Activate your premium subscription today
തളിപ്പറമ്പ് ∙ ദേശീയപാത നിർമാണത്തിന് ഉപയോഗിക്കുന്ന ക്രെയിൻ തളിപ്പറമ്പിൽനിന്നു മോഷ്ടിച്ച് കോട്ടയത്തെത്തിച്ച സംഭവത്തിൽ എരുമേലി വെച്ചൂച്ചിറ മറ്റത്ത് മാർട്ടിൻ ജോസഫ് (24), പൊൻകുന്നം കിഴക്കേതിൽ ബിബിൻ മാർട്ടിൻ (24) എന്നിവരെ രാമപുരം പൊലീസ് പിടികൂടി. നമ്പർപ്ലേറ്റ് മാറ്റിയ ശേഷമാണ് ക്രെയിൻ മരങ്ങാട്ടുപിള്ളി
കോട്ടയം∙ കണ്ണൂർ തളിപ്പറമ്പ് കുപ്പത്തുനിന്നു മോഷണം പോയ ക്രെയിൻ കണ്ടെത്തി. കോട്ടയം രാമപുരത്തു നിന്നാണ് ക്രെയിൻ കണ്ടെത്തിയത്. ദേശീയപാത നിർമാണത്തിനെത്തിച്ച ക്രെയിൻ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മോഷണം പോയത്. ദേശീയപാത നിർമാണ കരാറുകാരായ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെതായിരുന്നു ക്രെയിന്‍. സംഭവത്തിൽ എരുമേലി സ്വദേശി പിടിയിലായിട്ടുണ്ടെന്നാണ് സൂചന.
മുംബൈ ∙ മോഷണത്തിനാണു കെട്ടിടത്തിൽ കയറിയതെന്നും സെയ്ഫ് അലി ഖാന്റെ വീടാണെന്ന് അറിയില്ലായിരുന്നുവെന്നും പിടിയിലായ മുഹമ്മദ് ഷെരിഫുൽ ഇസ്ലാം ഷെഹ്സാദ് മൊഴി നൽകി. ബംഗ്ലദേശിൽനിന്ന് 5 മാസം മുൻപാണ് ഇന്ത്യയിലെത്തിയതെന്നും വിജയ് ദാസ് എന്ന പേരിൽ ഹോട്ടലുകളിൽ ഹൗസിങ് കീപ്പിങ് ജോലി ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതി ബംഗ്ലദേശിയാണെന്ന പൊലീസ് ആരോപണത്തെ അയാളുടെ അഭിഭാഷകൻ ചോദ്യംചെയ്തു.
കുവൈത്ത് സിറ്റി ∙ സ്ത്രീകളുടെ വിവാഹ ഗൗണുകള്‍, വിവാഹ വസ്ത്രങ്ങള്‍, ക്രിസ്റ്റല്‍ സെറ്റുകള്‍ അടങ്ങുന്ന 16,000 ദിനാറിലധികം വിലമതിക്കുന്ന വസ്തുക്കള്‍ വിദേശിയായ ജീവനക്കാരന് മോഷ്ടിച്ചെന്ന് പരാതി. 40 കാരനായ കുവൈത്ത് പൗരനാണ് മൈദാന് ഹവാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
മണ്ണഞ്ചേരി ∙ മണ്ണഞ്ചേരിയിൽ കുറുവ സംഘം നടത്തിയ മോഷണങ്ങളുമായി ബന്ധപ്പെട്ട അന്വേണത്തിനിടയിൽ, തമിഴ്നാട്ടിലെ 2 പിടികിട്ടാപ്പുള്ളികൾ കുടുങ്ങി. തമിഴ്നാട് കമ്പം കുപ്പമേട് അങ്കൂർപാളയം വാർഡ് 30ൽ ആർ.കറുപ്പയ്യ (46), സഹോദരൻ ആർ.നാഗരാജ് (നാഗയ്യൻ – 56) എന്നിവരാണ് പിടിയിലായത്. ഇവർ കുറുവ സംഘത്തിന്റെ ഉപവിഭാഗമായ കല്ലെട്ടാർ സംഘത്തിലെ അംഗങ്ങളാണെന്നു പൊലീസ് പറഞ്ഞു. ഒരാളെ തമിഴ്നാട് അതിർത്തിക്കടുത്തുള്ള ഇടുക്കി പൂപ്പാറയിൽനിന്നും ഒരാളെ തമിഴ്നാട്ടിലെ ബോഡിമെട്ടിൽ നിന്നുമാണു പിടിച്ചത്.
ഹരിപ്പാട് ∙ നങ്ങ്യാർകുളങ്ങരയിൽ വീണ്ടും മോഷ്ടാക്കളുടെ ശല്യം. കഴിഞ്ഞ ദിവസം രാത്രി നങ്ങ്യാർകുളങ്ങര വൈപ്പിൽ ഗോപാലകൃഷ്ണന്റെ വീട്ടിൽ മോഷണ ശ്രമം നടന്നു.മുഖം മൂടി ധരിച്ച മോഷ്ടാവ് വീടിനുള്ളിൽ കയറിയെങ്കിലും വീട്ടുകാർ ബഹളം ഉണ്ടാക്കിയതോടെ കടന്നു കളഞ്ഞു. പാന്റും ടീഷർട്ടും ധരിച്ച് എത്തിയ മോഷ്ടാവ് മുഖം
പഴയങ്ങാടി∙ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന് സമീപത്തെ വാഹന പേ പാർക്കിങ് കേന്ദ്രത്തിൽ മോഷണം പെരുകുന്നു. തളിപ്പറമ്പ് സ്വദേശി ഇവിടെ പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയതായി പരാതി. 9 നാണ് ഇവിടെ ബൈക്ക് പാർക്ക് ചെയ്തത്. കുറച്ച് ദിവസം കഴിഞ്ഞേ വരികയുള്ളൂവെന്നും പാർക്കിങ് കേന്ദ്രത്തിലെ ജീവനക്കാരനോട്
മംഗളൂരു ∙ മംഗളൂരുവിൽ ഉള്ളാളിനു സമീപമുള്ള കോട്ടേക്കർ കാർഷിക സഹകരണ ബാങ്കിൽ നിന്ന് 15 കോടിയുടെ സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു. ആറംഗ സായുധ സംഘമാണ് ബാങ്ക് ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. കോട്ടേക്കര്‍ കാര്‍ഷിക സഹകരണ ബാങ്കിന്റെ കെസി റോഡ് ശാഖയിലായിരുന്നു കവര്‍ച്ച.
കോട്ടയം ∙ എംജി സർവകലാശാലയിൽനിന്നു പേരെഴുതാത്ത ഡിഗ്രി – പിജി സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ചത് സർട്ടിഫിക്കറ്റ് മാഫിയ. സർവകലാശാലാ ഉദ്യോഗസ്ഥർക്കും സംഭവത്തിൽ പങ്കെന്നു സൂചന. വിജിലൻസ് അന്വേഷണത്തിനു ഗാന്ധിനഗർ പൊലീസ് ശുപാർശ ചെയ്തു.
നെടുമ്പാശേരി ∙ ആലുവയിൽ വീട്ടിൽ നിന്ന് 40 പവനോളം സ്വർണവും 8 ലക്ഷം രൂപയും മോഷണം പോയെന്ന പരാതി വ്യാജം. സംഭവത്തിലെ ദുരൂഹത പൊളിച്ച പൊലീസ്, ആഭിചാര ക്രിയ നടത്തുന്ന തൃശൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു.കളമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ ചിറമനങ്ങാട് പടലക്കാട്ടിൽ ഉസ്താദ് എന്നു വിളിക്കുന്ന അൻവർ (36) ആണ്
Results 1-10 of 3769