Activate your premium subscription today
നിലമ്പൂർ ∙മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസ് തെളിയിച്ച അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് അനുമോദിച്ചു.നിലമ്പൂർ ഡിവൈഎസ്പി ഓഫിസിൽ നടത്തിയ ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അധ്യക്ഷത വഹിച്ചു.2019 ഓഗസ്റ്റ് ഒന്നിനാണ് ഒന്നാം പ്രതി ഷൈബിൻ അഷ്റഫിന്റെ
മൈസൂരു രാജീവ് നഗർ സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് (50) കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന് (37) 13 വർഷവും 9 മാസവും ശിക്ഷ വിധിച്ചു. രണ്ടാം പ്രതിയും ഷൈബിന്റെ മാനേജറുമായ വയനാട് ബത്തേരി പൊന്നക്കാരൻ ഷിഹാബുദ്ദീന് (39) 8 വർഷവും 9 മാസവും ഷൈബിന്റെ കൂട്ടാളിയായ ആറാം പ്രതി നിലമ്പൂർ നടുതൊടിക നിഷാദിന് (32) 5 വർഷവും 9 മാസവും മഞ്ചേരി അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു.
വിവാദ പരാമർശങ്ങളുടെ പേരിൽ മുതിർന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മായിലിനെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ പാർട്ടി തീരുമാനിച്ചതായിരുന്നു ഇന്ന് രാഷ്്ട്രീയ കേരളം ഏറ്റവുമധികം ചർച്ച ചെയ്ത വാർത്ത. മന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ആശാവർക്കർമാർ നിരാഹാര സമരം ആരംഭിച്ചതും ഷാബാ ഷെരീഫ് കൊലക്കേസിലെ വിധിയും
മലപ്പുറം ∙ മൃതദേഹം മരക്കട്ടയിൽ വച്ച് ചെറുകഷണങ്ങളാക്കി അരിഞ്ഞു. പിന്നെ കവറിലാക്കി ചാലിയാറിൽ ഉപേക്ഷിച്ചു. ഒരു തെളിവു പോലും ഇല്ലാതിരുന്നിട്ടും, ഒരു മോഷണക്കേസിന്റെ തുമ്പിൽ കുരുങ്ങി ആ കൊടും കൊലപാതകത്തിന്റെ കഥ പൊലീസിനു മുന്നിലെത്തി. കൊല്ലപ്പെട്ടയാളുടെ മുടിനാരുകളിൽനിന്ന് അന്വേഷണസംഘം കുറ്റകൃത്യത്തിലേക്കും അതു ചെയ്തവരിലേക്കുമെത്തി.
മൃതദേഹമോ മൃതദേഹാവശിഷ്ടങ്ങളൊ കണ്ടെത്താത കേസ് പഴുതുകളെല്ലാം അടച്ച് തെളിയിച്ചതിൽ കേരളാ പൊലീസിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച് കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എം.കൃഷ്ണൻ നമ്പൂതിരി. മൃതദേഹം കണ്ടെത്താനാകാത്ത കേസിൽ, കൊലപാതകം നടന്ന് രണ്ടു വർഷങ്ങൾക്കു ശേഷമാണ് എഫ്ഐആർ പോലും റജിസ്റ്റർ ചെയ്യുന്നത്.
മലപ്പുറം∙ പാരമ്പര്യ വൈദ്യൻ മൈസൂരു സ്വദേശി ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. ജഡ്ജി എം.തുഷാർ ശിക്ഷ നാളെ വിധിക്കും. കേസിലെ 13 പ്രതികളെ വിട്ടയച്ചു. ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫ്(37), രണ്ടാം പ്രതി ഷൈബിന്റെ മാനേജർ വയനാട് സുൽത്താൻ ബത്തേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (39), ആറാം പ്രതി നിലമ്പൂർ മുക്കട്ട നടുതൊടിക നിഷാദ്(32) എന്നിവരെയാണ് കുറ്റക്കാരാണെന്നു കണ്ടെത്തിയത്.
കോഴിക്കോട്∙ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് വധക്കേസിൽ മുഖ്യ പ്രതിയായ വിദ്യാർഥിയുടെ രക്ഷിതാവിനെതിരെ കേസെടുക്കില്ലെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജു. രക്ഷിതാവിനെ പ്രതിചേർക്കേണ്ടതില്ല. നഞ്ചക്ക് കൈമാറിയതു പിതാവാണെന്നതിനു തെളിവില്ല.
നിലമ്പൂർ ∙ അബുദാബി ഇരട്ടക്കൊലപാതകം, പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധം എന്നീ കേസുകളിലെ മുഖ്യപ്രതി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിനെ കോഴിക്കോട് ജില്ലാ ജയിലിൽ നിന്നു നിലമ്പൂരിൽ കൊണ്ടുവന്നു.
മഞ്ചേരി∙ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ ഷരീഫിന്റെ ഭാര്യ ജിബിൻ താജ് കഴിഞ്ഞ ദിവസം പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു. മൈസുരുവിലെ വീട്ടിൽനിന്ന് ഷരീഫിനെ തട്ടിക്കൊണ്ടു വന്ന ബത്തേരി സ്വദേശി പൊന്നക്കാരൻ ശിഹാബുദ്ദീൻ, ഒന്നാം പ്രതി ഷൈബിൻ അഷ്റഫ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പ്രതിക്കൂട്ടിൽ നിന്ന 12
മഞ്ചേരി∙ പാരമ്പര്യ വൈദ്യൻ ഷാബ ഷരീഫ് വധക്കേസിൽ ഏഴാം പ്രതി വയനാട് കൈപ്പഞ്ചേരി നൗഷാദിനെ (മോനു 42) മാപ്പു സാക്ഷിയാക്കാൻ സ്പെഷൽ പ്രോസിക്യൂട്ടർ ഇ.എം.കൃഷ്ണൻ നമ്പൂതിരി കോടതിയിൽ ഹർജി നൽകി. അതനുസരിച്ചു പ്രതിയെ കോടതിയിൽ ഹാജരാക്കി.മൊഴിയെക്കുറിച്ച് ആലോചിക്കാൻ സാവകാശം വേണമെന്ന പ്രതിയുടെ ആവശ്യപ്രകാരം കേസ് ഒന്നാം
Results 1-10 of 46