Activate your premium subscription today
കൊച്ചി/തിരുവനന്തപുരം∙ പാതിവില തട്ടിപ്പുകേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കും. പരിശോധിച്ചു കേസ് റജിസ്റ്റർ ചെയ്യാൻ കൊച്ചിയിലെ ഇഡി യൂണിറ്റിന് ഡയറക്ടറേറ്റിൽ നിന്നു നിർദേശം ലഭിച്ചു. പ്രതികളുടെയും ബന്ധുക്കളുടെയും സ്വത്ത് കണ്ടുകെട്ടാൻ കഴിയുമെന്നതിനാൽ ഇരകൾക്കു നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാൻ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പിഎംഎൽഎ)പ്രകാരമുള്ള കേസ് സഹായകരമാവും.
കള്ളപ്പണം വെളുപ്പിച്ചതിനും വ്യാജരേഖ ചമച്ചതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഫെൻസിങ് ഫെഡറേഷൻ മുൻ പ്രസിഡന്റിന് ക്രിമിനൽ കോടതി നാല് വർഷം തടവും 200,000 ദിനാർ പിഴയും വിധിച്ചു.
കൊച്ചി ∙ സംസ്ഥാനത്ത് സഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ കള്ളപ്പണ ഇടപാടെന്ന് ആവർത്തിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിലവിൽ 18 സഹകരണ സംഘങ്ങളിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇ.ഡി വ്യക്തമാക്കി. 18 സഹകരണ സംഘങ്ങൾക്കെതിരെയും ഇസിഐആർ റജിസ്റ്റർ ചെയ്തെന്നും ഇ.ഡി അറിയിച്ചിട്ടുണ്ട്. കരുവന്നൂർ അടക്കം സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നടക്കുന്ന ക്രമക്കേടുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സത്യവാങ്മൂലം നൽകിയത്.
കൊച്ചി∙ കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊച്ചി യൂണിറ്റിന്റെ പ്രവർത്തനം കേന്ദ്ര ധന മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാക്കി. യൂണിറ്റിലെ ചില ഉദ്യോഗസ്ഥരെ കുറിച്ചു തുടർച്ചയായി ലഭിച്ച പരാതികളാണു കാരണം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം(പിഎംഎൽഎ) റജിസ്റ്റർ ചെയ്ത കേസ് ഒതുക്കി തീർക്കാൻ ഇ.ഡി. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥൻ അടക്കമുള്ളവർ 2 കോടി രൂപ ആവശ്യപ്പെട്ടു സ്ഥിരമായി ഭീഷണിപ്പെടുത്തുന്നു എന്ന കൊല്ലം സ്വദേശി ജയിംസ് ജോർജിന്റെ പരാതിയിൽ കേരള പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കാൻ രാജ്യാന്തര സംഘങ്ങൾ നടത്തിയ രണ്ടു ശ്രമങ്ങൾ പ്രത്യേക അന്വേഷണ സംഘം തകർത്തു.
മുംബൈ ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെ എംപി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ എന്നിവർ തിരഞ്ഞെടുപ്പിനു വേണ്ടി 235 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ബിജെപി. വോട്ടിനു പണം നൽകിയെന്ന കേസിൽ ബിജെപി ദേശീയ സെക്രട്ടറി വിനോദ് താവ്ഡെക്കെതിരെ കേസെടുത്തതിനു പിന്നാലെയാണിത്.
കുവൈത്തിൽ സ്വർണം, വാച്ചുകൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളുടെ വ്യാപാരത്തിൽ പണമിടപാട് നിരോധിക്കാനുള്ള നടപടിയുമായി സർക്കാർ.
അബുദാബി ∙ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകൽ എന്നിവ തടയുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി യുഎഇ.
അബുദാബി ∙ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചതിന് യുഎഇയിലെ ഒരു ബാങ്കിന് സെൻട്രൽ ബാങ്ക് 50 ലക്ഷം ദിർഹം പിഴ ചുമത്തി.
ദേശീയ കമ്മിറ്റിയുടെ വൈസ് ചെയർപേഴ്സണും സുപ്രീം കമ്മിറ്റി അംഗവുമായ സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിൽ ഒരു ജനറൽ സെക്രട്ടേറിയറ്റ് സ്ഥാപിക്കണമെന്നും നിയമം ആവശ്യപ്പെടുന്നു.
Results 1-10 of 103