Activate your premium subscription today
കൊച്ചി∙ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താനായി ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ അന്തിമവാദം തുടങ്ങി. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തെ വിശദീകരണമാണ് ഇപ്പോൾ നടക്കുന്നത്. ഇതു നാളെയും തുടരും. ഒന്നാം പ്രതി എൻ.എസ്. സുനിൽകുമാർ (പൾസർ സുനി) മാത്രമാണ് ഇന്നലെ നേരിട്ടു ഹാജരായത്. ഒൻപതാം പ്രതി സനിൽകുമാർ (മേസ്തരി സനിൽ) ഓൺലൈനായി ഹാജരായി.
ന്യൂഡൽഹി ∙ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ ഹാജരായ രണ്ടു ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി ഈ ആവശ്യം തള്ളിയതിനു പിന്നാലെയാണ് സുനി സുപ്രീം കോടതിയെ സമീപിച്ചത്. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്നും പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമെന്നും ആയിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ചെങ്ങന്നൂർ∙ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ പി.ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5:40നായിരുന്നു അന്ത്യം. വൃക്ക -ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. നടിയെ ആക്രമിച്ച
കൊച്ചി∙ തന്നെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്.ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരെ അതിജീവിത കോടതിയലക്ഷ്യ ഹര്‍ജി നല്കി. കേസിൽ ദിലീപിനെതിരെ തെളിവുകളില്ല എന്ന തരത്തിൽ, ശ്രീലേഖ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപണമുന്നയിച്ചിരുന്നെന്നും ഇത് കോടതിയലക്ഷ്യമാണെന്നുമാണ് അതിജീവിതയുടെ വാദം.
കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്ന് വിചാരണ കോടതിയിൽ ആരംഭിക്കും. എറണാകുളം സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികൾ നടക്കുന്നത്. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. വാദം പൂർത്തിയാക്കാൻ രണ്ടാഴ്ച സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. അന്തിമവാദത്തിന്റെ നടപടി ക്രമങ്ങൾ ഒരു മാസം
ന്യൂഡൽഹി∙ കേസുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ നടി സുപ്രീം കോടതിയെ അറിയിച്ചു. ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്കു മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍, സംഭവവുമായി ബന്ധമില്ലാത്തവരെ പോലും പ്രത്യേക അന്വേഷണ സംഘം ബുദ്ധിമുട്ടിക്കുന്നു. കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്ന് അറിയിച്ചിട്ടും തുടര്‍നടപടിയെടുത്തില്ലെന്നും നടി ഹർജിയിൽ പറയുന്നു.
കൊച്ചി ∙ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിൽ അനധികൃത പരിശോധന നടന്നിട്ടുണ്ടെന്ന പരാതിയിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ഹർജി തള്ളിയത്. മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന അതിജീവിതയുടെ പരാതിയിൽ നേരത്തെ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തിറങ്ങി. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി ജയിൽ മോചിതനായത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് നടപടി. എറണാകുളം സബ് ജയിലിൽ നിന്ന് ബന്ധുക്കൾക്കൊപ്പമാണ് സുനി തിരിച്ചത്. കുറുപ്പന്തറയിലുള്ള വാടക വീട്ടിൽ അമ്മയ്ക്കൊപ്പം താമസിക്കുമെന്നാണ് വിവരം. കർശനമായ വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്.
കേരളത്തെ നടുക്കി നടി ആക്രമിക്കപ്പെട്ടിട്ട് ഏഴര വര്‍ഷത്തിനു ശേഷമാണു കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന എൻ.എസ്.സുനിലിനു ജാമ്യം ലഭിക്കുന്നത്. അതും കേസിലെ അന്തിമവാദം കേൾക്കലിന് ഏതാനും മാസംകൂടിയുള്ളപ്പോൾ. നിലവിൽ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കൽ മാത്രമാണു പൂർത്തിയായിട്ടുള്ളത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ബാക്കിയാണ്. ഇതുകൂടി കഴിഞ്ഞേ അന്തിമവാദം കേൾക്കൽ ആരംഭിക്കൂ. ഇതിനിടെ, തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുമുണ്ട്.
ന്യൂഡൽഹി∙ നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടിക്കൊണ്ടുപോകാൻ പ്രോസിക്യൂഷൻ ശ്രമിക്കുന്നുവെന്നു പൾസർ സുനിയുടെ (എൻ.എസ്. സുനിൽ) അഭിഭാഷകൻ സുപ്രീംകോടതിയിൽ. ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു അഭിഭാഷകന്റെ പരാമർശം. പൾസർ സുനിയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും ചികിത്സയ്ക്കായി ജാമ്യം നൽകണമെന്നുമാണ് അഭിഭാഷകനായ ശ്രീറാം പറക്കാട്ടിന്റെ വാദം.
Results 1-10 of 545