Activate your premium subscription today
അരീപ്പറമ്പ് ∙ അരീപ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ കാണിക്ക വഞ്ചികൾ തകർത്ത് മോഷണം. ഇന്നലെ പുലർച്ചെയാണ് സംഭവം. രാവിലെ 5.30ന് ക്ഷേത്രം കഴകം സുജിത് എസ്.നായർ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. തുടർന്ന് ദേവസ്വം മുതൽപ്പിടി അരവിന്ദാക്ഷൻ നായരെയും മണർകാട് പൊലീസിനെയും വിവരം അറിയിച്ചു.
മീനങ്ങാടി ∙ വീട്ടുകാർ മരിച്ച വീട്ടിൽ പോയപ്പോൾ പൂട്ടിയിട്ട വീട് കുത്തി തുറന്ന് പത്ത് പവനും 1.15 ലക്ഷവും മോഷ്ടിച്ചു. ചൂതുപാറ ആനക്കുഴി പ്രവീണിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം അർധരാത്രി മോഷണം നടന്നത്. പ്രവീണിന്റെ ഭാര്യ പിതാവ് രോഗബാധിതനായി പ്രവീണിന്റെ വീട്ടിലായിരുന്നു രണ്ടാഴ്ചയായി താമസിച്ചിരുന്നത്.
മെഹ്ബൂലയിൽ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ നടന്ന കവർച്ചാ കേസിൽ രണ്ട് നൈജീരിയൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
അല് അഹ്മദി ഗവര്ണറേറ്റിലെ മെഹ്ബൂല, മംഗഫ് പ്രദേശങ്ങളിലെ രണ്ട് മണി എക്സ്ചേഞ്ചുകളിലാണ് കഴിഞ്ഞ ദിവസം പട്ടാപ്പകല് കൊള്ളയടിച്ചത്. ഇതില്, മെഹ്ബൂല മണി എക്സ്ചേഞ്ചിൽ നടന്ന കവര്ച്ചയില് കൊണ്ടുപോയ പണവും, കളിതോക്കും പിന്നീട് പ്രതികളില് ഒരാള് ഉപേക്ഷിച്ചു. പൊലീസ് അന്വേഷണത്തില് ഇത് കണ്ടെടുത്തിട്ടുണ്ട്.
പുളിക്കീഴ് ∙ നെടുമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. ആലപ്പുഴ തലവടി വാഴയിൽ വാവച്ചൻ എന്നു വിളിക്കുന്ന മാത്തുക്കുട്ടി മത്തായി (60) ആണ് അറസ്റ്റിലായത്.നവംബർ 30നു പുലർച്ചയോടെ ആയിരുന്നു മോഷണം. ക്ഷേത്രത്തിലെ പ്രധാന നടയുടെയും ഉപദേവത നടകളുടെ മുൻപിലെ കാണിക്ക വഞ്ചികൾ അടക്കം
അൽ അഹ്മദി ഗവര്ണറേറ്റില് മണി എക്സ്ചേഞ്ച് പട്ടാപ്പകൽ കൊള്ളയടിച്ചു.
പന്തീരാങ്കാവ്∙ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന യുവതിയെ സ്കൂട്ടർ തടഞ്ഞ് ആയുധം കാട്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും കവർച്ച നടത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫറോക്ക് പുറ്റേക്കാട് താമസിക്കുന്ന പാലാഴി ആശാരിക്കണ്ടി വീട്ടിൽ സുബിൻ ദാസ് (34) ആണ് പിടിയിലായത്. കഴിഞ്ഞ 9ന് വൈകിട്ട്
ബെംഗളൂരു ∙ മൈസൂരുവിന് സമീപം മുഖംമൂടി ധരിച്ചെത്തിയ ഏഴംഗ സംഘം കോഴിക്കോട് സ്വദേശികളായ വ്യവസായികളെ മർദിച്ച് 1.5 ലക്ഷം രൂപയും കാറുമായി കടന്നുകളഞ്ഞു. കൊടുവള്ളി സ്വദേശി മുഹമ്മദ് അഷ്റഫ് (45), സൂഫി എന്നിവരെയാണ് ആക്രമിച്ചത്. കാർ 4 കിലോമീറ്റർ അകലെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
കൊല്ലം ∙ കെഎസ്ആർടിസി ബസിൽ നിന്നു സ്വർണമാല പൊട്ടിച്ചെടുത്ത പ്രതി ഈസ്റ്റ് പൊലീസിന്റെ പിടിയിൽ. നെയ്യാറ്റിൻകര ചെല്ലാമ്പാറ വലിയ വഴി ലക്ഷംവീട്ടിൽ ചന്ദ്രനെ (45) ആണ് അറസ്റ്റ് ചെയ്തത്. ഞായർ പുലർച്ചെ 2.30നാണു സംഭവം. കന്യാകുമാരി സ്വദേശി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്കു യാത്ര ചെയ്യവേ കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം ബസ് എത്തിയ സമയത്ത് ഇയാളുടെ കഴുത്തിൽ കിടന്ന മാല പ്രതി പൊട്ടിച്ച് എടുക്കുകയായിരുന്നു.
മംഗളൂരു ∙ ഉള്ളാൾ കോട്ടേക്കാർ വ്യവസായ സേവാ സഹകരണ ബാങ്കിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച നടത്തിയ സംഘം തലപ്പാടി ടോൾ ഗേറ്റ് കടക്കുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.ഡ്രൈവർ 150 രൂപ ടോൾ ഗേറ്റിൽ നൽകുകയും 40 രൂപ തിരിച്ചു വാങ്ങുകയും ചെയ്തതായി ടോൾ ഗേറ്റ് ജീവനക്കാർ മൊഴി നൽകി. ഡ്രൈവർ മാത്രം മുന്നിലായും
Results 1-10 of 1660