2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപ് ഏപ്രിൽ മൂന്നിനു പുലർച്ചെ ദേശീയപാതയിലൂടെ പോയ കാർ ആക്രമിച്ചു ക്രിമിനൽ സംഘം മൂന്നരക്കോടി രൂപ കവർന്നതാണ് കേസ്. പൊലീസിന് പരാതി ലഭിക്കുന്നത് ഏപ്രിൽ ഏഴിനാണ്. 25 ലക്ഷം രൂപ നഷ്ടമായെന്നായിരുന്നു ഡ്രൈവർ ഷംജീറിന്റെ പരാതി. കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ബിജെപി സ്ഥാനാർഥികളുടെ പ്രചാരണത്തിനു വേണ്ടി എത്തിച്ചതാണിതെന്നുമായിരുന്നു പൊലീസ് കണ്ടെത്തൽ. 22 പേരെ പ്രതി ചേർത്തു 2021 ജൂലൈ 23നു കുറ്റപത്രം സമർപ്പിച്ചു. ഒരാൾ കൂടി അറസ്റ്റിലായതിനു പിന്നാലെ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു.