Activate your premium subscription today
ദുബായ്∙ ഇന്ത്യക്കാരിയായ വനിതാ ഡോക്ടറുടെ ക്രെഡിറ്റ് കാർഡ് ഹാക്ക് ചെയ്ത് നടത്തിയ തട്ടിപ്പിൽ നഷ്ടമായത് 1,20,000 ദിർഹം ( ഏകദേശം 28 ലക്ഷം രൂപ). രോഗിക്ക് ഡോക്ടർ ശസ്ത്രക്രിയ നടത്തുന്നതിനിടെയായിരുന്നു സംഭവം. ക്രെഡിറ്റ് കാർഡ് ഹാക്ക് ചെയ്ത് നടത്തിയ 14 അനധികൃത ഇടപാടുകളിലൂടെയാണ് തുക നഷ്ടമായത്. ഒരു രാജ്യാന്തര ബാങ്കിന്റെ ക്രെഡിറ്റ് കാർഡാണ് ഇവർ ഉപയോഗിച്ചിരുന്നത്.
പൊതുസ്ഥലത്ത് യുവതി മദ്യപിച്ച് കലാപമുണ്ടാക്കിയ കേസിൽ ദുബായ് കോടതിയിൽ വിചാരണയാരംഭിച്ചു. മദ്യപിച്ച് ലക്കുകെട്ട ഗൾഫ് രാജ്യക്കാരിയായ ആർ.എച് എന്ന യുവതി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ദുബായ് പൊലീസിനെ ചീത്ത പറയുകയും പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നതായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു.
‘‘ഞങ്ങളുടെ വീടിന് ഉറപ്പുള്ള വാതിലുകളുണ്ടായിരുന്നില്ല. പകൽ അതു തുറന്നുകിടന്നു. അടച്ചുറപ്പ് എന്ന സങ്കൽപമേ വീട്ടുകാർക്കില്ലായിരുന്നെന്നു തോന്നുന്നു. ഏതാണ്ട് അതേപോലെയായിരുന്നു അയൽവീടുകളും. അതുകൊണ്ട് ഞങ്ങൾ നാലു ചുവരുകൾക്കപ്പുറത്തേക്കുള്ള ഇടങ്ങളിൽ പറവകളായി. മലയിഞ്ചിക്കാട്ടിലും റബർത്തോട്ടത്തിലും കാട്ടിലും മലയിലും ആറ്റിലുമായി പറന്നു നടന്നു...’’– എഴുത്തുകാരി മൈന ഉമൈബാന്റെ ഈ വാക്കുകൾ ഇന്നത്തെകാലത്തെ എത്ര കുട്ടികൾ വിശ്വസിക്കും! കുട്ടികളെ വീടുകളിൽ അടച്ചിട്ട മുറിയിൽ സമയം ചെലവഴിക്കാൻ മാതാപിതാക്കൾ അനുവദിക്കരുത് എന്ന അഭിപ്രായം ശക്തമാവുകയാണ്. ഒപ്പം മൊബൈൽ ഫോൺ നൽകി കുട്ടികളെ ‘തടവറയിൽ’ ഇടുന്ന അച്ഛനമ്മമാർക്കു നേരെയും ചോദ്യശരങ്ങൾ ഉയരുന്നുണ്ട്. യഥാർഥത്തിൽ നമ്മുടെ കുട്ടികൾക്ക് നന്മ നഷ്ടമാവുകയാണോ? സിനിമയിലെ വയലൻസും ഡിജിറ്റൽ ഡിവൈസുകളുമെല്ലാം അവരുടെ കുട്ടിക്കാലത്തെ കവർന്നെടുക്കുകയാണോ? ലഹരി അവരുടെ ജീവിതമുന്നേറ്റത്തിന്റെ വഴി തടയുകയാണോ? ചുറ്റിലും പൊതു കളിക്കളങ്ങളും കളിക്കാൻ കൂട്ടുകാരുമില്ലാത്ത കുട്ടികൾ പിന്നെന്തു ചെയ്യുമെന്നു ചോദിക്കുന്നത് മുതിർന്നവർ തന്നെയാണ്. സർക്കാർതലത്തിലെ ഇടപെടലിന്റെ സമയം അതിക്രമിച്ചെന്നും അവർ മുന്നറിയിപ്പു നൽകുന്നു. കുട്ടികളിൽ സാമൂഹിക അവബോധം വളർത്താൻ മുതിർന്നവരും കുട്ടികളും എന്തു ചെയ്യണം, എന്തെല്ലാം തിരിച്ചറിയണം? പ്രതികരിക്കുകയാണ് വിവിധ മേഖലയിലെ പ്രമുഖർ...
‘‘നിമിഷയുടെ ശിക്ഷ നടപ്പാക്കാൻ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ എന്നാണ് ഞാനറിഞ്ഞത്. ആ ജീവൻ രക്ഷിക്കാനായി എല്ലാവരും സഹായിക്കണം. എന്റെ അവസാനത്തെ അപേക്ഷയാണിത്.’’ യെമൻ പൗരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചതിന്റെ പേരിൽ യെമൻ ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ച, പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുടെ വാക്കുകളാണിത്. 2018ലാണ് കൊലപാതകക്കുറ്റത്തിന്റെ പേരിൽ യെമൻ നിമിഷപ്രിയയെ ജയിലിലടച്ചത്. 2023ൽ സുപ്രീം കോടതി വധശിക്ഷ ശരിവച്ചു. ഏറ്റവും ഒടുവിൽ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവിൽ യെമൻ പ്രസിഡന്റ് റഷാദ് അൽ അലിമി ഒപ്പുവച്ചതോടെ മോചനസാധ്യതകൾക്കായി ഇനി നിമിഷപ്രിയയുടെ മുന്നിലുള്ളത് ഒരു മാസത്തോളം സമയം മാത്രം. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ആശ്വാസധനം സ്വീകരിച്ച് മാപ്പുനൽകുക മാത്രമാണ് ഇനി മുന്നിലുള്ള ഏകവഴി. നിമിഷപ്രിയയെ മോചിപ്പിക്കാൻ കേസിന്റെ തുടക്കം മുതൽ കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചിരുന്നെങ്കിലും യെമനിൽ തുടരുന്ന ആഭ്യന്തര സംഘർഷങ്ങളും ഹൂതികളുടെ ഭരണവുമാണ് സാധ്യതകൾ സങ്കീർണമാക്കിയത്. നിമിഷപ്രിയയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സമ്മതിക്കുമ്പോഴും, കടുത്ത ചൂഷണങ്ങൾക്കൊടുവിൽ ജീവൻ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊല ചെയ്യേണ്ടിവന്നതെന്നാണ് കുടുംബത്തിന്റെ വാദം. എന്തായിരുന്നു നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ച കേസ്? ഇനി മോചനത്തിനായി കേന്ദ്ര സർക്കാരിന്റെ മുന്നിലുള്ള വഴികൾ എന്തെല്ലാമാണ്?
ദുബായ് ∙ ഇസ്രയേൽ പൗരനായ റാബി സ്വീവ് കോഗാൻ (28) കൊല്ലപ്പെട്ട സംഭവത്തിൽ ഉസ്ബെക്കിസ്ഥാൻ പൗരന്മാരായ 3 യുവാക്കളെ അറസ്റ്റ് ചെയ്തതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂഖംമറച്ച നിലയിൽ 3 പേരുടെയും ചിത്രങ്ങൾ പുറത്തുവിട്ടു. കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. അന്വേഷണം തുടരുകയാണ്.
മഞ്ചേരി (മലപ്പുറം) ∙ പ്രവാസി വ്യവസായി കോഴിക്കോട് മലയമ്മ സ്വദേശി ഹാരിസ് തത്തമ്മപ്പറമ്പിലും സുഹൃത്തും അബുദാബിയിൽ കൊല്ലപ്പെട്ട കേസിൽ നിലമ്പൂർ കൈപ്പഞ്ചേരി ഷൈബിൻ അഷറ്ഫ് ഉൾപ്പെടെ 9 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.
ദുബായ് ∙ യുഎഇ സ്വദേശിയായി വേഷമിട്ട് വൻതുക പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതിന് ലെബനീസുകാരനെ സാൻ അന്റോണിയോയിലെ യുഎസ് ഫെഡറൽ കോടതി 20 വർഷത്തെ തടവിന് ശിക്ഷിച്ചു. സ്വദേശി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള, യുഎഇയിൽ നിന്നുള്ള ഉന്നത ബിസിനസുകാരനും നയതന്ത്രജ്ഞനുമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി അലക്സ്
ദുബായ് ∙ അനധികൃത ടെലിമാര്‍ക്കറ്റിങ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വിവിധ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ 8,55,000 ദിര്‍ഹം പിഴ ചുമത്തിയതായി ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.ഇൗ മാസം ആദ്യം ടെലിമാര്‍ക്കറ്റിങ്ങിനായി വ്യക്തിഗത
അബുദാബി ∙ യുഎഇയിൽ ഓൺലൈനായി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്.
അബുദാബി ∙ കുട്ടികളുടെ ടെലിവിഷൻ റിയാലിറ്റി ഷോ പരിപാടിയുടെ ചിത്രീകരണത്തിനിടെ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് യുഎഇ മീഡിയ കൗൺസിൽ അറിയിച്ചു. രാജ്യത്തെ മാധ്യമ നിയന്ത്രണ നിയമത്തിലോ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളിലോ അനുശാസിക്കുന്ന
Results 1-10 of 66