Activate your premium subscription today
മാന്നാർ (ആലപ്പുഴ) ∙ ചെന്നിത്തല നവോദയ വിദ്യാലയത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ പ്ലസ് വൺ ക്ലാസ് വിദ്യാർഥികൾ രാത്രി മുറിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു മർദിച്ചതായി പരാതി. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ മാന്നാർ പൊലീസ് കേസെടുത്തു. സംഭവത്തിൽ 6 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. റാഗിങ്ങിനിടെ മർദനമേറ്റ്
കൊച്ചി ∙ റാഗിങ്ങിനെതിരെയുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമ്പോൾ യുജിസി നിയമങ്ങളും റഗുലേഷനും കോടതി ഉത്തരവുകളും പരിഗണിക്കണമെന്നു ഹൈക്കോടതി വർക്കിങ് ഗ്രൂപ്പിനു നിർദേശം നൽകി. റാഗിങ്ങിനെതിരെയുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) നൽകിയ പൊതുതാൽപര്യ ഹർജിയിലാണു ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് നിർദേശം നൽകിയത്.
കൊച്ചി ∙ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യയ്ക്കു കാരണം റാഗിങ് അല്ലെന്ന് പൊലീസ് റിപ്പോർട്ട്. റാഗ് ചെയ്തതിനു തെളിവുകളില്ലെന്നും ആത്മഹത്യയുടെ കാരണം റാഗിങ് അല്ലെന്നും കുടുംബപ്രശ്നങ്ങളാണെന്നും വ്യക്തമാക്കിയ റിപ്പോർട്ടാണു പുത്തൻകുരിശ് പൊലീസ് ആലുവ റൂറൽ എസ്പിക്കു സമർപ്പിച്ചത്.
കോട്ടയം ∙ സർക്കാർ നഴ്സിങ് കോളജിലെ റാഗിങ് കേസിൽ പ്രതികൾക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. അമ്പത് ദിവസത്തിലേറെയായി ജയിലിൽ കിടക്കുന്ന വിദ്യാർഥികളുടെ പ്രായം അടക്കം പരിഗണിച്ച് ജാമ്യം നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
കോട്ടയം ∙ കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ് സമാനതകളില്ലാത്ത ക്രൂരകൃത്യമെന്നും പ്രതികൾ സൈക്കോ വില്ലന്മാരെ പോലെ ജൂനിയേഴ്സിനെ ഉപദ്രവിച്ചതെന്നും പൊലീസിന്റെ കുറ്റപത്രം. ക്രൂര പീഡനത്തിൽ ഇരയായി ജൂനിയർ വിദ്യാർഥികൾ വേദന കൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചു. മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന പീഡന മുറകളാണ് അരങ്ങേറിയത്. പ്രതികൾ സ്ഥിരമായി ഹോസ്റ്റലിൽ മദ്യപിച്ചിരുന്നു. ഇതിന് പണം
കോട്ടയം∙ നഴ്സിങ് കോളജിൽ നടന്ന റാഗിങ്ങ് അതിക്രൂരമെന്ന് കുറ്റപത്രം. ആതുര സേവന രംഗത്ത് മാതൃകയാകേണ്ടവരാണ് പ്രതികളായവരെന്നും അവർ നടത്തിയത് കൊടിയ പീഡനമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണ സംഘം കുറ്റപത്രം ഇന്ന് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും.
കൊച്ചി ∙ റാഗിങ് നിരോധന നിയമം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാൻ രൂപീകരിച്ച കർമ സമിതിയുടെ ആദ്യയോഗം വൈകാതെ ചേരണമെന്ന് ഹൈക്കോടതി നിർദേശം. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സർക്കാർ രൂപം കൊടുത്ത 12 അംഗ കർമ സമിതിക്കാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുടെ നിർദേശം. സമിതിയിൽ ഡിജിപിയുടെ പ്രതിനിധിയായി ഉൾപ്പെടുത്തിയിരിക്കുന്നത് ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെയാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഗാന്ധിനഗർ (കോട്ടയം) ∙ കോട്ടയം ഗവ. നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ ഈയാഴ്ച പൊലീസ് കുറ്റപത്രം സമർപ്പിക്കും. കേസിൽ തെളിവെടുപ്പ്, സാക്ഷിമൊഴി, ശാസ്ത്രീയ തെളിവുശേഖരണം എന്നിവ വേഗത്തിൽ പൂർത്തിയാക്കിയ പൊലീസ് പ്രതികൾക്കു പരമാവധി ശിക്ഷ ഉറപ്പാക്കുന്ന പഴുതടച്ചുള്ള കുറ്റപത്രമാണു തയാറാക്കിയിരിക്കുന്നത്. വിവാദമായ കേസ് ആയതിനാൽ നിയമോപദേശം കൂടി തേടിയതിനു ശേഷമാകും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക. കേസിലെ പ്രതികൾ ഒരാഴ്ച മുൻപു ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ഇതു കോടതി തള്ളിയിരുന്നു.കേസിൽ 5 പ്രതികളാണുള്ളത്.
കോട്ടയം ഗവ. നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കാൻ പൊലീസ്. കേസിൽ തെളിവെടുപ്പ്, സാക്ഷിമൊഴി, ശാസ്ത്രീയ തെളിവുശേഖരണം എന്നിവ വേഗത്തിൽ പൂർത്തിയാക്കിയ പൊലീസ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന പഴുതടച്ചുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്. വിവാദമായ കേസ് ആയതിനാൽ നിയമോപദേശം കൂടി തേടിയതിനു ശേഷമാകും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക.
നാദാപുരം (കോഴിക്കോട്) ∙ പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളിലെ ഏതാനും പ്ലസ് ടു വിദ്യാർഥികൾ ചേർന്ന് പ്ലസ് വൺ വിദ്യാർഥി തൂണേരിയിലെ വലിയ വിളക്കാട്ടുവള്ളി മുഹമ്മദ് റിഷാനെ (17) രണ്ടര മാസത്തിനിടയിൽ ക്രൂരമായി മർദിച്ചത് 4 തവണ. ആദ്യം സ്കൂളിലായിരുന്നു മർദനം. പിന്നീട് ആവോലത്തെ ഹോട്ടൽ പരിസരത്തും മർദിച്ചു. കഴിഞ്ഞ മാസം സ്കൂളിലെ കന്റീൻ തുറക്കാതിരുന്ന ദിവസം റിഷാനും സംഘവും വിഷ്ണുമംഗലം ഓത്തിയിൽ മുക്കിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് ഓടിച്ചിട്ടായിരുന്നു മർദനം.
Results 1-10 of 158