Activate your premium subscription today
പത്തനംതിട്ട ∙ അഞ്ചു വർഷത്തിനിടെ അറുപതിലേറെ പേർ പീഡനത്തിനിരയാക്കിയെന്ന ദലിത് പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന വിവരവും. കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന സംഭവത്തിൽ നാലു പ്രതികളാണുള്ളത്. കുട്ടിയുടെ വെളിപ്പെടുത്തലുകളിൽ അന്വേഷണത്തിന് എഡിജിപി പ്രത്യേക സംഘത്തെ നിയമിച്ചു.
മലപ്പുറം∙ അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കിയെന്നു പരാതി. അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേർക്കെതിരെയാണു പരാതി. 36 കാരിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണു പരാതി. സംഭവത്തിൽ മൂന്ന് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തു. പ്രലോഭിപ്പിച്ചും
ന്യൂഡൽഹി∙ ദേശീയ തലസ്ഥാനത്തു കൊലപാതകം, കവർച്ച, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം നേരിയ കുറവ് രേഖപ്പെടുത്തിയതായി ഡൽഹി പൊലീസിന്റെ വാർഷിക റിപ്പോർട്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും കുറവുണ്ടായി. ബലാത്സംഗ കേസുകൾ 2023ലെ 2,141ൽ നിന്ന് 2,076 ആയി കുറഞ്ഞു.
പത്തനംതിട്ട∙ കായികതാരമയ ദലിത് പെൺകുട്ടിയെ അറുപതോളം പേർ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. രാത്രി വൈകി പമ്പയിൽ നിന്നാണു പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കായികതാരമായ പെൺകുട്ടിയുടെ മൊഴിയിൽ ഇന്നും കൂടുതൽ
പത്തനംതിട്ട∙ സംസ്ഥാനത്തെ ഞെട്ടിച്ച പത്തനംതിട്ട പീഡനക്കേസിൽ പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുകയും അറുപതോളം പേർക്ക് പീഡിപ്പിക്കാൻ വഴിയൊരുക്കുകയും ചെയ്തത് കേസിൽ ആദ്യം അറസ്റ്റിലായ പ്രക്കാനം വലിയവട്ടം പുതുവൽ തുണ്ടിയിൽ വീട്ടിൻ സുബിനാണ്. പെൺകുട്ടിയുടെ 13ാം വയസുമുതൽ കുട്ടിയുമായി ചങ്ങാത്തം കൂടിയ ഇയാൾ മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും കുട്ടിക്ക് അയച്ചുനൽകുകയും കുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം ∙ കാട്ടാക്കടയില്‍ ഭിക്ഷ തേടിയെത്തിയ വയോധികയെ വീട്ടിനുളളില്‍ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരന് ഉള്‍പ്പെടെ 2 പേര് പിടിയില്‍. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ലാലു, സുഹൃത്ത് സജിന്‍ എന്നിവരാണ് പിടിയിലായത്. കാട്ടാക്കട പൂവച്ചലില്‍ ഇന്ന് രാവിലെ 11 മണിയോടെ ഭിക്ഷ തേടിയെത്തിയ തിരുവനന്തപുരം സ്വദേശിനിയ 82കാരിയെ 20 രൂപ നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ വീട്ടിനുള്ളിലേക്ക് കയറ്റിയത്. തുടര്‍ന്ന് മുറി പൂട്ടിയ ശേഷം കയറിപ്പിടിക്കാന്‍ ശ്രമിച്ചതോടെ സ്ത്രീ ബഹളം വച്ചു. നാട്ടുകാര്‍ ഓടിയെത്തി വയോധികയെ രക്ഷപ്പെടുത്തുകയായിരുന്നു.പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. വയോധികയെ പൊലീസ് വൈദ്യപരിശോധനക്ക് ശേഷം വീട്ടിലെത്തിച്ചു.
മുംബൈ ∙ വ്യവസായിയും ക്രിമിനൽ കേസിലെ പ്രധാന സാക്ഷിയുമായ മുഹമ്മദ് തബ്രീസ് അൻസാരിയെ (35) അജ്ഞാതർ വെടിവച്ചുകൊന്നു. താനെയിലെ മീരാറോഡിൽ ശാന്തി ഷോപ്പിങ് കോംപ്ലക്സിനു പുറത്താണ് വെടിവയ്പ് നടന്നത്. ഷോപ്പിങ് കോംപ്ലക്സിൽ എത്തിയ അജ്ഞാതർ അൻസാരിയുടെ അടുത്തുചെന്ന് തലയ്ക്ക് വെടിവച്ച് രക്ഷപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ചെന്നൈ ∙ അണ്ണാ സർവകലാശാലാ ക്യാംപസിൽ വിദ്യാർഥിനിക്കുനേരെ അതിക്രൂര ലൈംഗികപീഡനം. ഇന്നലെ രാത്രി പള്ളിയിൽ പ്രാർഥന കഴിഞ്ഞ് ആൺസുഹൃത്തിനൊപ്പം മടങ്ങിയ രണ്ടാം വർഷ വിദ്യാർഥിനിയാണ് ആക്രമിക്കപ്പെട്ടത്. രണ്ടു പേർ ചേർന്നു സുഹൃത്തിനെ മർദിച്ച് അവശനാക്കിയശേഷം പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്കു വലിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
പാരിസ് ∙ മോ വെത്യു പർവതത്തിനുതാഴെ മുന്തിരിവള്ളികൾ നൃത്തമാടുന്ന മസാ എന്ന മനോഹരഗ്രാമത്തിൽനിന്ന് ഇത്തരത്തിൽ ഞെട്ടിപ്പിച്ചൊരു ഫ്രഞ്ച് ജീവിതകഥ സാഹിത്യഭാവനകളിൽപോലും ലോകം പ്രതീക്ഷിച്ചില്ല. മരുന്നുകൊടുത്തു ഭർത്താവ് മയക്കിക്കിടത്തിയ ജീസെൽ പെലികോ, അയാൾ വിളിച്ചുവരുത്തിയ പുരുഷന്മാരുടെ ബലാത്സംഗത്തിനിരയായ പതിറ്റാണ്ടു കാലത്തിന് പകരം ചോദിച്ചിരിക്കുന്നു. പീഡിപ്പിച്ചവർ ലജ്ജിക്കട്ടെ എന്നു പ്രഖ്യാപിച്ച്, പരസ്യവിചാരണ ആവശ്യപ്പെട്ട് ജീസെൽ (72) നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ഭർത്താവ് ഡൊമിനിക് പെലികോ (72) യ്ക്ക് കോടതി ഇന്നലെ 20 കൊല്ലം തടവുശിക്ഷ വിധിച്ചു. ഡൊമിനിക് പകർത്തിയ നൂറുകണക്കിന് പീഡനദൃശ്യങ്ങളുടെ പരസ്യപ്രദർശനമുൾപ്പെട്ട വിചാരണയ്ക്കൊടുവിലാണ് അയാളും മറ്റ് 50 പ്രതികളും കുറ്റക്കാരെന്ന് 5 അംഗ ബെഞ്ച് വിധിച്ചത്. കൂട്ടുപ്രതികൾക്ക് 3 വർഷം മുതൽ 15 വർഷം വരെയാണ് തടവുവിധിച്ചത്.
പിതാവിനെ കൂടാതെ കേസിൽ പ്രതിയായ മറ്റൊരാൾക്കും ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. കൗണ്‍സിലര്‍ നാസര്‍ അല്‍ ബദറിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ കോടതിയുടേതാണ് വിധി.
Results 1-10 of 1904