Activate your premium subscription today
റായ്പുർ∙ ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബാസ്തർ മേഖലയിലുള്ള ബിജാപുർ, കൻകർ ജില്ലകളിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. രാവിലെ ഏഴു മണിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 18 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹത്തിനു സമീപം തോക്കും മറ്റ് ആയുധങ്ങളുമുണ്ടായിരുന്നു. ഒരു ജവാനും വീരമൃത്യു വരിച്ചു.
1991 സെപ്റ്റംബർ നഖിചേവൻ ഇറാൻ അതിർത്തിയിലെ സോവിയറ്റ് സ്വയംഭരണപ്രദേശമായ നഖിചേവനിൽ ട്രെയിൻ റാഞ്ചിയ അസർബൈജാൻ സംഘം 84 യാത്രക്കാരെ തടവിലാക്കി.
കൊച്ചി∙ കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് സന്തോഷ് തമിഴ്നാട്ടിലെ ഹൊസൂരിൽനിന്ന് അറസ്റ്റിലായി. തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡാണ് (എടിഎസ്) സന്തോഷിനെ അറസ്റ്റ് ചെയ്തത്. രവി, രാജ എന്നീ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നു. 2013 മുതൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി മേഖലയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളിലെ പ്രധാന കണ്ണിയായിരുന്നു സന്തോഷ്.
തിരുവനന്തപുരം∙ അർബൻ മാവോയിസ്റ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. എസ്. ദർവേഷ്. നഗര പരിധികളിലുള്ള ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മലപ്പുറം, പാലക്കാട് ജില്ലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. നാട്ടിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്ന എന്തുണ്ടായാലും അതിനെ അടിച്ചമര്‍ത്തണമെന്നും അവ ഏതുഭാഗത്തുനിന്നു വന്നാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും ഡിജിപി പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് പോയവര്‍ഷത്തിലെ കുറ്റകൃത്യങ്ങളുടെയും തുടര്‍നടപടികളുടെയും അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോയമ്പത്തൂർ∙ മാവോയിസ്റ്റ് നേതാവ് സന്തോഷ് തമിഴ്നാട്ടിലെ ഹുസൂരിൽനിന്ന് പിടിയിലായി. കേരളത്തിൽനിന്നുള്ള എടിഎസ് സംഘമാണ് മാവോയിസ്റ്റ് നേതാവിനെ കസ്റ്റഡിയിലെടുത്തത്.
‘രാജ്യത്തെ പ്രീമിയം ട്രെയിനായ രാജധാനിയെ റാഞ്ചി!’ വൈകിട്ട് നാലോടെ ന്യൂസ് ചാനലുകളിൽ ഒരു വരി വാർത്ത ബ്രേക്കിങ് ന്യൂസായി എത്തുമ്പോൾ അതിനും മണിക്കൂറുകൾക്കു മുൻപേ ഭുവനേശ്വർ രാജധാനി എക്സ്പ്രസ് വനപ്രദേശത്തു നിശ്ചലമായിരുന്നു. 1200 യാത്രക്കാരുമായി ഒഡീഷയിലെ ഭുവനേശ്വറിൽനിന്ന് രാജ്യതലസ്ഥാനം ലക്ഷ്യമാക്കിയാണ് രാജധാനി എക്സ്പ്രസ് പുറപ്പെട്ടത്. എന്നാൽ ബംഗാളിലെ വെസ്റ്റ് മിഡ്നാപൂരിലെ ബൻസ്ഥലയിൽ എത്തിയപ്പോഴാണ് ലോക്കോ പൈലറ്റ് കെ. ആനന്ദ് റാവു ട്രാക്കിൽ അകലെയായി ചുവപ്പുകൊടികൾ കണ്ടത്. ഇതോടെ വേഗം കുറച്ചു. കുറച്ചുകൂടി അടുത്തേക്ക് എത്തിയപ്പോൾ കണ്ടത് ട്രാക്കിൽ വീണുകിടക്കുന്ന മരം. പിന്നീട് സംഭവിച്ചത് ഇന്ത്യയെത്തന്നെ ഞെട്ടിച്ച ഒരു അപൂർവ ‘തട്ടിക്കൊണ്ടുപോകലാ’യിരുന്നു. 2009 ഒക്ടോബറിലായിരുന്നു സംഭവം. അതിവേഗക്കാരനായ രാജധാനി പാതിവഴിയിൽ ബ്രേക്കിട്ടത് രാജ്യമൊട്ടാകെ വാർത്തയായി. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു രാജധാനി പോലെയുള്ള അതിവേഗ ട്രെയിൻ തട്ടിയെടുത്ത സംഭവം. ചമ്പലിലെ കൊള്ളക്കാരുടെ കഥ പറഞ്ഞ ബോളിവുഡ് സിനിമകളിൽ ഒട്ടേറെ തവണ കുതിരപ്പുറത്തേറി എത്തുന്ന കൊള്ളക്കാർ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ തടഞ്ഞു കൊള്ളയടിക്കുന്ന രംഗങ്ങളുണ്ട്. എന്നാൽ ഇതുപോലെ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച 1200 യാത്രക്കാരുടെ അവസ്ഥ എന്താവും? 2009ൽ ബംഗാളിൽ മാവോയിസ്റ്റുകൾ രാജധാനി എക്സ്പ്രസ് തട്ടിയെടുത്തത് എങ്ങനെയാണ്? അന്ത്യശാസനം നൽകി മണിക്കൂറുകളോളം യാത്രക്കാരെ തടവിൽവച്ച മാവോയിസ്റ്റുകളെ എങ്ങനെയാണ് തുരത്തിയത്? ഈ ഓപറേഷനിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചോ? വായിക്കാം ‘ഡാർക്ക് സ്റ്റോറീസി’ൽ.
കൽപറ്റ∙ അമിത് ഷായുടെ ഏറാൻമൂളിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് സോമൻ. കൽപ്പറ്റ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മുദ്രാവാക്യം വിളിച്ചത്. കഴിഞ്ഞ ജൂലൈയിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പിടിയിലായശേഷം ആദ്യമായാണ് സോമനെ വയനാട്ടിൽ എത്തിക്കുന്നത്.
റായ്പൂർ ∙ ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലർച്ചെ ഇന്ദ്രാവതി നാഷനൽ പാർക്കിന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ബീജാപൂർ ജില്ലയിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ എട്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവം. ജനുവരി 12ന് ബീജാപൂരിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിലും രണ്ട് സ്ത്രീകൾ അടക്കം 5 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
ദന്തേവാഡ (ഛത്തീസ്ഗഡ്) ∙ പൊലീസിനു വിവരം ചോർത്തിക്കൊടുക്കുന്നെന്ന് ആരോപിച്ച് മാവോയിസ്റ്റുകൾ ഗ്രാമീണനെ തട്ടിക്കൊണ്ടുപോയി വധിച്ചു. കകാഡി ഗ്രാമത്തിലെ ഹദ്മ എംല (30) യെയാണ് വീട്ടിനുള്ളിൽ നിന്ന് ഒരുസംഘം പേർ ചൊവ്വാഴ്ച രാത്രി വനത്തിലേക്ക് തട്ടിക്കൊണ്ടുപോയത്. മൃതദേഹം കഴുത്തറുത്ത നിലയിൽ പിന്നീടു കണ്ടെത്തി. ബിജാപുർ ജില്ലയിലും കഴിഞ്ഞദിവസം ചാരനെന്ന് ആരോപിച്ച് മാവോയിസ്റ്റുകൾ 2 പേരെ വധിച്ചിരുന്നു.
ബെംഗളൂരു ∙ കർണാടകയിൽ മാവോയിസ്റ്റ് ശൃംഖലയിലെ അവസാന കണ്ണിയെന്ന് അവകാശപ്പെടുന്ന തോമ്പാട്ട് ലക്ഷ്മി കീഴടങ്ങി. മാവോയിസ്റ്റ് കീഴടങ്ങൽ-പുനരധിവാസ പാക്കേജ് പ്രകാരമാണ് കീഴടങ്ങൽ. ലക്ഷ്മിക്ക് 7.50 ലക്ഷം രൂപ സർക്കാർ സഹായം ലഭിക്കും. പൊലീസ് സുരക്ഷ അകമ്പടിയോടെ ഭർത്താവ് സഞ്ജീവ, സഹോദരൻ വിട്ടല പൂജാരി, ബന്ധുക്കൾ എന്നിവർക്കൊപ്പമാണ് ലക്ഷ്മി എത്തിയത്.
Results 1-10 of 302