Activate your premium subscription today
കോട്ടയം ∙ പാലായിൽ ഒരാൾ കുത്തേറ്റു മരിച്ചു. വള്ളിച്ചിറ വലിയകാലായിൽ പി.ജെ.ബേബി (60) ആണ് മരിച്ചത്. വക്കീൽ ബേബി എന്ന് വിളിക്കുന്ന വള്ളിച്ചിറ ആരംകുഴക്കൽ എ.എൽ.ഫിലിപ്പോസ് ആണ് ബേബിയെ കുത്തിയത്. ഫിലിപ്പോസിന്റെ പേരിലുള്ള ഹോട്ടൽ ആറു മാസമായി മറ്റൊരാൾക്ക് ദിവസ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഇവിടെ ചായ കുടിക്കാൻ എത്തിയതായിരുന്നു ഇരുവരും.
തൃശൂർ ∙ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്ഫോടകവസ്തുവേറ്. എതിർവശത്തെ വീടിന്റെ ഗേറ്റിനോടു ചേർന്നാണ് അജ്ഞാതർ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്ഫോടകവസ്തു എറിഞ്ഞത്. ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നു പൊലീസ് പരിശോധിക്കുന്നു. രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. ബൈക്കുകളിലെത്തിയ 4 പേരാണു പിന്നിലെന്നു സൂചനയുണ്ട്. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അടക്കം നേതാക്കളും പ്രവർത്തകരും വിവരമറിഞ്ഞെത്തി.
കൊച്ചി∙ മകൻ അസ്വാഭാവിക രീതിയിൽ മരിച്ച വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ച് രണ്ടു മാസങ്ങൾക്കുള്ളിലാണ് അദ്ദേഹവും ഭാര്യയും കൊല്ലപ്പെട്ടത്. 8 വർഷം മുൻപ് മകൻ കൊല്ലപ്പെട്ട വിഷയത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ആലപ്പുഴ ∙ സംസ്ഥാനത്തു നടന്ന കുറുവ മോഷണങ്ങളിലെ പ്രധാനി വലയിലായതോടെ, പല ജില്ലകളിലെയും കുറുവ മോഷ്ടാക്കളുടെ വിവരങ്ങൾ ലഭ്യമായിത്തുടങ്ങി. കഴിഞ്ഞ ദിവസം അറസ്റ്റിലായ തമിഴ്നാട് രാമനാഥപുരം പാറമക്കുടി എംജിആർ നഗറിൽ കട്ടുപൂച്ചനിൽ (56) നിന്നാണു പൊലീസിനു കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
ഒറ്റപ്പാലം∙ നഗരാതിർത്തിയിലെ മീറ്റ്നയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 2 പേർക്കു വെട്ടേറ്റു. ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനും സംഘർഷം നടന്ന സ്ഥലത്തു നിന്നു കസ്റ്റഡിയിലായ അക്ബർ എന്ന യുവാവിനുമാണ് വെട്ടേറ്റത്. രാത്രി 12 മണിയോടെ ആയിരുന്നു ആക്രമണം.
കൊച്ചി ∙ കോതമംഗലം കുട്ടമ്പുഴ മാമലക്കണ്ടത്തിനടുത്ത് എളംബ്ലാശേരി ആദിവാസി ഗ്രാമത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിവാസി വിഭാഗത്തിൽപെട്ട മായ (37) ആണ് മരിച്ചത്. തലയ്ക്കടിയേറ്റതാണ് മരണകാരണം എന്ന സംശയത്തെത്തുടർന്ന് ഭർത്താവ് ജിജോ ജോണിനെ (33) പൊലീസ് കസ്റ്റഡിയിലെടുത്തു.
പാക്കിസ്ഥാനിൽ ബലൂച് ലിബറേഷൻ ആർമി പാസഞ്ചർ ട്രെയിൻ തട്ടിയെടുത്ത വാർത്തയാണ് ഇന്ന് ഏറ്റവും കൂടുതൽ വായനക്കാരുടെ ശ്രദ്ധ കവർന്നത്. 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള യുഡിഎഫ് ‘സീറ്റ് ചർച്ച’, കൊച്ചിയിൽ യുവതിയേയും കുടുംബത്തേയും തടഞ്ഞുനിർത്തി യുവാക്കൾ നടത്തിയ അതിക്രമം, മധ്യപ്രദേശിലെ മോറേന സ്വദേശിയെ ഭാര്യയും പെണ്മക്കളും ചേർന്ന് അതിക്രൂരമായി തല്ലിച്ചതച്ചയ്ക്കുകയും പിന്നീട് അദ്ദേഹം അത്മഹത്യ ചെയ്യുകയും ചെയ്ത സംഭവം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ കണ്ടെത്തിയതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാന വാർത്തകളിൽ മറ്റു ചിലത്.
കൊച്ചി ∙ നഗരത്തിൽ യുവതിക്കും കുടുംബത്തിനുമെതിരെ യുവാക്കളുടെ അതിക്രമം. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും തോളിലൂടെ കയ്യിടുകയും ചെയ്ത മലപ്പുറം സ്വദേശികളായ അബ്ദുൽ ഹക്കീം (25), അൻസാർ (28) എന്നിവരെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
തിരുവനന്തപുര∙ മാര്‍കോ പോലുള്ള സിനിമകള്‍ കേരളത്തിലെ യുവതയെ അക്രമികളാക്കി മാറ്റിമറിച്ചോ എന്നതാണ് സംസ്ഥാനത്തു കുറച്ചു ദിവസങ്ങളായി നടക്കുന്ന വലിയ ചര്‍ച്ച. സിനിമ വലിയ തോതിലുള്ള ദുസ്വാധീനം കുട്ടികളില്‍ ഉള്‍പ്പെടെ ഉണ്ടാക്കുന്നുവെന്നും വയലന്‍സ് ആഘോഷിക്കപ്പെടുന്ന രീതിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഇതു പരിശോധിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നും അവര്‍ എന്താണു ചെയ്യുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു. അതുതന്നെയാണ് യഥാര്‍ഥ പ്രശ്നമെന്ന് ഈ രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പക്ഷെ അതിന് സെന്‍സര്‍ ബോര്‍ഡ് എന്നു പരക്കെ അറിയപ്പെടുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി) എന്ന സ്ഥാപനത്തെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
ദുർമന്ത്രവാദത്തെത്തുടർന്നുള്ള കൂട്ടക്കുരുതികളും ആഭിചാരകർമങ്ങളെത്തുടർന്നുള്ള പ്രതികാര പ്രവൃത്തികളുമെല്ലാം ഉത്തരേന്ത്യയിൽനിന്നുള്ള വാർത്തകളിലൂടെ മാത്രം അറിഞ്ഞിരുന്ന കാലം മാറിയിരിക്കുന്നു. ഒരുപക്ഷേ അത്തരം വാർത്തകൾ നമ്മുടെ വീടിന്റെ തൊട്ടപ്പുറത്തു പോലും സംഭവിച്ചേക്കാവുന്ന അവസ്ഥ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ നടന്ന കുറ്റകൃത്യങ്ങളിൽ പലതും വിരൽ ചൂണ്ടുന്നത് അന്ധവിശ്വാസങ്ങളിലേക്കാണ്. ഇലന്തൂർ നരബലി കേസ്, നന്തന്‍കോട് കൂട്ടക്കുരുതി (കേഡൽ ജിൻസൻ രാജ കേസ്), കമ്പകക്കാനം കൂട്ടക്കൊല തുടങ്ങിയവയൊക്കെ അതിൽ ചില ഉദാഹരണങ്ങൾ മാത്രം. പാലക്കാട്ടെ നെന്മാറയിലെ ഇരട്ടക്കൊലക്കേസിലും അന്ധവിശ്വാസം പ്രതിസ്ഥാനത്തുണ്ട്. ഉദ്ദിഷ്ട കാര്യം സാധിക്കാൻ, സാമ്പത്തിക ഉന്നതി കൈവരിക്കാൻ, ആയുസ്സ് നീട്ടിക്കിട്ടാൻ, കുഞ്ഞ് പിറക്കാൻ എന്നിങ്ങനെ പല പല കാര്യങ്ങൾക്കായി ആഭിചാര കേന്ദ്രങ്ങളെ ആശ്രയിക്കുന്നുവെന്നത് അമ്പരപ്പോടെ മാത്രമല്ല, നാണക്കേടോടെയുമാണ് കേരളം കേട്ടിരിക്കുന്നത്. ദുർമന്ത്രവാദികൾ പറയുന്നത് അതേപടി കേട്ട് അടുപ്പക്കാരെപ്പോലും ഇല്ലാതാക്കാൻ ഇറങ്ങിത്തിരിക്കുന്ന മൃഗതുല്യരായ മനുഷ്യരായിരിക്കുന്നു പലരും. എങ്ങനെയാണ് ഇവർ അന്ധവിശ്വാസത്തിന്റെ പിടിയിൽ അമർന്നു പോയത്? ജനാധിപത്യ ബോധമുള്ള സമൂഹം എങ്ങനെയാണ് ആഭിചാരകർമങ്ങളിൽ വേരൂന്നിപ്പോയത്? ലഹരി പോലെ പടർന്നു പിടിച്ച് ഒരു നാടിനെത്തന്നെ ഇല്ലാതാക്കാൻ കെൽപുള്ള ‘കണ്ണില്ലാത്ത’ ഈ വിശ്വാസങ്ങളെ നമുക്ക് കണ്ടില്ലെന്ന് എത്രകാലം നടിക്കാനാകും?
Results 1-10 of 953