Activate your premium subscription today
‘അരുത്, ഇപ്പോൾ പാക്കിസ്ഥാനിലേക്ക് യാത്ര വേണ്ട! അവിടെ തീവ്രവാദികൾ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്’. മാർച്ച് ഏഴിനാണ് യുഎസ് തങ്ങളുടെ പൗരന്മാർക്ക് ഈ മുന്നറിയിപ്പ് നൽകിയത്. കൃത്യം നാലു ദിവസം കഴിഞ്ഞപ്പോൾ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ട്രെയിനായ ജാഫർ എക്സ്പ്രസ് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) തട്ടിയെടുത്തു. യുഎസ് നൽകിയ മുന്നറിയിപ്പ് എത്ര കൃത്യമായിരുന്നുവെന്നു തിരിച്ചറിഞ്ഞ നിമിഷം. നൂറുകണക്കിന് ആളുകളുമായി പോയ ട്രെയിൻ വിഘടനവാദികൾ തട്ടിയെടുത്ത സംഭവം ഒരുപക്ഷേ പാക്കിസ്ഥാനിൽ വലിയ ഞെട്ടലുണ്ടാക്കില്ല! ഭീകരാക്രമണം നിമിത്തം രക്തച്ചൊരിച്ചിൽ ഇല്ലാത്ത ദിവസങ്ങൾ അവിടെ കുറവാണെന്നതുതന്നെ കാരണം. ഒരാഴ്ച മുൻപ് പുറത്തിറങ്ങിയ രാജ്യാന്തര തീവ്രവാദ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് പാക്കിസ്ഥാൻ. ഒരു വര്‍ഷം കൊണ്ടു രണ്ടു റാങ്കുകൾ ‘മെച്ചപ്പെടുത്തിയാണ്’ അവർ വളർന്നത്. അതായത് ലോകത്തിലെ ഏറ്റവും അശാന്തമായ രാജ്യങ്ങളിലൊന്നിന്റെ അയൽക്കാരാണ് നമ്മള്. ബലൂചിസ്ഥാനിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷാവറിലേക്ക് സഞ്ചരിച്ച ജാഫർ എക്സ്പ്രസ് ബലൂച് വിഘടനവാദികൾ പിടിച്ചെടുത്തത് കൃത്യമായ ആസൂത്രണത്തോടെയാണ്. ഒൻപത് ബോഗികളിലായി ഏകദേശം 400 യാത്രക്കാരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. തുരങ്കത്തിനുള്ളിലേക്ക് ട്രെയിൻ പ്രവേശിച്ചപ്പോൾ വെടിവയ്പ് ഉണ്ടായെന്നും അതോടെ ട്രെയിൻ നിർത്തി എന്നുമാണ് ആദ്യം വന്ന റിപ്പോർട്ട്. അതേസമയം സംഭവത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടത് പാളം തെറ്റിച്ച് എക്സ്പ്രസ് ട്രെയിനിന്റെ നിയന്ത്രണം പിടിച്ചെടുത്തു എന്നാണ്. യാത്രക്കാരിൽ 180ഓളം പേരെയാണ് ബലൂച് ലിബറേഷൻ ആർമി ബന്ദികളാക്കിയത്. പാക്ക് സൈനികരും പൊലീസുകാരും ഉൾപ്പെടെയാണിത്. ഇരുപതോളം സൈനികരെ വധിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ബന്ദികളെ മോചിപ്പിക്കാൻ പാക്ക് സൈന്യം ഓപറേഷന് ശ്രമിച്ചാൽ എല്ലാവരെയും വധിക്കുമെന്ന ഭീഷണിയും ബലൂച് ലിബറേഷൻ ആർമി മുഴക്കിയിട്ടുണ്ട്. ശരീരത്തിൽ ബോംബ് ഘടിപ്പിച്ച ചാവേറുകളാണ് ബന്ദികൾക്കൊപ്പം
2024ല്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരെണ്ണമാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം. 2021ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കൻ സേന പിന്‍വാങ്ങി താലിബാന് വീണ്ടും അധികാരം പിടിച്ചെടുത്തപ്പോള്‍ അത് പാക്കിസ്ഥാന്റെ കൂടി വിജയമായിട്ടാണ് ലോകം കണ്ടത്. ഇങ്ങനെ പാക്കിസ്ഥാനോട് ആഭിമുഖ്യമുള്ള ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ സ്ഥാനമേറ്റിട്ടും ഇപ്പോൾ എന്തുകൊണ്ടാണ് ഇരു രാഷ്ട്രങ്ങള്‍ക്കും ഇടയിൽ സംഘര്‍ഷം ഉടലെടുത്തത് എന്നത് വലിയ അതിശയം ഉളവാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ബ്രിട്ടൻ വാണിരുന്ന കാലത്തും അവര്‍ക്ക് തങ്ങളുടെ വരുതിയില്‍ പൂര്‍ണമായും കൊണ്ടു വരാന്‍ സാധിക്കാത്ത പ്രദേശമായിരുന്നു ഇന്നത്തെ അഫ്ഗാനിസ്ഥാന്. റഷ്യയുടെ അടുത്തു സ്ഥിതി ചെയ്യുന്നതും പശ്ചിമേഷ്യയിലേക്കുള്ള കര മാര്‍ഗമുള്ള വഴികള്‍ കടന്നു പോകുന്നതും ഈ പ്രദേശത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു. ഒട്ടേറെ യുദ്ധങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ശേഷം 1893ല്‍ ബ്രിട്ടന്റെ മോര്‍ട്ടിമാര്‍ ഡ്യൂറൻഡ് എന്ന ഉദ്യോഗസ്ഥനും അഫ്ഗാനിസ്ഥാനിലെ അന്നത്തെ അമീര്‍ ആയിരുന്ന അബ്ദുര്‍ റഹ്മാന് ഖാനും കൂടി ഇരു പ്രദേശങ്ങളുടേയുമിടയില്‍ ഡ്യൂറൻഡ് ലൈന്‍ (The Durand Line) എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച അതിര്‍ത്തി നിശ്ചയിച്ചു. ഇതിനുശേഷം ബ്രിട്ടൻ ഇന്ത്യന്‍ ഉപഭൂഖണ്ഡം വിടുന്നതുവരെ ഈ മേഖലയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ 1948 മുതല്‍ അഫ്ഗാനിസ്ഥാന് ഡ്യൂറന്‍ഡ് ലൈനിനോടുള്ള തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി തുടങ്ങി. വിഭജന സമയത്ത് പാക്കിസ്ഥാന്റെ ഭാഗമായ ബലൂചിസ്ഥാനും അവര്‍ ഇന്ത്യയില്‍ നിന്നും കയ്യടക്കിയ കശ്മീരിന്റെ ഭാഗമായ ഉത്തര പ്രവിശ്യയും (ഇന്നത്തെ ഖൈബര്‍ പക്തുന്‍വ) തങ്ങള്‍ക്ക് അവകാശപെട്ടതാണെന്ന വാദം കാബൂള്‍ ഉന്നയിച്ചു. ഇതിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ 1950കളിലും അടുത്ത ദശകത്തിന്റെ ആദ്യ വര്‍ഷങ്ങളിലും പലവട്ടം ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയും ചെയ്തു. അമേരിക്ക നയിച്ച തെക്ക് കിഴക്കന്‍ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ‘സീറ്റോ’യില്‍ പാക്കിസ്ഥാന് ഒരു ഉടമ്പടി രാഷ്ട്രമായതും അഫ്ഗാനിസ്ഥാന് സോവിയറ്റ് യൂണിയനോട് കൂടുതല്‍ അടുത്തതും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കുവാന്‍ സഹായിച്ചു. 1979ല്‍ സോവിയറ്റ് പട്ടാളം അഫ്ഗാനിസ്ഥാനില്‍ പ്രവേശിക്കുന്നതു വരെ ഈ സ്ഥിതി തുടര്‍ന്നു പോരികയും ചെയ്തു. ലോക ചരിത്രത്തില്‍ ദൂരവ്യാപകമായ പല മാറ്റങ്ങള്‍ക്കും ആരംഭം കുറിക്കുന്ന സംഭവങ്ങള്‍ ഉണ്ടായത് ഇരുപതാം നൂറ്റാണ്ടിന്റെ എട്ടാം ദശകത്തിന്റെ അവസാന വര്‍ഷങ്ങളിലാണ്. 1977ല്‍ പാക്കിസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വമ്പൻ കൃത്രിമം നടന്നതായി ആരോപിച്ചു പ്രക്ഷോഭം കനത്തപ്പോള്‍
അതിർത്തിയെന്നു പറയപ്പെടുന്ന രേഖകടന്ന് വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി– പാക്കിസ്ഥാനിലെ വിവിധ അതിർത്തി മേഖലകളിൽ ഇന്നലെ ആക്രമണം നടത്തിയ ശേഷം പാക്ക് പ്രതിരോധമന്ത്രാലയം അറിയിച്ചതിങ്ങനെയാണ്.പാക്കിസ്ഥാനും അഫ്ഗാനും ഇടയിലുള്ള അതിർത്തി അഫ്ഗാനിസ്ഥാൻ അംഗീകരിക്കാറില്ല. ലോകത്തിലെ ഏറ്റവും അപകടകരമായ
രേഖകളില്ലാത്ത 15 ലക്ഷത്തിലധികം അഫ്ഗാൻ അഭയാർഥികളെയും കുടിയേറ്റക്കാരെയും പുറത്താക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനം, താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനുമുള്ള പാക്കിസ്ഥാന്റെ ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരിക്കുന്നു. അഫ്ഗാൻ അഭയാർഥികൾക്ക് പാക്കിസ്ഥാൻ വിടാനുള്ള സമയപരിധി അവസാനിച്ച ഒക്ടോബർ 31 മുതൽ, രണ്ടു ലക്ഷത്തിലധികം അഫ്ഗാനികൾ അഫ്ഗാനിസ്ഥാനിലേക്ക് കടന്നെന്നാണ്
ഇസ്ലാമാബാദ്∙ പാക്കിസ്ഥാനിൽ ബോംബ് സ്ഫോടനത്തിൽ അഞ്ച് മരണം. 21 പേർക്കു പരുക്കേറ്റു. വെള്ളിയാഴ്ച, ഖൈബർ പക്തുങ്ക്വ പ്രവിശ്യയിലെ ദേരാ ഇസ്മയിൽ ഖാൻ നഗരത്തിൽ പൊലീസ് പട്രോളിങ് നടന്നിരുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. മരിച്ചവരിൽ പൊലീസ് ഉദ്യോഗസ്ഥരുണ്ടോയെന്ന കാര്യം വ്യക്തമല്ല. തെഹ്രികെ താലിബാൻ വെടിനിർത്തൽ
ഇസ്ലാമാബാദ്∙ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ബുധനാഴ്ചയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി സൈന്യം പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷാ ചെക്ക്പോസ്റ്റിനു നേരെയുണ്ടായ സ്ഫോടനത്തിൽ രണ്ടു സൈനികരും ഒരു പൊലീസുകാരനും ഒരു സാധാരണക്കാരനുമാണ് കൊല്ലപ്പെട്ടത്.
പെഷവാർ (പാക്കിസ്ഥാൻ) ∙ പെഷാവർ നഗരത്തിലെ മുസ്ലിം പള്ളിയിൽ ഒട്ടേറെപ്പേരുടെ മരണത്തിന് ഇടയാക്കി പൊട്ടിത്തെറിച്ച ചാവേറിന്റെ ശിരസ് കണ്ടെത്തിയതായി റിപ്പോർട്ട്. പള്ളിയിൽ പ്രാർഥനയ്ക്കായി ഒത്തുകൂടിയ ആളുകൾക്കിടയിൽ നടന്ന ചാവേറാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 93 പേരാണ്. 221 പേർക്കു പരുക്കേറ്റു.
1971 ഡിസംബർ 16, പാക്കിസ്ഥാന്റെ ചരിത്രത്തിലെ നാണംകെട്ട തോൽവി! ബംഗ്ലദേശ് രൂപീകരണ യുദ്ധത്തിൽ കീഴടങ്ങുന്നതായി ഇന്ത്യൻ സൈന്യത്തിന് എഴുതി ഒപ്പിട്ടുകൊടുത്ത ദിവസം. അന്നെടുത്ത ഒരു ചിത്രം പാക്കിസ്ഥാന്റെ രാഷ്ട്രീയത്തെ തിങ്കളാഴ്ചയും വേദനിപ്പിച്ചു. അത് ട്വീറ്റ് ചെയ്തത് തെഹ്രീകെ താലിബാൻ പാക്കിസ്ഥാന്റെ(പാക്ക്
Results 1-8