Activate your premium subscription today
പാലക്കാട്∙ യുവതിയെയും രണ്ടു കുട്ടികളെയും കാണാനില്ലെന്ന് പരാതി. ഒറ്റപ്പാലം സ്വദേശിനിയായ ബാസിലയെയും രണ്ടു മക്കളെയുമാണു കാണാതായത്. കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തെ വീട്ടിൽനിന്നു ഭർത്താവിന്റെ പട്ടാമ്പിയിലെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ബാസിലയും മക്കളും ഇറങ്ങിയത്.
കോഴിക്കോട് ∙ കോഴിക്കോട് വേദവ്യാസ സൈനിക സ്കൂളിൽനിന്നു കാണാതായ പതിമൂന്നുകാരൻ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ബിഹാർ മകത്പുർ സ്വദേശിയായ സൻസ്കർ കുമാർ സിങ്ങിനെയാണ് 5 ദിവസം മുൻപ് സ്കൂളിൽനിന്നു കാണാതായത്. കുട്ടിക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് സൻസ്കർ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സ്ഥിരീകരിച്ചത്.
മുംബൈ ∙ താനൂരിൽ കാണാതായ പെൺകുട്ടികൾ രാത്രിയോടെ ഫോണിൽ പുതിയ സിം ഇട്ടതാണു മൊബൈൽ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിൽ നിർണായക വഴിത്തിരിവായത്. വിദ്യാർഥിനികൾ പുതിയ സിം ഫോണിൽ ഇട്ടപ്പോൾ തന്നെ കേരള പൊലീസിനു ടവർ ലൊക്കേഷൻ ലഭിച്ചു. മുംബൈ ഛത്രപതി ശിവാജി ടെർമിനലിൽ (സിഎസ്ടി) റെയിൽവെ സ്റ്റേഷൻ പരിസരത്താണു ലൊക്കേഷൻ എന്ന്
കട്ടപ്പന ∙ വീടുവിട്ടുപോയ 7 പെൺകുട്ടികളെ കൃത്യമായ ഇടപെടലിലൂടെ പൊലീസ് തിരിച്ചെത്തിച്ചു. കഴിഞ്ഞ ദിവസം അണക്കരയിൽ നിന്നു പോയ പെൺകുട്ടികളെ തേനിയിലാണു കണ്ടെത്തിയത്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള സംഘം ഞായറാഴ്ച ഉച്ചയോടെയാണു നാടുവിട്ടത്. വൈകുന്നേരത്തോടെ വീട്ടുകാർ വണ്ടൻമേട് സ്റ്റേഷനിൽ പരാതി നൽകി.തുടർന്നു
ഫറോക്ക്∙ വീട്ടുകാരുമായി പിണങ്ങി നാടുവിട്ട സ്കൂൾ വിദ്യാർഥിയെ തമിഴ്നാട്ടിൽ വച്ച് സിറ്റി ക്രൈം സ്ക്വാഡ് കണ്ടെത്തി. ഫറോക്ക് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ചൈൽഡ് മിസിങ് കേസിലെ കുട്ടിയെയാണ് ചെന്നൈ നഗരത്തിൽ നിന്നും കണ്ടെത്തിയത്. എരഞ്ഞിപ്പാലം ലോഡ്ജിൽ വച്ച് നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെത്തിയതായിരുന്നു സിറ്റി ക്രൈം സ്ക്വാഡ്.
രണ്ട് വർഷം മുൻപ് യൂട്ടായിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെ അരിസോനയിലെ ഗ്രാമത്തിൽ നിന്നും കണ്ടെത്തി.
ദുബായ് ∙ നന്ദി, ആ സ്വദേശി യുവാവിന്; എന്റെ മോളെയെങ്കിലും രക്ഷിച്ചതിന്–കഴിഞ്ഞ ദിവസം ദുബായ് മംസാർ ബീച്ചിൽ കടലിൽ മുങ്ങി മരിച്ച കാസർകോട് ചെങ്കള സ്വദേശി അഹമദ് അബ്ദുല്ല മഫാസി(15)ന്റെ പിതാവ് മുഹമ്മദ് അഷ്റഫിന്റേതാണ് ഉള്ളുലയ്ക്കുന്ന ഇൗ വാക്കുകൾ. മകൻ നഷ്ടപ്പെട്ടതിന്റെ സങ്കടക്കടലിൽ ആണ്ടിറങ്ങുമ്പോഴും മകള്
ന്യൂസീലൻഡിനെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് മൂന്ന് വർഷമായി നീളുന്ന ഒരു നിഗൂഢതയാണ് പിടികിട്ടാപുള്ളിയായ ടോം ഫിലിപ്സിന്റെയും അദ്ദേഹത്തിന്റെ മൂന്ന് കുട്ടികളുടെയും ‘അപ്രത്യക്ഷമാകൽ’. തന്റെ മൂന്ന് കുട്ടികളുമായി വനാന്തരങ്ങളിലേക്ക് ഒളിച്ചോടിയ ഈ പിതാവിനെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.
ഓക്ലൻഡ്∙ 1951-ൽ ഓക്ലൻഡിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുള്ള ആൺകുട്ടിയെ 73 വർഷത്തിനുശേഷം കണ്ടെത്തി. ലൂയിസ് അർമാൻഡോ ആൽബിനോയെയാണ് 7 പതിറ്റാണ്ടിന് ശേഷം സുരക്ഷിതനായി കണ്ടെത്തിയത്. മൂത്ത സഹോദരൻ റോജറിനൊപ്പം കളിച്ചുകൊണ്ടിരുന്ന ലൂയിസ് അർമാൻഡോ ആൽബിനോയെ 1951 ഫെബ്രുവരി 21-ന് വെസ്റ്റ് ഓക്ക്ലാൻഡിലെ ഒരു
പാലക്കാട്∙ നഗരത്തിൽ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിൽനിന്നും മൂന്നു പെൺകുട്ടികളെ കാണാതായി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
Results 1-10 of 158