Activate your premium subscription today
ന്യൂഡൽഹി∙ യുവതിയുടെ ലൈംഗികാതിക്രമ പരാതിയിൽ ഗ്ലോറി ആൻഡ് വിസ്ഡം ചർച്ചിലെ പാസ്റ്റർ ബജീന്ദർ സിങിനെതിരെ കേസ്. പ്രവാചകൻ ബജീന്ദർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജലന്ധറിൽനിന്നുള്ള പാസ്റ്റർ മോശം സന്ദേശങ്ങൾ അയച്ചതായും കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും മാനസികമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. 2022ൽ പള്ളിയിലെ ഒരു മുറിയിൽ ഒറ്റയ്ക്ക് ഇരുത്തി കെട്ടിപ്പിടിച്ചതായും മോശം രീതിയിൽ സ്പർശിച്ചെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ പീഡന കേസിൽ യുവാവ് രണ്ടു മാസം ജയിലിൽ കഴിഞ്ഞ സംഭവത്തിൽ ട്വിസ്റ്റ്. പെൺകുട്ടിയെ പീഡിപ്പിച്ച്എന്ന് ആരോപിച്ചാണ് ഇയാളെ തടവിലാക്കിയത്.
ചെന്നൈ ∙ വെല്ലൂരിൽ പീഡനശ്രമത്തിനിടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. ഗർഭസ്ഥ ശിശുവിന്റെ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. 36കാരിയായ ആന്ധ്ര സ്വദേശിനി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വ്യാഴാഴ്ച രാത്രിയാണ് യുവതിക്കു നേരെ ട്രെയിനിൽ ആക്രമണമുണ്ടായത്.
പോർബന്തർ∙ ബിജെപി സർക്കാരിന്റെ നിശിത വിമർശകനായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് 1997ലെ കസ്റ്റഡി പീഡനക്കേസിൽ കുറ്റവിമുക്തൻ. കേസിൽ ഭട്ടിന്റെ പങ്ക് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും വേണ്ടത്ര തെളിവുകളില്ലെന്നും പോർബന്തർ അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുകേഷ് പാണ്ഡ്യ പറഞ്ഞു. അതേസമയം മറ്റു 2 കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനാൽ സഞ്ജീവ് ഭട്ട് ജയിലിൽ തുടരും.
മൂന്നാർ ∙ സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനികളെ ലോഡ്ജിലെത്തിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കിളിമാനൂർ വെള്ളച്ചാലിൽ വാഴവിള മുഹമ്മദ് അലി നസറുദീൻ (26), കൊല്ലം ആയൂർ കൊക്കാട് റിയാസ് മൻസിലിൽ അൻവർ റഹീം (29) എന്നിവരെയാണു ദേവികുളം എസ്എച്ച്ഒ അരുൺ നാരായണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മലപ്പുറം∙ മുൻ എസ്പി എസ്.സുജിത്ദാസ് ഉൾപ്പെടെ 3 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പൊന്നാനി സ്വദേശിയായ യുവതി പീഡന ആരോപണം ഉന്നയിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. ആരോപണ വിധേയനായ താനൂർ മുൻ ഡിവൈഎസ്പി വി.വി.ബെന്നി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ചെറുതോണി / പാലാ ∙ മകളെ പീഡിപ്പിച്ച അറുപത്താറുകാരനെ 72 വർഷം കഠിനതടവും 1.80 ലക്ഷം രൂപ പിഴയും ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫ് ശിക്ഷ വിധിച്ചു.
കൊച്ചി ∙ ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിലായി. തൃശൂർ സ്വദേശിയായ ജ്യോത്സ്യൻ പ്രഭാദിനെയാണു വീട്ടമ്മയുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ∙ യുവാവിനെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിനു മുൻകൂർ ജാമ്യം. 30 ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും കോഴിക്കോട് പ്രിൻസിപ്പിൽ ജില്ലാ കോടതി ഉത്തരവിട്ടു. 2012ൽ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി രഞ്ജിത് പീഡിപ്പിക്കുകയും നഗ്നചിത്രം പകർത്തുകയും ചെയ്തെന്ന പരാതിയിലാണു കസബ പൊലീസ് കേസെടുത്തത്.
മുംബൈ ∙ നാലു വയസ്സുളള രണ്ടു നഴ്സറി വിദ്യാർഥിനികളെ ശുചീകരണ ജീവനക്കാരൻ പീഡിപ്പിച്ചതിൽ പ്രകോപിതരായ രക്ഷിതാക്കളും നഗരവാസികളും സ്കൂൾ ആക്രമിച്ചു. ബദ്ലാപുർ ആദർശ് വിദ്യാമന്ദിറിൽ ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് ആയിരക്കണക്കിനു പേർ റെയിൽവേ ട്രാക്കിലിറങ്ങിയതോടെ 9 മണിക്കൂർ ട്രെയിൻ ഗതാഗതം സ്തംഭിച്ചു. പതിനായിരക്കണക്കിനു യാത്രക്കാർ വലഞ്ഞു.
Results 1-10 of 27