Activate your premium subscription today
ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി അടുത്തമാസം 9 വരെ ഡൽഹി പട്യാല കോടതി നീട്ടി. ഈമാസം ഒൻപതിനകം റാണയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു റിപ്പോർട്ട് ഹാജരാക്കാനും പ്രത്യേക ജഡ്ജി ചന്ദർ ജിത് സിങ് തിഹാർ ജയിൽ അധികൃതർക്കു നിർദേശം നൽകി.
ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ തിഹാർ ജയിലിലേക്കാണു എത്തിക്കുന്നതെന്നാണു വിവരം. പ്രത്യേക ബ്ലോക്കിൽ ഏകാന്ത തടവിലാക്കും.
ന്യൂഡൽഹി ∙ സിഖ് വിരുദ്ധ കലാപത്തിനിടെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് മുൻ എംപി സജ്ജൻകുമാർ കുറ്റക്കാരനെന്നു ഡൽഹി റൗസ് അവന്യു കോടതി കണ്ടെത്തി. ശിക്ഷാവിധിയിൽ 18ന് വാദം കേൾക്കുമെന്നു സ്പെഷൽ ജഡ്ജി കാവേരി ബവേജ പറഞ്ഞു. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട സജ്ജൻകുമാർ തിഹാർ ജയിലിലാണ്.1984 നവംബർ ഒന്നിനാണ് ജസ്വന്ത് സിങ്, മകൻ തരുൺദീപ് സിങ് എന്നിവർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അക്രമിസംഘത്തെ നയിച്ചതു സജ്ജൻ കുമാർ ആയിരുന്നെന്നു കോടതി കണ്ടെത്തി.
ന്യൂഡൽഹി ∙ തിഹാർ ജയിലിൽ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചു. സൈനസുമായി ബന്ധപ്പെട്ട ചികിൽസയ്ക്കാണ് എയിംസിലെത്തിച്ചതെന്നും ശസ്ത്രക്രിയ നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. എയിംസിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു.
മുംബൈ∙ ഹോട്ടൽ വ്യവസായിയെ കൊലപ്പെടുത്തിയ കേസിൽ അധോലോക കുറ്റവാളി ഛോട്ടാ രാജന് 23 വർഷത്തിനു ശേഷം ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഡൽഹി തിഹാർ ജയിലിൽ കഴിയുന്നതിനാൽ പുറത്തിറങ്ങാനാവില്ല.
ന്യൂഡൽഹി∙ മദ്യനയ അഴിമതി കേസിൽ അഞ്ചരമാസം ജയിലിൽ കഴിഞ്ഞ ഡൽഹി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പുറത്തിറങ്ങി. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് കേജ്രിവാളിന്റെ മോചനം. ഡൽഹിയിലെ കനത്ത മഴയെ അവഗണിച്ച് ഒട്ടേറെ ആം ആദ്മി പാർട്ടി പ്രവർത്തകരാണ് കേജ്രിവാളിനെ സ്വീകരിക്കാൻ തിഹാർ ജയിലിനു പുറത്തു കാത്തുനിന്നത്. ജയിലിനു പുറത്ത് പ്രവർത്തകർ വൻ സ്വീകരണം സംഘടിപ്പിച്ചു.
ന്യൂഡൽഹി ∙ വെറും 22 വയസ്സുകാരനായ അബ്രാർ റഷീദ് (22) നടത്തുന്ന പോരാട്ടം ജമ്മു കശ്മീരിൽ മത്സര രംഗത്തുള്ള പാർട്ടികൾക്കെല്ലാം ചങ്കിടപ്പാകുന്നു. ജയിലിൽ കിടന്ന് ലോക്സഭ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ അട്ടിമറിച്ച എൻജിനീയർ റഷീദിന്റെ മകനാണ് അബ്രാർ. റഷീദിന്റെ അവാമി ഇത്തിഹാദ് പാർട്ടി (എഐപി) നിയമസഭാ തിരഞ്ഞെടുപ്പിൽ കശ്മീർ മേഖലയിലെ 35 സീറ്റിൽ സ്ഥാനാർഥിയെ നിർത്തുമെന്ന് അബ്രാർ മനോരമയോടു പറഞ്ഞു. 9 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. റഷീദിന്റെ സഹോദരൻ ഉൾപ്പെടെ പുതുമുഖ സ്ഥാനാർഥികളാണ് എല്ലാം.
മദ്യനയക്കേസിൽ ആരോപണ വിധേയനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ തിഹാർ ജയിൽ വാർത്തകളിൽ നിറയുന്നത്. മുൻപും ചാൾസ് ശോഭരാജ്, അഫ്സൽ ഗുരു, നിർഭയ കേസിലെ പ്രതികൾ എന്നിവരുടെ എല്ലാം പേരുമായി ചേർത്തും തിഹാർ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇവയ്ക്കെല്ലാം പുറമേ 1996ൽ പുറത്തിറങ്ങിയ ‘യുവതുർക്കി’ എന്ന സുരേഷ് ഗോപി ചിത്രം കണ്ടിട്ടുള്ള മലയാളികൾക്കാർക്കും തിഹാറിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യവുമില്ല. ഇന്ത്യയിലെ ആരോപണ വിധേയരായ പ്രമുഖ രാഷ്ട്രീയക്കാർ മുതൽ കുപ്രസിദ്ധ കുറ്റവാളികൾ വരെ കഴിയുന്ന ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാറിനുള്ളിലെ സംഭവങ്ങൾ ഒരു ത്രില്ലർ സിനിമ കണക്കെ നമ്മളെ അദ്ഭുതപ്പെടുത്തുന്നതാണ്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി തിഹാർ ജയിലിൽ കഴിയുന്ന
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുകയായിരുന്ന ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ. കവിതയെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഡൽഹി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കുറയുന്ന പ്രശ്നം നേരിടുന്ന കവിതയ്ക്ക് ജയിലിൽ വൈദ്യസഹായം നൽകിവരികയായിരുന്നു.
ന്യൂഡൽഹി∙ ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവ് അമൃത്പാൽ സിങ്ങും (31) കശ്മീരിൽ നിന്നുള്ള എൻജിനീയർ റഷീദ് എന്ന അബ്ദുൽ റഷീദ് ഷെയ്ഖും (56) കനത്ത സുരക്ഷാ അകമ്പടിയോടെ ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ജയിലിൽ കഴിയുന്ന ഇരുവർക്കും പരോൾ അനുവദിക്കാത്തതിനാലാണ് മറ്റുള്ളവർക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തത്. ഇരുവർക്കും കഴിഞ്ഞ ദിവസം പരോൾ കിട്ടി.
Results 1-10 of 36