Activate your premium subscription today
പാലക്കാട് ∙ അപകടമരണത്തിനു കാരണമായ വാഹനത്തിന്റെ ഉടമയ്ക്കു 3 മാസം തടവുശിക്ഷ വിധിച്ച് മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ (എംഎസിടി). എംഎസിടി വിധിച്ച പിഴത്തുക അടയ്ക്കാഞ്ഞതിനെത്തുടർന്നാണു തടവ്. 2016 മാർച്ച് 10നു മുണ്ടൂർ നാമ്പുള്ളിപ്പുര കളമുള്ളി വീട്ടിൽ സുരേഷ്കുമാർ ടിപ്പർ ലോറി ഇടിച്ചു മരിച്ച കേസിലാണു വിധി.
താനൂർ ∙ ഓലപ്പീടിക തിരിവിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. കഴിഞ്ഞ ദിവസം രാത്രി 11.45നാണ് അപകടം. പരപ്പനങ്ങാടിയിൽ നിന്ന് തിരൂർ ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയാണ് എതിർദിശയിൽ പോവുകയായിരുന്ന കാറിൽ ഇടിച്ചത്. ഇതിൽ സഞ്ചരിച്ച 3 പേർക്കാണ് പരുക്ക്. ഇവരെ സമീപങ്ങളിലെ സ്വകാര്യ
ശ്രീകണ്ഠപുരം∙ കണ്ണൂർ അലവിലിൽനിന്ന് കുന്നത്തൂർപാടി ഉത്സവം കാണാനെത്തിയ ഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. രാത്രി എട്ടരയോടെയായിരുന്നു സംഭവം.കുന്നത്തൂർ ടൗണിനും പാടിക്കും ഇടയിലുള്ള അങ്കണവാടിക്കു സമീപത്താണു മിനി ബസ് മറിഞ്ഞത്.15ന് സമാപിക്കുന്ന തിരുവപ്പന ഉത്സവത്തിൽ ഇപ്പോൾ കനത്ത തിരക്കാണ്. തിരക്കുകാരണം
കുറവിലങ്ങാട് ∙ ആഴ്ചയിൽ രണ്ടും മൂന്നും വാഹന അപകടങ്ങൾ ഉണ്ടാകുന്ന കോഴാ – വട്ടംകുഴി മേഖലയിൽ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് ആവശ്യമുയരുന്നു.കഴിഞ്ഞ ദിവസം മിനി ലോറി തലകീഴായി മറിഞ്ഞ സ്ഥലത്തു സ്ഥിരം വാഹന അപകടങ്ങൾ പതിവാണ്. ഇവിടം സ്ഥിരം അപകടമേഖല ∙ എംസി റോഡിലെ ഏറ്റവും അപകടസാധ്യത കൂടിയ മേഖലയാണ് വട്ടംകുഴി.
ഇരിക്കൂർ ∙ സംസ്ഥാന പാതയിൽ പടിയൂർ പുത്തൻപറമ്പിൽ കാൽനടക്കാരനെ ഇടിച്ച് നിർത്താതെ പോയ കാർ ഇരിക്കൂർ പൊലീസ് പിടികൂടി. ഡ്രൈവർ ബ്ലാത്തൂർ സ്വദേശി രാധാകൃഷ്ണനെ (52) എസ്ഐ ഷിബു എഫ്.പോൾ അറസ്റ്റ് ചെയ്തു. ബ്ലാത്തൂർ സ്വദേശിയായ മറ്റൊരാളുടെ കാർ സംഭവദിവസം യാത്രയ്ക്കായി രാധാകൃഷ്ണന് നൽകിയതായിരുന്നു. കഴിഞ്ഞ 4ന് രാത്രി
കൊടകര∙പേരാമ്പ്ര പള്ളി ജംക്ഷനിൽ ഞായർ രാത്രി 11ന് കെഎസ്ആർടിസി ബസ് ലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ കണ്ടക്ടർ ഉൾപ്പെടെ ബസ് യാത്രക്കാരായ നാല് പേർക്ക് പരുക്കേറ്റു.കണ്ണൂർ കണ്ണോത്തുംചാൽ സ്വദേശി തരുൺ (43), ഇടുക്കി മെലോറാം സ്വദേശി പീടിക്കായിൽ അനിൽ പി.ചാക്കോ, ഇടുക്കി മൂലമറ്റം ഐപ്പൻപറമ്പിൽ കുന്നേൽ ജോമിൻ (23),
കായംകുളം∙ കൊറ്റുകുളങ്ങരയിൽ പാചകവാതക ടാങ്കർ മറിഞ്ഞതോടെ ജനങ്ങളുടെ ഓർമയിലെത്തിയത് 15 വർഷം മുൻപു നടന്ന കരുനാഗപ്പള്ളി പുത്തൻതെരുവ് ടാങ്കർ ദുരന്തം.അന്ന് ടാങ്കർ ലോറി മറിഞ്ഞ് പാചക വാതകം ചോർന്ന് ഉണ്ടായ ദുരന്തത്തിൽ രണ്ട് പൊലീസുകാരും ഒരു ഫയർമാനും നാട്ടുകാരും ഉൾപ്പെടെ 14 പേരാണ് മരിച്ചത്.കായംകുളം സ്വദേശി
മൂവാറ്റുപുഴ ∙ തീർഥാടകർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് റോഡിലെ മീഡിയനിലെ മരത്തിലേക്ക് ഇടിച്ചുകയറി. യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നരയോടെ കച്ചേരിത്താഴം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഗുരുവായൂർ ക്ഷേത്രത്തിലേക്കു പോരുന്ന
കായംകുളം(ആലപ്പുഴ)∙ ദേശീയപാതയിൽ കൊറ്റുകുളങ്ങര ജംക്ഷനിൽ നിറയെ പാചക വാതകവുമായി മറിഞ്ഞ ടാങ്കർ ഒരു പകൽ മുഴുവൻ നീണ്ട പരിശ്രമത്തിനൊടുവിൽ ഉയർത്തി. നാടിനെയാകെ ആശങ്കയുടെ മുൾമുനയിലാക്കിയ സംഭവത്തിൽ കൂടുതൽ അപകടം ഒഴിവാക്കാൻ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയാണ് ചോർച്ച സംഭവിക്കാതെ ക്രെയിൻ ഉപയോഗിച്ച് ടാങ്കർ
കൊച്ചി ∙ നഗരത്തിൽ ഒരു മണിക്കൂറിനിടെ 3 വാഹനാപകടങ്ങൾ; ഒരാൾ മരിച്ചു. തിങ്കളാഴ്ച രാവിലെ 9 മണിയോടെ കുണ്ടന്നൂരിലാണ് ഒരു അപകടം. സീപോർട്ട് എയർപോർട്ട് റോഡിൽ ഇരുമ്പനത്തായിരുന്നു മറ്റൊരു അപകടം. ഇരുമ്പനത്തു തന്നെയുണ്ടായ മറ്റൊരു അപകടത്തിലാണു മരണം. അപകടങ്ങളെ തുടർന്ന് നഗരം മണിക്കൂറുകളോളം പൂർണമായി സ്തംഭിച്ചു.
Results 1-10 of 6755