലൊരാളാണ് സാന്ദ്ര.
യുഎഇയിൽ ഒരു ജോലി എന്നത് മിക്കവരുടെയും സ്വപ്നമാണ്. എന്നാൽ ആ സ്വപ്നസാക്ഷാത്കാരമായി ജോലി ഓഫർ ലെറ്റർ ലഭിക്കുമ്പോൾ ആവേശത്തിലാകാത്തവരായി ആരുമുണ്ടാവില്ല. സന്തോഷിക്കാൻ വരട്ടെ, അതു വ്യാജമാണെങ്കിലോ?
പുതുക്കാട് (തൃശൂർ) ∙ ക്രൊയേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് തൊട്ടിപ്പാൾ സ്വദേശിയിൽ നിന്ന് 3.62 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കൊരട്ടി ചിറങ്ങര മൂളിയംപറമ്പിൽ വൈശാഖിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. ക്രൊയേഷ്യയിൽ സൈറ്റ് സൂപ്പർവൈസറായി ജോലി നൽകാമെന്നും ഒരു ലക്ഷം ശമ്പളം ലഭിക്കുമെന്നും വിശ്വസിപ്പിച്ച് തൊട്ടിപ്പാൾ
ഒറ്റപ്പാലം (പാലക്കാട്) ∙ റഷ്യയിലേക്കു വീസ വാഗ്ദാനം ചെയ്തു 2 യുവാക്കളിൽ നിന്നായി 7 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മലപ്പുറം സ്വദേശിക്കെതിരെ കേസ്. ഒതുക്കുങ്ങൽ സ്വദേശി മുഹമ്മദ് സയിദിനെതിരെയാണ് (27) ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. അമ്പലപ്പാറ, വേങ്ങശ്ശേരി സ്വദേശികളായ യുവാക്കളാണു തട്ടിപ്പിനിരയായത്.
കോഴിക്കോട്∙ ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ ജോലി വാഗ്ദാനം ചെയ്തു യുവതിയിൽനിന്ന് 17.5 ലക്ഷം രൂപ തട്ടി വിദേശത്തേക്കു കടന്ന പത്തൊൻപതുകാരൻ പിടിയിൽ. മലപ്പുറം വള്ളുവങ്ങാട് സ്വദേശി മഞ്ചപ്പള്ളി വീട്ടിൽ മിദ്ലാജിനെയാണ് നല്ലളം പൊലീസ് പിടികൂടിയത്. 2023 ഡിസംബറിൽ കുണ്ടായിതോട് സ്വദേശിനിയായ യുവതിയെ സമൂഹമാധ്യമത്തിലൂടെയാണ് മിദ്ലാജ് പരിചയപ്പെട്ടത്.
Results 1-10 of 321