Activate your premium subscription today
പരപ്പനങ്ങാടി (മലപ്പുറം)∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. പരപ്പനങ്ങാടി ഫറോക് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറായ ചേളാരിയിലെ അഫ്സലാണ് പിടിയാലായത്.
കോഴിക്കോട്∙ കുന്നമംഗലത്ത് സ്കൂൾ വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മൽ ശ്രീനിജ് (44) ആണ് അറസ്റ്റിലായത്. പ്രതി വിദ്യാർഥിനികളോട് അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പത്തനംതിട്ട ∙ അഞ്ചു വർഷം തുടർച്ചയായി ദലിത് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഇന്നു രണ്ടു പേർ കൂടി അറസ്റ്റിൽ. ഇലവുംതിട്ട, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലായി റജിസ്റ്റർ െചയ്ത കേസിലാണ് അറസ്റ്റ്. വിവിധ സ്റ്റേഷനുകളിലായി 29 കേസുകളാണ് നിലവിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനംതിട്ട പൊലീസ് അന്വേഷിക്കുന്ന ഒരു കേസ് തുടരന്വേഷണത്തിനായി തിരുവനന്തപുരം കല്ലമ്പലം സ്റ്റേഷനിലേക്കു കൈമാറി.
തിരുവനന്തപുരം ∙ ലൈംഗികാതിക്രമത്തിനു ശ്രമിച്ചുവെന്ന വനിതാ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്ററിന്റെ പരാതിയില്‍ സീരിയല്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അസിം ഫാസിക്കെതിരെ തിരുവല്ലം പൊലീസ് കേസെടുത്തു. ജൂലൈയില്‍ നടന്ന അതിക്രമം സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് അതിജീവിത പരാതി നല്‍കിയത്.
തനിക്കെതിരെ തുടർച്ചയായി അശ്ലീല പരാമർശങ്ങൾ നടത്തിയ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയ ഹണി റോസും, അറസ്റ്റുമൊക്കെയാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. സ്ത്രീകൾക്കെതിരെ അസഭ്യപരാമർശം നടത്തുന്നവോടുള്ള ഒരു യുദ്ധമായാണ് ഈ പരാതിയെ പലരും കണ്ടതും. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവർ ഒരുപാടുണ്ട്.
ചെന്നൈ ∙ അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, ഡിഎംകെ സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതുവരെ ചെരിപ്പ് ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ചു. രാവിലെ 10ന് വീട്ടുമുറ്റത്ത് ശരീരത്തിൽ 6 തവണ സ്വയം ചാട്ടവാർ കൊണ്ട് അടിക്കുമെന്നും 48 ദിവസം വ്രതമെടുക്കുമെന്നും പറഞ്ഞു.
കൊച്ചി∙ സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയിൽ നടൻമാർക്കെതിരെ കേസെടുത്ത് കൊച്ചി പൊലീസ്. നടന്മാരായ ബിജു സോപാനം, എസ്.പി.ശ്രീകുമാർ എന്നിവർക്കെതിരെയാണ് ഇൻഫോപാർക്ക് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
ബെംഗളൂരു ∙ കർണാടക പിസിസി ജനറൽ സെക്രട്ടറി ബി.ഗുരപ്പ നായിഡുവിനെതിരെ സ്കൂൾ അധ്യാപിക നൽകിയ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ അദ്ദേഹത്തെ കോൺഗ്രസ് പുറത്താക്കി. നായിഡു ചെയർമാനായ ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിലെ മുൻ അധ്യാപികയാണ് പരാതിക്കാരി. സ്കൂളിൽ ജോലി ചെയ്തിരുന്ന 2021– 2023 കാലത്ത് അധ്യാപിക ഉൾപ്പെടെയുള്ള വനിതാ ജീവനക്കാർ അതിക്രമം നേരിട്ടതായാണു പരാതി.
തിരുവനന്തപുരം∙ മനോദൗർബല്യമുള്ള, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചികിത്സക്കിടയിൽ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് നെയ്യാറ്റിൻകര സ്വദേശി ഷിനോജിന് (36) 44 വർഷം കഠിന തടവും 8.5 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.
ഫ്രാൻസിൽ വർധിച്ചുവരുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് സ്ത്രീകൾ അർധ നഗ്നരായി പാരിസിലെ തെരുവിലിറങ്ങി. പ്രസിദ്ധമായ ലൂവ്രെ പിരമിഡിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ ലൈംഗികാതിക്രമത്തിനും അസമത്വത്തിനും എതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ
Results 1-10 of 529