Activate your premium subscription today
ന്യൂഡൽഹി∙ ഗുർപട്വന്ത് സിങ് പന്നുവിന്റെ നേതൃത്വത്തിലുള്ള നിരോധിത ഖലിസ്ഥാൻ തീവ്രവാദി സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ന്യൂനപക്ഷങ്ങളെയും മണിപ്പുരിലെ ജനങ്ങളെയും സ്വാധീനിച്ച് രാജ്യത്ത് വിഘടനവാദത്തിനു ശ്രമിച്ചെന്ന് കേന്ദ്രം. മുസ്ലിം, തമിഴ് വിഭാഗങ്ങളെയും മണിപ്പുരിലെ ക്രിസ്ത്യൻ വിഭാഗക്കാരെയും പ്രത്യേക രാജ്യം ആവശ്യപ്പെടാൻ സിഖ് ഫോർ ജസ്റ്റിസ് പ്രേരിപ്പിച്ചെന്ന് ഇന്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് കേന്ദ്രം പറയുന്നു. എസ്എഫ്ജെയ്ക്ക് 2020ൽ പ്രഖ്യാപിച്ച വിലക്ക് 5 വർഷത്തേക്കു കൂടി നീട്ടുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗമായുള്ള ട്രൈബ്യൂണൽ വിധിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ന്യൂഡൽഹി ∙ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ വിദേശ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന തരത്തിലുള്ള വാർത്തകൾ കനേഡിയൻ സർക്കാർ തള്ളി. കനേഡിയൻ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കി വന്ന വാർത്തകളാണ് ഔദ്യോഗിക വൃത്തങ്ങൾ നിഷേധിച്ചത്.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റ ചടങ്ങിൽ ഖലിസ്ഥാൻ ഭീകരൻ ഗുർപട്വന്ത് സിങ് പന്നുവും പങ്കെടുത്തെന്നു റിപ്പോർട്ട്. ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പന്നു പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള് മുഴക്കുന്ന പന്നുവിന്റെ വിഡിയോയെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണമില്ല.
ന്യൂഡൽഹി∙ ഖലിസ്ഥാൻ ഭീകരൻ ഗുർപട്വന്ത് സിങ് പന്നുവിനെ ന്യൂയോർക്കിൽ വച്ച് വധിക്കാൻ പദ്ധതിയിട്ട സംഭവത്തിൽ റോ മുൻ ഏജന്റ് വികാഷ് യാദവിനെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്ത് കേന്ദ്ര സർക്കാർ. യുഎസ് എടുത്ത കൊലപാതക ഗൂഢാലോചന കേസിൽ മുൻ ചാരൻ 'സിസി1' നെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതി ശുപാർശ ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ടാം പിണറായി സർക്കാരിന് 2021ൽ തുടർഭരണത്തിന് വഴിയൊരുക്കിയത് കോവിഡ് കാലത്തെ കിറ്റാണെന്ന് പറയുന്നവരുണ്ട്. എന്നാൽ ഈ ബുദ്ധി ഇതേവർഷം കാനഡയിൽ പ്രയോഗിച്ച നേതാവാണ് ജസ്റ്റിൻ ട്രൂഡോ. പക്ഷേ സംഗതി ഫലിച്ചില്ല. കാലാവധി തികയും മുൻപേ രാജിവയ്ക്കേണ്ടി വന്നു. 2019ലെ തിരഞ്ഞെടുപ്പിൽ മതിയായ ഭൂരിപക്ഷം ലഭിക്കാതിരുന്ന സ്വന്തം സർക്കാരിനെ കോവിഡ് കാലത്തെ ‘കരുതലിന്റെ’ കരുത്ത് സഹായിക്കുമെന്ന് കരുതിയാണ് ജസ്റ്റിൻ ട്രൂഡോ 2021ൽ ഇടക്കാല തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. സർക്കാരിന് രണ്ടു വര്ഷം കാലാവധി ബാക്കി നിൽക്കുന്ന വേളയിലായിരുന്നു ഇത്. എന്നിട്ടും ട്രൂഡോ വിചാരിച്ചതു പോലെ സംഭവം ‘കളറായില്ല’. കോവിഡ് കാലത്തെ സഹായങ്ങളുടെ കരുത്തിൽ കരകയറിയില്ലെങ്കിൽ പിന്നെന്തു ചെയ്യും എന്ന ആലോചനയായിരിക്കാം ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിനെ ലക്ഷ്യംവയ്ക്കാൻ ട്രൂഡോയെ പ്രേരിപ്പിച്ചത്. കാനഡയിലെ എട്ടുലക്ഷത്തോളം വരുന്ന സിഖ് വംശജരുടെ പ്രീതി സമ്പാദിക്കാൻ കൈവിട്ട കളിക്കിറങ്ങിയ ട്രൂഡോ ഒടുവിൽ നടുവൊടിഞ്ഞ് വീണിരിക്കുകയാണ്. ഇന്ത്യയെ പിന്നിൽനിന്നു കുത്തിതുടങ്ങിയ ട്രൂഡോ പാതിവഴിയെത്തിയപ്പോഴേക്കും അപകടം മണത്തിരുന്നു. ഒരു വേള ‘യു ടേൺ’ അടിക്കാനും അദ്ദേഹം ശ്രമിച്ചു. എന്നാല് യുഎസ് തിരഞ്ഞെടുപ്പില് ട്രംപ് ജയിച്ചതോടെ ട്രൂഡോയുടെ നില പരുങ്ങലിലായി. പ്രതിപക്ഷത്തും, സഖ്യകക്ഷിയിലും എന്തിന് സ്വന്തം കൂടാരത്തിൽ പോലും ഒറ്റപ്പെട്ടതോടെ തലതാഴ്ത്തി പടിയിറങ്ങുകയാണ് ട്രൂഡോ. ലിബറൽ പാർട്ടി നേതൃസ്ഥാനവും ഒഴിയേണ്ടി വന്നു. 9 വർഷമായി കാനഡയുടെ പ്രധാനമന്ത്രിയാണ് ട്രൂഡോ. എങ്ങനെയാണ് ട്രൂഡോ കാനഡയിൽ 3 വട്ടം പ്രധാനമന്ത്രിയായത്? ഹാട്രിക് ജയവുമായി അധികാരം തുടർന്ന ജസ്റ്റിൻ ട്രൂഡോ ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിയത് എങ്ങനെയാണ്? കാനഡയിൽ ട്രൂഡോ ഭരണത്തിന് അന്ത്യം സംഭവിക്കുമ്പോൾ ഇന്ത്യ– കാനഡ ബന്ധത്തിൽ എന്തെല്ലാം മാറ്റങ്ങളാകും ഉണ്ടാവുക? കുടിയേറ്റത്തിൽ ഉൾപ്പെടെ ഇത് ശുഭപ്രതീക്ഷ പകരുമോ? വിശദമായി പരിശോധിക്കാം.
ന്യൂഡൽഹി∙ മൂന്ന് ഖലിസ്ഥാൻ തീവ്രവാദികൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യുപി പിലിബിത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. യുപി, പഞ്ചാബ് പൊലീസ് സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഖലിസ്ഥാനി കമാൻഡോ ഫോഴ്സ് എന്ന നിരോധിത സംഘടനയിലെ അംഗങ്ങളാണിവർ.
ഓട്ടവ ∙ നിരോധിത സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവ് അർഷ ദല്ല എന്ന അർഷദീപ് സിങ് ഗില്ലിന് കാനഡ കോടതി ജാമ്യം അനുവദിച്ചു. ഒക്ടോബറിൽ കാനഡയിലെ ഹാൽട്ടനിൽനിന്ന് വെടിവയ്പു കേസിൽ അറസ്റ്റിലായ ദല്ലയെ വിട്ടുകിട്ടാൻ ഇന്ത്യ ശ്രമം തുടരവേയാണ് ജാമ്യം കൊടുത്തത്. കേസ് ഫെബ്രുവരി 24നു മാറ്റി.
നിരോധിത സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവൻ അർഷ് ദല്ല എന്ന അർഷ്ദീപ് സിങ് ഗില്ലിന് കനേഡിയൻ കോടതി ജാമ്യം അനുവദിച്ചു.
ബ്രാംപ്ടൺ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർക്ക് കനേഡിയൻ മണ്ണിൽ നടന്ന ആക്രമണങ്ങളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വ്യാജ റിപ്പോർട്ട് തയ്യാറാക്കിയ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ക്രിമിനലുകളാണെന്ന് ട്രൂഡോ തുറന്നടിച്ചു.
ന്യൂഡൽഹി∙ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ വീണ്ടും പോർമുഖം തുറന്ന് ഇന്ത്യയും കാനഡയും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിജ്ജറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിൽ പുറത്തുവന്ന കാനഡയുടെ റിപ്പോർട്ട് മോദിയെ ചെളിവാരിത്തേക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ആരോപിച്ചു.
Results 1-10 of 176