Activate your premium subscription today
കരിമണ്ണൂർ∙ ബസ് യാത്രയ്ക്കിടെ പെൺകുട്ടിയെ കടന്നുപിടിച്ചയാളെ കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആലക്കോട് ചവർണ വലിയപറമ്പിൽ വീട്ടിൽ അനസ് ( 42) ആണ് അറസ്റ്റിലായത്. എസ്എച്ച്ഒ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ ബസ് തടഞ്ഞാണു പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.
കൊച്ചി∙ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പ്രോസിക്യൂഷൻ സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ നീതിപൂർവകമായ തീർപ്പുണ്ടാക്കാൻ ഈ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ട ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ നടപടി.
ബെംഗളൂരു∙ സംവിധായകൻ രഞ്ജിത്തിനെതിരെ പീഡനക്കേസ് നൽകിയ യുവാവിനെ ബെംഗളൂരുവിലെ ഹോട്ടലുകളിൽ എത്തിച്ച് തെളിവെടുത്തു. ഇന്നും തെളിവെടുപ്പ് തുടരുമെന്ന് വിമാനത്താവള പൊലീസ് അറിയിച്ചു. മൊഴികൾ പരിശോധിച്ച ശേഷം രഞ്ജിത്തിനെ ചോദ്യം ചെയ്യാനാണ് തീരുമാനം. ഓഗസ്റ്റിൽ കോഴിക്കോട് കസബ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് പിന്നീട് ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.സിനിമയിൽ അവസരം ചോദിച്ച തന്നെ ഹോട്ടലിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവാവ് പരാതി നൽകിയത്.
തൃശൂർ ∙ നടൻ മുകേഷ് എംഎൽഎയെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പുറത്തറിയാതിരിക്കാൻ അറസ്റ്റ് നടപടികൾ ഞൊടിയിടയിൽ പൂർത്തിയാക്കി. നടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരു ∙ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ വിനയ് കുൽക്കർണി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ബെംഗളൂരു പൊലീസ് കേസെടുത്തു. 2022ൽ വിമാനത്താവളത്തിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നാണ് ഹാവേരി സ്വദേശിനി പരാതിപ്പെട്ടിട്ടുള്ളത്.
മൂവാറ്റുപുഴ/ചെന്നൈ/ തലശ്ശേരി ∙ പ്രമുഖരായ 7 സിനിമ നടന്മാർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെയുള്ള പോക്സോ കേസ് അന്വേഷിക്കാൻ മൂവാറ്റുപുഴയിൽ നിന്നുള്ള പൊലീസ് സംഘം ചെന്നൈയിൽ പരിശോധനകൾ നടത്തി. നടിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തത്. സിഐയും വനിത പൊലീസും ഉൾപ്പെടെയുള്ള 5 അംഗ സംഘമാണ് ചെന്നൈ കോയമ്പേടുള്ള നടിയുടെ ഫ്ലാറ്റിൽ എത്തിയത്. ഫ്ലാറ്റ് പൂട്ടിയിട്ടിരുന്നതിനാൽ അയൽവാസികളിൽ നിന്നും മറ്റും വിവരങ്ങൾ ശേഖരിച്ചു. പരാതിക്കാരിയുടേത് അടക്കമുള്ള ചിത്രങ്ങളും ഇവരെ കാണിച്ചു.
കൊടുങ്ങല്ലൂർ ∙ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് (എസ്പിസി) അംഗമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എസ്പിസി ഇൻസ്ട്രക്ടർ ആയിരുന്ന എസ്ഐയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുടയിലെ തൃശൂർ റൂറൽ എസ്പി ഓഫിസിൽ ജോലി ചെയ്യുന്ന ഗ്രേഡ് എസ്ഐ മാള മഠത്തുംപടി സ്വദേശി കെ.വി.ചന്ദ്രശേഖരനെയാണ് (50) അറസ്റ്റ് ചെയ്തത്. 2 വർഷം മുൻപ് മാള സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ ചന്ദ്രശേഖരൻ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വിചാരണ നടപടികളുടെ ഭാഗമായി ഇന്നലെ കോടതി പ്രതികളെ നേരിട്ടു ചോദ്യംചെയ്യുമെന്ന് അറിയിച്ചിരുന്നതിനാൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ കോടതിയിൽ നേരിട്ടു ഹാജരായി.
ജിസാന് ∙ കൗമാരക്കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ബംഗ്ലാദേശുകാരന് അറസ്റ്റിൽ. അമീന് ഹുസൈന് അബുല്ഖാസിമിനെയാണ് ജിസാന് പൊലീസ് അറസ്റ്റ് ചെയ്തത്.
ചെന്നൈ ∙ പാലക്കാട്–ചെന്നൈ–പഴനി എക്സ്പ്രസിൽ ഐടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ റെയിൽവേ പൊലീസ് പിടികൂടി. നാമക്കൽ കുമാരപാളയം സ്വദേശി കെ.വി.കിഷോറാണ് പിടിയിലായത്. ഇയാളും ഐടി ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 26ന് പുലർച്ചെ ട്രെയിനിലെ ശുചിമുറിയിൽ പോയപ്പോഴാണ് യുവതി ദുരനുഭവം നേരിട്ടത്.
Results 1-10 of 77