Activate your premium subscription today
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം ലേഡി ബേർഡ് തടാകത്തിൽ നിന്ന് കണ്ടെത്തിയത് 19 മൃതദേഹങ്ങൾ.
1990 കളിൽ യുഎസിനെ പിടിച്ചുലച്ച പരമ്പര കൊലയാളിയെ വധശിക്ഷയ്ക്ക് വിധേയനാക്കി.
2007 ഡിസംബർ 31. കർണാടകയിലെ കലാസിപാളയത്തെ പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ വരുന്നു. ജ്വല്ലറിയില് സ്വർണാഭരണങ്ങൾ വിൽക്കാൻ വന്ന സ്ത്രീയെ സംശയമുണ്ടെന്നായിരുന്നു സന്ദേശം. ജ്വല്ലറി ഉടമയാണ് പൊലീസിനെ വിളിച്ചത്. ഫോൺ സന്ദേശം കിട്ടിയ ഉടൻ പൊലീസ് അങ്ങോട്ടേക്ക് കുതിച്ചു. നാൽപത് വയസിനു മുകളിൽ പ്രായമുള്ള
മാസച്യുസിറ്റ്സ്∙ സമൂഹമാധ്യമത്തിൽ ന്യൂ ഇംഗ്ലണ്ടിൽ പതിയിരിക്കുന്നത് സീരിയൽ കില്ലറാണെന്ന അഭ്യൂഹം ശക്തമായതിനെ തുടർന്ന് രഹസ്യമായി റോഡ് ഐലൻഡ് പൊലീസ് പരിശോധന നടത്തിയെന്ന് റിപ്പോർട്ട്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റോഡ് ഐലൻഡ്, കനക്ടികട്ട്, മാസച്യുസിറ്റ്സ് എന്നിവിടങ്ങളിൽ നിന്നായി ലഭിച്ച എട്ട് പേരുടെ
ലണ്ടൻ ∙ ബ്രിട്ടിഷ് സീരിയൽ കില്ലർ ജയിലിൽ നിരാഹാരസമരത്തില്. "ഹാനിബൽ ദി കാനിബൽ" എന്നറിയപ്പെടുന്ന റോബർട്ട് മൗഡ്സ്ലിയാണ് (71) ജയിലിൽ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചിരിക്കുന്നത്. ജയിൽ ഗാർഡുകൾ ടിവിയും പ്ലേസ്റ്റേഷനും പിടിച്ചെടുത്തതിനെത്തുടർന്നാണ് നിരാഹാര സമരം. അഞ്ച് പതിറ്റാണ്ടിലേറെയായി വെസ്റ്റ്
സാവോപോളോ ∙ക്രിസ്മസ് കേക്ക് വിഷബാധക്കേസിൽ അറസ്റ്റിലായ സ്ത്രീ വർഷങ്ങളായി കുടുംബവുമായി ശത്രുതയിലായിരുന്നുവെന്ന് ബ്രസീലിയൻ പൊലീസ് വെളിപ്പെടുത്തി. ഡെയ്സ് മൗറ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഡിസംബർ 23ന് ടോറസിൽ നടന്ന ക്രിസ്മസ് പാർട്ടിയിൽ ഭർതൃമാതാവ് സെലി ഡോസ് അൻജോസ് ഉണ്ടാക്കിയ കേക്ക് കഴിച്ച മൂന്ന് പേർ
ചണ്ഡിഗഡ്∙ തന്റെ ലൈംഗികതയെക്കുറിച്ചു നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പ്രതികാരമായാണ് കൊലപാതകപരമ്പര നടത്തിയതെന്ന് പഞ്ചാബിൽ പതിനൊന്ന് പുരുഷൻമാരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് രാം സരൂപ് കൊലപാതക കാരണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അപകീർത്തികരമായ പരാമർശങ്ങൾ മൂലം ആഴത്തിലുള്ള വൈകാരിക ആഘാതമാണ് തനിക്കു ഉണ്ടായതെന്നും രാം സരൂപ് ചോദ്യം ചെയ്യലിനിടെ പറഞ്ഞു.
കുഴഞ്ഞുവീണു മരിച്ചു എന്നെഴുതിത്തള്ളാമായിരുന്ന ഒരു കേസ്. അങ്ങനെയായിരുന്നു തായ്ലൻഡ് സ്വദേശിയായ മുപ്പത്തിരണ്ടുകാരി കോയ്യുടെ മരണം. മുൻകൂട്ടി അറിയാതിരുന്ന ഹൃദ്രോഗമാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാരും വിധിയെഴുതി. പക്ഷേ, വീട്ടിൽനിന്ന് പൂർണ ആരോഗ്യത്തോടെ പുറത്തേക്ക് പോയ മകൾ, അതേവരെ അറിവില്ലാത്ത ഒരു അസുഖം മൂർച്ഛിച്ച് മരിച്ചു എന്ന് വിശ്വസിക്കാൻ കോയ്യുടെ അമ്മയ്ക്ക് മനസ്സുവന്നില്ല. പിന്നാലെയാണ് മകളുടെ ഫോണുകളും പണവും വിലകൂടിയ ബാഗും നഷ്ടപ്പെട്ടു എന്നുകൂടി അവരറിയുന്നത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി കോയ്യുടെ അമ്മ പൊലീസിൽ പരാതി നൽകി. മരണസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തിലേക്കും പൊലീസിന്റെ അന്വേഷണമെത്തി. അവരുടെ കാറിൽ നിന്ന് പൊലീസ് സയനൈഡ് കൂടി കണ്ടെത്തിയതോടെ ആകസ്മികമായിരുന്നില്ല, കോയ്യുടെ മരണം എന്ന് തെളിഞ്ഞു. പക്ഷേ, തായ്ലൻഡ് അന്നോളം കണ്ട ഏറ്റവും വലിയ പരമ്പരക്കൊലയാളിയുടെ യഥാർഥ മുഖം പുറത്തുവരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ...
രാഷ്ട്രപതിയായി അധികാരമേറ്റ് രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് പുണെ യേർവാഡ ജയിലിൽനിന്നും സഹോദരിമാരായ രണ്ട് സ്ത്രീകള് സമർപ്പിച്ച ദയാഹർജി പ്രണബ് മുഖർജി പരിഗണിച്ചത്. വധശിക്ഷയ്ക്ക് മേൽക്കോടതി വിധിച്ചവർക്ക് തൂക്കുകയറിൽനിന്നും രക്ഷപ്പെടാനുള്ള അവസാന പ്രതീക്ഷയാണ് ദയാഹർജി. രാഷ്ട്രപതിയുടെ തീരുമാനത്തിന് ജീവന്റെ വില. ഇവിടെ പ്രത്യേകത അത് രണ്ട് ജീവനുകളായിരുന്നു എന്നത് മാത്രമായിരുന്നില്ല. പകരം സ്വതന്ത്ര ഇന്ത്യയിൽ ഒരുമിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് സ്ത്രീകളുടെ ദയാഹർജി എന്നതായിരുന്നു. (സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയയാക്കുന്നത് 1955 ജനുവരി മൂന്നിന് തിഹാർ ജയിലിലാണ്. മൂന്നു പെൺകുട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയതിനായിരുന്നു രത്തൻ ബായി ജെയിനിന് അന്ന് വധശിക്ഷ നൽകിയത്). തീർച്ചയായും ഇതെല്ലാം അന്ന് രാഷ്ട്രപതി ചിന്തിച്ചിരിക്കണം. ഒടുവിൽ പ്രണബിന്റെ തീരുമാനം വന്നു; മാധ്യമങ്ങളിൽ സഹോദരിമാരുടെ ദയാഹർജി രാഷ്ട്രപതി തള്ളിയെന്ന വാർത്തയും. കുട്ടികളുടെ പ്രത്യേകിച്ച് പെൺമക്കളുടെ എല്ലാമെല്ലാം അവരുടെ അമ്മയായിരിക്കും. നല്ലതും ചീത്തയുമായ കാര്യങ്ങളിൽ മക്കളെ ഉപദേശിച്ചും ശകാരിച്ചും അമ്മ നേർവഴികാട്ടും. എന്നാൽ അഞ്ജനാബായി മക്കളായ രേണുകയേയും സീമയേയും പഠിപ്പിച്ചത് നല്ല പാഠങ്ങളായിരുന്നില്ല. അഞ്ജനയുടെ ശിക്ഷണത്തിൽ പെൺമക്കള് വഴിതെറ്റി എത്തിയതോ തൂക്കുമരത്തിന്റെ ചുവട്ടിലും. 1990 മുതൽ ആറ് വർഷക്കാലം ഇന്ത്യയെ, പ്രത്യേകിച്ച് മഹാരാഷ്ട്രയെ ഭീതിയിലാഴ്ത്തിയ മൂന്ന് സ്ത്രീകളുടെ ക്രൂരത... കുഞ്ഞുങ്ങളെ തട്ടിയെടുത്ത് ചൂണ്ടയിലെ ഇരകൾ പോലെ ഉപയോഗിച്ച്, കൊലപ്പെടുത്തി ഉപേക്ഷിച്ച അമ്മയുടെയും രണ്ട് പെൺമക്കളുടെയും പേടിപ്പെടുത്തുന്ന കഥ കൂടിയാണത്.
ബറേലി∙ ഉത്തർപ്രദേശിലെ ബറേലിയിൽ വീണ്ടും ഭീതി വിതച്ച് സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ‘സാരി’ കൊലപാതക പരമ്പര. കഴിഞ്ഞ 13 മാസങ്ങൾക്കിടെ ഒൻപത് സ്ത്രീകളെയാണ് അജ്ഞാതനായ വ്യക്തി കൊലപ്പെടുത്തിയത്. ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ജൂലൈ 2ന് അനിത എന്ന സ്ത്രീയുടെ കൊലപാതകം കൂടി നടന്നതോടെയാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം ബറേലി ജില്ലാ പൊലീസ് പുറത്ത് വിട്ടത്.
Results 1-10 of 21