Activate your premium subscription today
ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്ത്യ തിരയുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് 2023 ഡിസംബർ 26ന് അറുപത്തിയെട്ടു വയസ്സാകും. 1993ൽ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്നത് ദാവൂദിന്റെ എണ്ണമറ്റ കുറ്റങ്ങളിൽ ഒന്നുമാത്രമാണ്. നേരിട്ടും ‘ഡി കമ്പനി’ എന്ന സംഘടനാ സംവിധാനമുള്ള ഗ്യാങ് വഴിയും ദാവൂദും സംഘവും കൊന്നുതള്ളിയവരുടെ എണ്ണമെത്രയെന്നത് ഇന്നും അജ്ഞാതം. ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ് ഇബ്രാഹിമിനെ കീഴടക്കാന്‍ ഇന്ത്യ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലധികമായി. 2008ലെ മുംബൈ ഭീകരാക്രമണം അടക്കം രാജ്യത്തിനകത്ത് നടക്കുന്ന ഭീകരവാദപ്രവർത്തനങ്ങളിൽ പലതിലും ദാവൂദിന്റെ പിന്തുണയുണ്ടെന്ന് അന്വേഷണ ഏജൻസികൾ ആവർത്തിക്കുമ്പോഴും അയാൾ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായി തുടർന്നു. ഡി കമ്പനിയുടെ പേരിൽ നടത്തുന്ന ബെനാമി ബിസിനസുകൾ വഴി ലോകത്തെ എണ്ണം പറഞ്ഞ ധനികരിലൊരാളായി ദാവൂദ് മാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പാക്കിസ്ഥാനിലെ കറാച്ചിയിൽ ദാവൂദ് ഒളിച്ചു താമസിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, പാക്കിസ്ഥാനിൽ വച്ച് ദാവൂദിനെ വകവരുത്താൻ പല തവണ പദ്ധതികളുണ്ടാക്കിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. ഏറ്റവും ഒടുവിൽ, വിഷം ഉള്ളിൽച്ചെന്ന് ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിലാണ് 2023 ഡിസംബർ പകുതിയോടെ വാർത്തകൾ പുറത്തുവന്നത്. പിന്നാലെ, വാർത്തകൾ തെറ്റാണെന്നും ദാവൂദ് ചികിത്സയിലാണെന്നും അഭ്യൂഹങ്ങൾ പടർന്നു. ഇതിനിടെ പാക്കിസ്ഥാനിൽ ഇന്റർനെറ്റിന് വലിയ തടസ്സം നേരിട്ടതും വിവാദത്തിന്റെ ചൂടു കൂട്ടി. ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിൽ വാർത്ത വരുന്നതുപക്ഷേ, ഇതാദ്യമല്ല. ദാവൂദ് ഇന്ത്യ വിട്ട് മൂന്നു പതിറ്റാണ്ടിനിപ്പുറവും ദുരൂഹമായി തുടരുകയാണ് ദാവൂദിന്റെ ജീവിതവും അയാളെ പിടികൂടാനുള്ള ശ്രമങ്ങളും.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിലെ ദേര ഗാസി ഖാൻ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ സജിദ് മിർ വിഷം കഴിച്ചതായി റിപ്പോർട്ട്. കുറച്ചു മാസം
ടെൽ അവീവ്∙ 2008 ലെ മുംബൈ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട മോഷെ ഹോൾട്ട്സ്ബെർഗിന്റെ മുത്തച്ഛൻ ഇന്ത്യക്കാരോട് നന്ദി രേഖപ്പെടുത്തി. ‘‘ തന്റെ കുടുംബത്തിന്റെ വേദന തങ്ങളുടേതായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യ. 15 വർഷം മുമ്പ് നവംബർ 26 നാണ് ഇന്ത്യയിലെ ജനങ്ങൾ ഓർക്കുന്നു. ഞാനും, എന്റെ ഭാര്യ യെഹൂദിത്തും
ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണത്തിന്റെ 15–ാം വാർഷികം ഈയാഴ്ച ആചരിക്കാനിരിക്കെ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കറെ തയിബയെ (എൽഇടി) ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേൽ. ഇന്ത്യയിൽ പ്രത്യേകമായ അഭ്യർഥനയില്ലെങ്കിലും എസ്ഇടിയെ ഭീകരസംഘടനായി പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് ഇന്ത്യയിലെ ഇസ്രയേൽ എംബസി
ശ്രീനഗർ∙ ജമ്മുകശ്മീരിൽ ഷോപിയാൻ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കശ്മീരി പണ്ഡിറ്റ് സജ്ഞയ് ശർമയെ വധിച്ചവരിൽ ഒരാളാണ് കൊല്ലപ്പെട്ടത്. മൊരിഫാത് മഖ്ബൂൽ
ഇസ്ലാമാബാദ്∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തയിബ കമാൻഡറുമായ സാക്കി ഉർ റഹ്മാൻ ലഖ്വി പാക്കിസ്ഥാനിൽ അറസ്റ്റിൽ. ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിനാണ്....Mumbai attack,Zaki-ur-Rehman Lakhvi
ന്യൂഡല്‍ഹി∙ മുംബൈയിലെ 26/11 ആക്രമണത്തിന്റെ സൂത്രധാരന്‍ സാക്കിയുര്‍ റഹ്മാന് ലഖ്വിക്ക് പ്രതിമാസ ചെലവിനായി 1.5 ലക്ഷം പാക്കിസ്ഥാന് രൂപ നല്കാന് പാക്കിസ്ഥാന് യുഎന്‍ രക്ഷാകൗണ്‍സില്‍ ഉപരോധ സമിതി അനുമതി നല്‍കിയത് ഇന്ത്യക്കു തിരിച്ചടിയായി... Zakiur Rehman Lakhvi, 26/11 Mumbai Attack, Manorama News, Un Committee
വാഷിങ്ടൻ ∙ മുംബൈ ഭീകരാക്രമണക്കേസിലെ പിടികിട്ടാപ്പുള്ളിയായ പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറരുതെന്ന് യുഎസ് കോടതി ഉത്തരവിട്ടു. ബൈഡൻ ഭരണകൂടത്തിന്റെ അപ്പീൽ തള്ളിയാണു റാണയെ കൈമാറാനുള്ള കലിഫോർണിയ ഡിസ്ട്രിക്ട് കോർട്ട് വിധിക്കു നയൻത് സർക്കീറ്റ് കോടതി സ്റ്റേ അനുവദിച്ചത്. ഇന്ത്യയ്ക്കു കൈമാറാനുള്ള വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് റാണ നയൻത് സർക്കീറ്റ് കോർട്ടിലെ യുഎസ് കോർട്ട് ഓഫ് അപ്പീൽസിൽ പരാതി നൽകിയിരുന്നു.
വാഷിങ്ടൻ∙ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാക്ക് വംശജനായ കനേഡിയൻ ബിസിനസുകാരൻ തഹാവൂർ റാണയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് യുഎസ് കോടതി. ഇന്ത്യയ്ക്കു കൈമാറണമെന്ന കാലിഫോർണിയയിലെ യുഎസ് ഡിസ്ട്രിക്ട് കോടതി വിധിക്കെതിരെ റാണ് നിൻത് സർക്യൂട്ട് കോടതിയിൽ നൽകിയ ഹർജിയിലാണ് അനുകൂല വിധി. റാണയെ
വാഷിങ്ടൻ ∙ ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാക്ക് വംശജനായ കനേഡിയൻ ബിസിനസുകാരൻ തഹാവൂർ റാണ സമർപ്പിച്ച ഹർജി യുഎസ് കോടതി തള്ളി. മുംബൈ ആക്രമണത്തിലെ മുഴുവൻ പ്രതികളെയും വിചാരണ ചെയ്യാനുള്ള ഇന്ത്യയുടെ ശ്രമത്തിനു കരുത്തായി ഈ വിധി. ലൊസാഞ്ചലസ് ജയിലിലുള്ള റാണ ജൂണിലാണു ഹർജി സമർപ്പിച്ചത്.
Results 51-60 of 81