Activate your premium subscription today
ന്യൂഡൽഹി∙ നിരോധിത സംഘടനയായ സിപിഐ–മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗം സുധാകർ, സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബീജാപുർ ജില്ലയിലെ ഇന്ദ്രാവതി നാഷനൽ പാർക്കിലാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡ് പൊലീസ് മരണം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിപിഐ–മാവോയിസ്റ്റിന്റെ ജനറൽ സെക്രട്ടറി നംബാല കേശവ റാവു എന്ന ബസവരാജുവിനെ ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ കഴിഞ്ഞമാസം സുരക്ഷാസേന വധിച്ചിരുന്നു.
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഛത്തീസ്ഗഡിൽ 27 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനു പിന്നാലെ, ആ കൊലപാതകങ്ങൾക്കെതിരെ കേരളത്തിൽ സിപിഎം നടത്തിയ പ്രതിഷേധം എന്ന് അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വൈറൽ വിഡിയോയുടെ വസ്തുത പരിശോധിക്കാനായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്ലൈൻ
ന്യൂഡൽഹി ∙ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് സർക്കാർ 10ലക്ഷം രൂപ തലയ്ക്കു വിലയിട്ട മാവോയിസ്റ്റ് പപ്പു ലൊഹരയാണ് കൊല്ലപ്പെട്ടത്. സംഘത്തിലുള്ള പ്രഭാത് ഗഞ്ചുവും കൊല്ലപ്പെട്ടു. നിരോധിത സംഘടനയായ സിപിഐ–മാവോയിസ്റ്റിന്റെ ജനറൽ സെക്രട്ടറി നംബാല കേശവ റാവു എന്ന
മുംബൈ ∙ മഹാരാഷ്ട്ര– ഛത്തീസ്ഗഡ് അതിർത്തിയായ ഗഡ്ചിറോളിയിലും ഛത്തീസ്ഗഡിലെ സുക്മയിലും സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ 5 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഗഡ്ചിറോളിയിൽ സിആർപിഎഫും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 4 പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ കവാൻഡെ, നെൽഗുണ്ട ഭാഗത്തായിരുന്നു ഏറ്റുമുട്ടൽ. വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച പരിശോധനയിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്. സുക്മയിൽ കിസ്താറാം മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
പ്രവർത്തനത്തിൽ രഹസ്യസ്വഭാവം പുലർത്തുന്നതുകൊണ്ട് മാവോയിസ്റ്റ് നേതാക്കളെക്കുറിച്ചു വ്യക്തമായ ചിത്രങ്ങളില്ല. സുരക്ഷാസേന ലക്ഷങ്ങൾ തലയ്ക്കു വിലയിട്ട മാവോയിസ്റ്റ് നേതാക്കളിൽ ചിലർ.
ന്യൂഡൽഹി∙ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായൺപുർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകൾക്കായി തിരച്ചിൽ തുടരുകയാണ്. ഓപ്പറേഷൻ ആരംഭിച്ചിട്ട് 72 മണിക്കൂർ പിന്നിട്ടതായും ഒരു പ്രധാന നേതാവടക്കം കൊല്ലപ്പെട്ടതായും സംസ്ഥാന ആഭ്യന്തര മന്ത്രി വിജയ്
ന്യൂഡൽഹി∙ ഛത്തീസ്ഗഢ്–തെലങ്കാന അതിർത്തിയിലെ കരേഗുട്ട കുന്നുകളിൽവച്ച് 31 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിൽ ഇന്ത്യയ്ക്കു ചരിത്രപരമായ നേട്ടം കൈവരിക്കാനായി. ഒരിക്കൽ ചുവന്ന ഭീകരത ഭരിച്ചിരുന്ന കുന്നുകളിൽ ഇപ്പോൾ അഭിമാനപൂർവം ത്രിവർണ പതാക പാറുകയാണെന്നും അദ്ദേഹം പറഞ്ഞു. 2026 മാർച്ചോടെ രാജ്യത്തുനിന്ന് മാവോയിസം തുടച്ചുനീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹി ∙ ഛത്തീസ്ഗഡ്– തെലങ്കാന അതിർത്തിമേഖലയിലെ കരേഗുട്ട കുന്നുകളിൽ 18 ദിവസമായി തുടരുന്ന ദൗത്യത്തിൽ 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സിആർപിഎഫിന്റെ നേതൃത്വത്തിൽ 20,000 സുരക്ഷാ സൈനികർ പങ്കെടുത്ത ദൗത്യം ഈ വർഷം ഇതുവരെ നടത്തിയതിൽ ഏറ്റവും ബൃഹത്തായതാണ്. ഛത്തീസ്ഗഡ് പൊലീസും പങ്കുചേർന്നിട്ടുള്ള ദൗത്യത്തിൽ 20 ഡ്രോണുകൾ, 4 ഹെലികോപ്റ്ററുകൾ എന്നിവയുമുണ്ട്. മരിച്ചവരിൽ 4 വനിതാ മാവോയിസ്റ്റുകളുണ്ട്. 135 ബോംബുകൾ നിർവീര്യമാക്കിയതായി സുരക്ഷാസേന അറിയിച്ചു.
റായ്പുർ ∙ ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ വനിതാ മാവോയിസ്റ്റിനെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഛത്തീസ്ഗഡ്– തെലങ്കാന അതിർത്തിയിലെ കരേഗുട്ട ഹിൽസ് വനത്തിൽ തിങ്കളാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ മാസം 21നു ബസ്തർ മേഖലയിൽ പൊലീസിന്റെ വിവിധ വിഭാഗങ്ങളും സിആർപിഎഫും ആരംഭിച്ച വൻ സൈനികനടപടിയിൽ 24,000 സേനാംഗങ്ങളാണു പങ്കെടുക്കുന്നത്.
റാഞ്ചി∙ ജാർഖണ്ഡിലെ ബൊക്കോറോയിൽ മാവോയിസ്റ്റുകളും സിആർപിഎഫും തമ്മിൽ ഏറ്റുമുട്ടി. എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എകെ47 തോക്ക്, എസ്എൽആർ, മൂന്ന് ഇൻസാസ്, പിസ്റ്റൾ എന്നിവ പിടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് ഏറ്റമുട്ടലുണ്ടായത്.
Results 1-10 of 127