Activate your premium subscription today
പെരിയ (കാസർകോട്) ∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സിപിഎം പ്രവർത്തകരായ രണ്ടു പ്രതികൾക്ക് വിധി വന്ന് ഒന്നര മാസം തികയുംമുൻപേ പരോൾ അനുവദിക്കാൻ നീക്കം. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത എട്ടാം പ്രതി പാക്കം വെളുത്തോളിയിലെ എ.സുബീഷ് (മണി–37), 15–ാം പ്രതി കല്യോട്ടെ സുരേന്ദ്രൻ (വിഷ്ണു സുര–51) എന്നിവരുടെ പരോളിനുള്ള അപേക്ഷയിൽ ജയിൽ അധികൃതർ പൊലീസിന്റെ റിപ്പോർട്ട് തേടി.
കാസർകോട് ∙ പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട, നേതാക്കൾ ഉൾപ്പെടെയുള്ളവർക്കായി നിയമപോരാട്ടം നടത്താൻ സിപിഎം വീണ്ടും പണം പിരിക്കുന്നു. പാർട്ടി അംഗങ്ങളിൽനിന്നു മാത്രമാണ് പിരിവ്. ഒരംഗം കുറഞ്ഞത് 500 രൂപ നൽകണം. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഒരു ദിവസത്തെ ശമ്പളം നൽകണം. ജില്ലയിൽ 28,970 അംഗങ്ങളാണ് സിപിഎമ്മിനുള്ളത്.
കാസർകോട് ∙ പെരിയ കല്യോട്ട് ഇരട്ടക്കൊലപാതക കേസിൽ 4 സിപിഎം നേതാക്കളുടെ ശിക്ഷ കോടതി റദ്ദാക്കിയതായി സിപിഎം വ്യാജ പ്രചാരണം നടത്തുന്നതായി കോൺഗ്രസ്. ശിക്ഷ റദ്ദ് ചെയ്തിട്ടില്ലെന്നും ശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുക മാത്രമാണ് ചെയ്തതെന്ന് ജാമ്യം അനുവദിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാണെന്നും പ്രതികളെ കുറ്റവിമുക്തർ എന്ന നിലയിൽ പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുകയെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.
കാഞ്ഞങ്ങാട്/ഉദുമ ∙ പെരിയ ഇരട്ടക്കൊലപാതക കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ സിപിഎം നേതാക്കൾക്കു വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകരുടെ വരവേൽപ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ ഏരിയ മുൻ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ
കണ്ണൂർ, കാസർകോട് ∙ പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചതിനെത്തുടർന്ന് ജയിൽമോചിതരായ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.മണികണ്ഠൻ, കെ.വി.ഭാസ്കരൻ എന്നിവർക്ക് വരവേൽപ്പൊരുക്കി സിപിഎം. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്ലാൽ എന്നിവരെ വെട്ടിക്കൊന്ന കേസിൽ സിബിഐ വിചാരണക്കോടതി വിധിക്കെതിരെ ഇവർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
കണ്ണൂർ ∙ പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളായ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ 4 സിപിഎം നേതാക്കൾ ജയിൽ മോചിതരായി. ഇവരുടെ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി കഴിഞ്ഞ ദിവസം തടയുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു. പുറത്തിറങ്ങിയ ഇവർക്കു കണ്ണൂർ സെൻട്രൽ ജയിലിനു പുറത്തു പാർട്ടി സ്വീകരണമൊരുക്കി.
കണ്ണൂർ ∙ പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരെ വെട്ടിക്കൊന്ന കേസിൽ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചതിനെത്തുടർന്നു ജാമ്യം ലഭിച്ച സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.മണികണ്ഠൻ, കെ.വി.ഭാസ്കരൻ എന്നിവർ ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു പുറത്തിറങ്ങും. 5 വർഷം തടവും 10,000 രൂപവീതം പിഴയുമാണ് വിചാരണക്കോടതി ഇവർക്കു വിധിച്ച ശിക്ഷ.
കൊച്ചി ∙ പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ സിപിഎം നേതാക്കളായ 4 പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി തടഞ്ഞു. പ്രതികൾക്കു ജാമ്യം അനുവദിച്ചു. ശിക്ഷാവിധി ചോദ്യംചെയ്തുള്ള അപ്പീലിനൊപ്പം പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ചാണു ജസ്റ്റിസ് പി.ബി.സുരേഷ്കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നടപടി.
കൊച്ചി∙ പെരിയ ഇരട്ടക്കൊലക്കേസിൽ നാലു പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി തടഞ്ഞു. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ അടക്കം നാലു പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞത്. ശിക്ഷ മരവിപ്പിച്ചതോടെ നാലു പ്രതികൾക്കും ജാമ്യം ലഭിക്കും. കേസിലെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ
കോട്ടയം∙ പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പൂർണ സംതൃപ്തിയില്ലെന്നു ഡീൻ കുര്യാക്കോസ് എംപി. രണ്ടുപേർ നഷ്ടപ്പെട്ടതിനു പകരമാവില്ല ഒരു വിധിയും. ക്രൂരമായ കൊലപാതകം നടത്തിയവർക്കു വധശിക്ഷ നൽകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം നടന്ന സമയത്ത് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു ഡീൻ.
Results 1-10 of 166