Activate your premium subscription today
ചേർത്തല∙ യുവതിക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയുടെ സുഹൃത്ത് ഉൾപ്പെടുന്ന ആറംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ആൾതാമസമില്ലാത്ത വീട്ടിൽ കെട്ടിയിട്ടു മർദിച്ചു. അരുക്കൂറ്റി തെക്കേ കണിച്ചുകാട്ടിൽ ജിബിൻ ജോർജിനാണ്(29) മർദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ ജിബിനെ ആലപ്പുഴ മെഡിക്കൽ
25 വർഷങ്ങൾക്ക് മുൻപ് കാണാതായ ആൻഡ്രിയ മിഷേൽ റെയ്സിനെ കണക്റ്റിക്കട്ട് പൊലീസ് മെക്സിക്കോയിൽ കണ്ടെത്തി.
കോഴിക്കോട്∙ പ്ലസ്ടു പരീക്ഷക്ക് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പെൺകുട്ടിയുടെ മൊഴി. ബീച്ചിൽനിന്നു കണ്ടെത്തിയ പെൺകുട്ടിയെ പൊലീസ് വീട്ടുകാർക്കു കൈമാറി. സംഭവത്തിൽ വനിതാ പൊലീസ് അന്വേഷണം തുടങ്ങി.
ബെംഗളൂരു ∙ ബന്ദിപ്പൂർ വനമേഖലയിൽനിന്ന് അക്രമിസംഘം തട്ടിക്കൊണ്ടുപോയ മൂന്നംഗ കുടുംബത്തെ പൊലീസ് രക്ഷിച്ചു. പണമിടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കു പിന്നാലെ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വിജയപുരയിലെ ഹൊന്നഹല്ലിയിലെ ഫാം ഹൗസിൽ തടവിലിട്ട 4 പേരെ അറസ്റ്റ് ചെയ്തു.
പാലക്കാട് ∙ മകന്റെ സുഹൃത്തായ പതിനാലുകാരനെ വീട്ടമ്മ തട്ടിക്കൊണ്ടു പോയെന്നു പരാതി. പാലക്കാട് ആലത്തൂരിലെ കുതിരപ്പാറ സ്വദേശിനിയാണ് പതിനൊന്നുകാരനായ മകന്റെ കൂട്ടുകാരനോടൊപ്പം നാടുവിട്ടത്. പരീക്ഷയ്ക്കു സ്കൂളിൽ പോയ കുട്ടി ഏറെ വൈകിയിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ ആലത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
വടക്കഞ്ചേരി∙ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ. കൊഴിഞ്ഞാമ്പാറ പുത്തൂർ സ്വദേശി എം.താജുദ്ദീൻ (36), കൊഴിഞ്ഞാമ്പാറ ആലംപാടി സ്വദേശി മനോജ് (36), കൊഴിഞ്ഞാമ്പാറ പഴണിയാർ പാളയം സ്വദേശി സബീര് (33) എന്നിവരാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്.
കോഴിക്കോട്∙ കൊടുവള്ളി ഓമശ്ശേരി അമ്പലക്കണ്ടിയിൽ പ്രവർത്തിക്കുന്ന മാർക്കറ്റിങ് സ്ഥാപനത്തിലെ ജോലിക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. ഓമശ്ശേരി പുത്തൂർ പുറായിൽ വീട്ടിൽ ഷബീർ അലിയെ (34) ആറംഗ സംഘം തട്ടിക്കൊണ്ടുപോയി പലയിടങ്ങളിൽ വച്ച് മർദിച്ചുവെന്ന് കൊടുവള്ളി പൊലീസിൽ പരാതി നൽകി. മർദനത്തിനു ശേഷം താമരശ്ശേരിയിൽ ഇറക്കിവിട്ടുവെന്നും പരാതിയിൽ പറയുന്നുണ്ട്. ബിസിനസ് സ്ഥാപനത്തിലെ തർക്കമാണ് തട്ടികൊണ്ടുപോകലിന് ഇടയാക്കിയതെന്നാണ് യുവാവിൻ്റെ ആരോപണം.
കൊച്ചി ∙ ഒരു മാസം പ്രായമായ നവജാത ശിശുവിനെ ആലുവയിൽനിന്നു തട്ടിക്കൊണ്ടുപോയ ഇതര സംസ്ഥാനക്കാരെ 2 മണിക്കൂറിൽ പിടികൂടി പൊലീസ്. അസം സ്വദേശിയും ട്രാൻസ്ജെൻഡറുമായ റിങ്കി (20), സുഹൃത്ത് നാഗോൺ സ്വദേശി റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പൊലീസ് സാഹസികമായി പിടികൂടിയത്. ബിഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആൺകുട്ടിയെയാണ് ഇവർ തട്ടിയെടുത്തത്.
പയ്യന്നൂർ ∙ തിരുവനന്തപുരം പൂന്തുറയിൽനിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ 4 പ്രതികൾ പിടിയിൽ. തിരുവനന്തപുരം വെമ്പായം സ്വദേശികളായ ഷംനാഷ് (39), എം.എ.നജിംഷാ (41), ബിജു പ്രസാദ് (28), കെ.അജിത് കുമാർ (56) എന്നിവരെയാണു പയ്യന്നൂർ പൊലീസ് പിടികൂടിയത്. തട്ടിക്കൊണ്ടു പോയെന്നു പറയപ്പെടുന്ന നെടുമങ്ങാട് സ്വദേശി ആർ.എസ്.രഞ്ജിത്തും (32) പ്രതികൾക്കൊപ്പമുണ്ട്.
ആലുവ ∙ മുക്കുപണ്ടം നൽകി കബളിപ്പിച്ചെന്ന് ആരോപിച്ചു കർണാടക സ്വദേശി ഗോമയ്യയെ തട്ടിക്കൊണ്ടുപോയ കേസിൽ കോൺഗ്രസ് നേതാക്കൾ അടക്കം 7 പേർ അറസ്റ്റിൽ. എടത്തല മണലിമുക്ക് പുത്തൻപുരയിൽ അൽത്താഫ് അസീസ് (28), പുത്തൻപുരയിൽ ആദിൽ അസീസ് (27), പടിഞ്ഞാറേ കടുങ്ങല്ലൂർ അമ്പാക്കുടി ഹൈദ്രോസ് (37), കടുങ്ങല്ലൂർ മൂത്തേടത്ത് ഫാസിൽ (37), മണലിമുക്ക് പുത്തൻപുരയിൽ മുഹമ്മദ് അമൽ (31), കുഞ്ഞുണ്ണിക്കര ഉളിയന്നൂർ ചിറമൂരിയിൽ മുഹമ്മദ് ആരിഫ് ഖാൻ (33), മുപ്പത്തടം ചെറുകടവിൽ സിജോ ജോസ് (37) എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച 3 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
Results 1-10 of 419