Activate your premium subscription today
ന്യൂഡൽഹി∙ പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങൾ പുറത്തുവിട്ട് സൈനികവൃത്തങ്ങൾ. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള അഞ്ച് ഭീകരരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. മുദാസ്സർ ഖാദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസുഫ് അസ്ഹർ, ഖാലിദ് (അബു ആകാഷ), മുഹമ്മദ് ഹസ്സൻ ഖാൻ എന്നിവരെയാണ് സൈന്യം വധിച്ചത്.
ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പാക്കിസ്ഥാനിലെ ഒൻപത് ഭീകരപരിശീലന കേന്ദ്രങ്ങളാണ് തകർന്നത്. 25 മിനിറ്റ് കൊണ്ട് 24 ആക്രമണങ്ങളായിരുന്നു ഇന്ത്യ നടത്തിയത്. ഇന്ത്യ തേടുന്ന കൊടും ഭീകരൻ മസൂദ് അസ്ഹറിന്റെ 10 ബന്ധുക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതോടെ മസൂദ് അസ്ഹറിന്റെ പേര് വീണ്ടും ചർച്ചയിൽ നിറയുകയാണ്. ആരാണ് മസൂദ് അസ്ഹർ? എന്താണ് കാണ്ടഹാർ വിമാന റാഞ്ചൽ? ഇന്ത്യൻ ജയിലിലായ അസ്ഹർ എങ്ങനെ വീണ്ടും ഭീകരപ്രവർത്തനത്തിൽ സജീവമായി? ഇന്ത്യയ്ക്കു നേരെ നിരന്തരം ഭീകരാക്രമണം അഴിച്ചുവിട്ട ജയ്ഷെ മുഹമ്മദുമായി അസ്ഹറിന്റെ ബന്ധമെന്താണ്? അൽ ഖായിദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ ഉറ്റ തോഴനായി അസ്ഹർ മാറിയതെങ്ങനെ? പാക്ക് ചാര സംഘടനയായ ഐഎസ്ഐയുടെ കണ്ണിലുണ്ണിയായ അസ്ഹർ ഇപ്പോൾ എവിടെ?
മസൂദ് അസ്ഹർ, സാജിദ് മിർ – ഓപ്പറേഷൻ സിന്ദൂറുമായുള്ള ബന്ധപ്പെട്ട ചർച്ചകളിൽ ഉയർന്നുകേട്ട പ്രധാനപേരുകളാണിവ. ഇന്ത്യയിലും പുറത്തും നടന്ന അതീവഗൗരവമുള്ള ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയ രണ്ടുപേരുടെയും സംഘങ്ങളും അവരുടെ പരിശീലനകേന്ദ്രങ്ങളും ഇന്ത്യൻ വ്യോമാക്രമണത്തിലെ പ്രധാന ലക്ഷ്യങ്ങളായിരുന്നു. മസൂദിന്റെ പത്ത് ബന്ധുക്കളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സാജിദ് മിർ ആകട്ടെ, ഇന്ത്യ ആക്രമിച്ച മുറിദ്കെയിലെവിടെയോ ഉണ്ടെന്നാണ് സൂചന.
ഇസ്ലാമാബാദ് ∙ പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ തന്റെ കുടുംബത്തിലെ 10 പേരും 4 അനുയായികളും കൊല്ലപ്പെട്ടെന്ന് ജെയ്ഷെ തലവൻ മസൂദ് അസ്ഹർ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ. നേരത്തേ അസ്ഹറിന്റെ കുടുംബത്തിലെ 10 പേർ മരിച്ചെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.
ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ ഭവൽപൂരിൽ ഇന്നു രാവിലെ ഇന്ത്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ജയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ ബന്ധുക്കളും. സഹോദരി ഉൾപ്പെടെ കുടുംബത്തിലെ 10 പേരാണ് ഭവൽപൂരിലെ ഭീകര ക്യാംപിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അസ്ഹറിന്റെ മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും മറ്റൊരു അനന്തരവളും അടക്കമുള്ളവരാണ്
ഇസ്ലാമാബാദ്∙ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവനും പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനുമായ മസൂദ് അസ്ഹറിന് ഹൃദയാഘാതമെന്ന് റിപ്പോർട്ട്. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാനിലായിരുന്ന അസ്ഹറിനെ ആരോഗ്യാവസ്ഥ മോശമായതിനെത്തുടർന്ന് പാക്കിസ്ഥാനിലെ ആശുപത്രിയിലേക്കു മാറ്റിയെന്നുമാണ് വിവരം.
ന്യൂഡൽഹി ∙ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു പാക്കിസ്ഥാനോടു ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ ബഹാവൽപുരിൽ നടന്ന സമ്മേളനത്തിൽ മസൂദ് അസ്ഹർ പ്രസംഗിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണു ഇന്ത്യ ശക്തമായി പ്രതികരിച്ചത്.
‘ഭീകരെ വെള്ളപൂശി അവതരിപ്പിച്ചിരിക്കുന്നു!’ റിലീസായ അന്നുമുതൽ നെറ്റ്ഫ്ലിക്സിൽ ഒന്നാം സ്ഥാനത്തു തുടരുന്ന അനുഭവ് സിൻഹയുടെ ‘ഐസി 814: കാണ്ഡഹാർ ഹൈജാക്ക്’ എന്ന മിനിസീരീസിനുനേരെ ആദ്യമുയർന്ന വിമർശനം, അതൊരു തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് പാക്കിസ്ഥാൻകാരായ ഭീകരരെ ഹിന്ദുക്കളായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും വസ്തുതകൾ വളച്ചൊടിച്ചെന്നും സീരിസിനുനേരെ ആരോപണങ്ങളുയർന്നു. എന്തിന്, ‘ബോയ്ക്കോട്ട് നെറ്റ്ഫ്ലിക്സ്’ ഹാഷ്ടാഗുകൾ സൃഷ്ടിക്കപ്പെട്ടു. ഒട്ടേറെപേർ നെറ്റ്ഫ്ലിക്സ് ഫോണുകളിൽ നിന്ന് നീക്കം ചെയ്തു. ഏറ്റവും ഒടുവിൽ, തങ്ങളുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് എഎൻഐ വാർത്താ ഏജൻസിയും സീരിസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇത്രയും വിവാദങ്ങളുയർന്ന സാഹചര്യത്തിൽ, തങ്ങളുടെ ട്രേഡ്മാർക്ക് അടക്കം കാണിക്കുന്നത് സൽപ്പേരിന് കളങ്കം ചാർത്തുമെന്നായിരുന്നു എഎൻഐയുടെ വാദം. സംഗതി വിവാദമായതോടെ സകലരും കാണ്ഡഹാർ ഹൈജാക്കിന്റെ ചരിത്ര വശങ്ങൾ അന്വേഷിച്ചിറങ്ങി. യഥാർഥ സംഭവം സിനിമാറ്റിക്കാകുമ്പോൾ ഉണ്ടാകുന്ന സൗന്ദര്യാത്മക കൂട്ടിച്ചേർക്കലുകൾക്കപ്പുറത്ത് യാഥാർഥ്യത്തോട് ഏറെ അടുത്ത നിൽക്കുന്ന ആഖ്യാനമാണ് തങ്ങളൊരുക്കിയിരിക്കുന്നതെന്ന് ‘ഐസി 814: കാണ്ഡഹാർ ഹൈജാക്ക്’ അണിയറക്കാർ ആവർത്തിക്കുന്നു. യഥാർഥത്തിൽ ആ ഡിസംബറിൽ സംഭവിച്ചതെന്താണ്?
ന്യൂഡൽഹി∙ ഇന്ത്യ തിരയുന്ന ഭീകരൻ മസൂദ് അസ്ഹർ പാക്കിസ്ഥാനിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെടുന്ന വിഡിയോ വ്യാജമെന്ന് കണ്ടെത്തൽ. ഇന്ത്യയിലെ ഒന്നിലധികം ഭീകരാക്രമണങ്ങളിൽ പ്രതിയായ മസൂദ് അസ്ഹർ പാക്കിസ്ഥാനിലെ ബഹവൽപൂർ മേഖലയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെടുന്ന വിഡിയോയാണ് എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ വൈറലായത്. നിരവധി വാർത്താ പ്ലാറ്റ്ഫോമുകളും വിഡിയോ പങ്കുവച്ചിരുന്നു.
ന്യൂഡൽഹി ∙ പാർലമെന്റ് ആക്രമണം മുതൽ പുൽവാമ ആക്രമണം വരെയുള്ള കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുന്ന ഭീകരൻ മസൂദ് അസ്ഹറിനു പാക്കിസ്ഥാൻ സുരക്ഷിത വാസസ്ഥലം ഒരുക്കിക്കൊടുത്തിരിക്കയാണെന്നു വെളിപ്പെടുത്തൽ. രാജ്യത്തിന്റെ ഔദ്യോഗിക അതിഥിയെന്ന മട്ടിലാണ്
Results 1-10 of 12