Activate your premium subscription today
സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മഡ്രിഡിന്റെ കോച്ചായിരുന്നപ്പോൾ നടത്തിയ നികുതിവെട്ടിപ്പു കേസിൽ ബ്രസീൽ ഫുട്ബോൾ ടീം പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് ഒരു വർഷം ജയിൽശിക്ഷയും 452,187 ഡോളർ (ഏകദേശം 3.8 കോടി രൂപ) പിഴയും.
ദോഹ∙ ഖത്തറിൽ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയ 13 കമ്പനികൾക്കെതിരെ നടപടി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ടാക്സ് അതോറിറ്റി (ജിടിഎ) വെളിപ്പെടുത്തി. 13 കമ്പനികളിലായി ഏകദേശം 36 ലക്ഷം റിയാലിന്റെ നികുതി വെട്ടിപ്പാണ് നടന്നത്.
രാജ്യത്ത് രണ്ടുവർഷത്തിനിടെ ജിഎസ്ടി വെട്ടിപ്പുകളുടെ മൊത്തം മൂല്യം ഇരട്ടിയിലേറെയായെന്ന് കേന്ദ്രം. 2022-23ൽ 1.01 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പുകളാണ് കണ്ടെത്തിയിരുന്നതെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) അത് 2.23 ലക്ഷം കോടി രൂപയായെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ്
തിരുവനന്തപുരം ∙ നികുതി കുടിശിക വരുത്തുന്നവരുടെ ബാങ്ക്, ഓഹരി വിപണി നിക്ഷേപങ്ങളിൽ നിന്നടക്കം പണം പിടിച്ചെടുക്കാനുള്ള നടപടികളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്. ജിഎസ്ടി നിയമം നൽകുന്ന ഇൗ സൗകര്യം ആദ്യമായി പ്രയോഗിക്കാനാണ് വകുപ്പിന്റെ തീരുമാനം. നിലവിൽ നോട്ടിസ് അയച്ചും നേരിട്ടെത്തി നിർബന്ധിച്ചും നികുതി ഈടാക്കുന്ന രീതിയാണ് വകുപ്പിന്റേത്. എന്നിട്ടും അടയ്ക്കാത്തവർക്കായി ആംനെസ്റ്റി പദ്ധതിയും പ്രഖ്യാപിക്കാറുണ്ട്.
ന്യൂഡൽഹി∙ ജിഎസ്ടി വെട്ടിപ്പ് നടത്തുന്ന ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകൾക്കു മേൽ പിടിമുറുക്കാൻ ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടറേറ്റ് ജനറലിന് (ഡിജിജിഐ) ഇനി കൂടുതൽ അധികാരം. ഇത്തരം പ്ലാറ്റ്ഫോമുകളെ ഐടി നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യാൻ ഡിജിജിഐയിലെ അഡീഷനൽ/ജോയിന്റ് ഡയറക്ടർക്ക്
ന്യൂഡൽഹി∙ നികുതി വെട്ടിപ്പ് തടയുന്നതിനായി ഡിജിയാത്ര ആപ്പിലെ വിവരങ്ങൾ ആദായനികുതി വകുപ്പ് ഉപയോഗിക്കാൻ പോകുന്നുവെന്ന വാർത്ത കേന്ദ്രം തള്ളി. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് വ്യോമയാന മന്ത്രാലയം, ആദായനികുതി വകുപ്പ്, ഡിജിയാത്ര എന്നിവ അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കാനുള്ള
കൊച്ചി∙ പറവ ഫിലിംസ് ഓഫിസില് റെയ്ഡ് നടത്തിയതിനു പിന്നാലെ നടൻ സൗബിന് ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാനായി വിളിപ്പിക്കും. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നാണ് വിവരം. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള പരിശോധന ഇന്നലെ രാത്രി 11 മണി
തൃശൂർ∙ കണക്കിൽപെടാത്ത സ്വർണം പിടിച്ചെടുക്കുന്നതിനൊപ്പം കഴിഞ്ഞ 5 വർഷമായി ജിഎസ്ടി വകുപ്പിനെ അറിയിക്കാതെ നടത്തിയ ഇടപാടുകൾ കണ്ടെത്തുക കൂടിയായിരുന്നു തൃശൂരിൽ സംസ്ഥാന ജിഎസ്ടി ഇന്റലിജന്റ്സ് നടത്തിയ വൻ പരിശോധനയുടെ ലക്ഷ്യം. ഇത് കണ്ടെത്തുന്നതോടെ കോടിക്കണക്കിനു രൂപ നികുതിയിനത്തിൽ സർക്കാരിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കള്ളക്കടത്തായി എത്തുന്ന സ്വർണം കണക്കിൽ കാണിക്കാതെ വിൽക്കാൻ കഴിയും എന്നതിനാൽ ആ സ്വർണം ഇങ്ങോട്ടെത്തുന്നത് തടയുന്നതിനും സ്വർണവിൽപന പൂർണമായി രേഖകളിൽ കൊണ്ടുവരേണ്ടതുണ്ട്. ടൊറേ ഡെൽ ഓറെ (സ്വർണഗോപുരം) എന്നു പേരിട്ട പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തിയപ്പോൾ പല സ്ഥാപനങ്ങളിലും ഉപഭോക്താക്കൾ ഉണ്ടായിരുന്നു.
അബുദാബി∙ നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിന്റെ ഭാഗമായി ഫെഡറൽ ടാക്സ് അതോറിറ്റി നടത്തിയ പരിശോധനയിൽ എക്സൈസ് നികുതി അടയ്ക്കാതെ വിൽപനയ്ക്ക് എത്തിച്ച 72.6 കോടി ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു വ്യക്തിക്കും രാജ്യം വിടുന്നതിന് ആദായനികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന കേന്ദ്ര ബജറ്റിലെ നിർദേശത്തിന് കൂടുതൽ വ്യക്തതയുമായി കേന്ദ്ര സർക്കാർ. ഇതനുസരിച്ച് വിദേശയാത്ര ചെയ്യുന്ന എല്ലാവരും നിർബന്ധിത നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടെന്നാണ് പുതിയ
Results 1-10 of 37