Activate your premium subscription today
മുംബൈ ∙ യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ച ആരോപണത്തിനു പിന്നാലെ മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ ജയ്കുമാർ ഗോരെയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വിജയ് വട്ടേറ്റിവറാണ് മന്ത്രിയുടെ പേര് പരാമര്‍ശിക്കാതെ ആദ്യം രംഗത്തെത്തിയത്. യുവതിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ മാപ്പുപറഞ്ഞ മന്ത്രി, വീണ്ടും അവരെ ഉപദ്രവിക്കുകയാണെന്നായിരുന്നു വട്ടേറ്റിവറിന്റെ ആരോപണം. മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുംബൈ∙ സ്ത്രീ സൗഹൃദമെന്ന് പേരുകേട്ട നഗരത്തിൽ ആളൊഴിഞ്ഞ ട്രെയിനിൽ സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയായതിന്റെ ആശങ്കയിൽ നഗരവാസികൾ. ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ സർവീസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ബാന്ദ്ര ടെർമിനസിൽ പോർട്ടർ സ്ത്രീയെ ഉപദ്രവിച്ചപ്പോൾ റെയിൽവേ പൊലീസ് എവിടെയായിരുന്നു എന്ന ചോദ്യവും
കൊല്ലം ∙ കുറിയർ നൽകാനെന്ന വ്യാജേന സുഹൃത്തിന്റെ വീട്ടിലെത്തി അയാളുടെ ഭാര്യയെ എയർ പിസ്റ്റൾ ഉപയോഗിച്ചു വെടിവച്ച കേസിൽ അറസ്റ്റിലായ വനിതാ ഡോക്ടർ നൽകിയ പരാതിയിൽ സുഹൃത്ത് പിടിയിലായി. തിരുവനന്തപുരം വഞ്ചിയൂർ പാൽക്കുളങ്ങര ചെമ്പകശേരി ലെയ്ൻ ‘പങ്കജി’ൽ സുജിത് ഭാസ്കരനെ(41)യാണു കണ്ണനല്ലൂർ പൊലീസ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കൊച്ചി∙ ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. തുടർന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച് ലോക്കപ്പിലാക്കി. വയനാട്ടിൽനിന്നു രാവിലെ കസ്റ്റഡിയിലെടുത്ത ബോബിയുമായി പൊലീസ് സംഘം രാത്രിയോടെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്നാണ് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയത്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്തു. ബോബി ചെമ്മണൂരിനെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. ബോബിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയിൽ അഡ്വ. ബി. രാമൻപിള്ള ഹാജരാകും.
ഭക്ഷണ പാനീയങ്ങളില്‍ വിചിത്രമായ പുഞ്ചിരിയോടെ നിഗൂഢ പദാർഥങ്ങൾ ചേർക്കുന്ന സ്ത്രീകൾ. അമേരിക്കയില്‍ ടിക് ടോക്, എക്സ്, യുട്യൂബ് തുടങ്ങിയവയിൽ ശ്രദ്ധ നേടുന്ന വിഡിയോകളാണ് ഇവ. അർഥരഹിതമെന്ന് പ്രാഥമികമായി നമ്മൾക്കു തോന്നുമെങ്കിലും ഈ വിഡിയോകളിലൂടെ പ്രചരിക്കുന്ന ആശയം ആശങ്ക ഉയർത്തുന്നതാണെന്നും അപകടകരമായ
വിദേശ വനിതയെ കോവളത്ത് അപമാനിച്ചെന്ന പരാതിയിൽ യോഗ കേന്ദ്രം പരിശീലകനെതിരെ പൊലീസ് കേസെടുത്തു.
അയർലൻഡിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ. ആൻട്രിമിലെ ഓക്ട്രീ ഡ്രൈവിൽ താമസിക്കുന്ന ജോസ്മാൻ ശശി പുഴക്കേപ്പറമ്പിലാണ് (29) അറസ്റ്റിലായത്.
മലയാള സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളെപ്പറ്റിയുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ രണ്ടുതരം മൗനങ്ങളാണുള്ളത്. ഒന്നാമത്തേത് അതിജീവിതമാരുടെ മൗനമാണ്. തൊഴിൽമേഖലയിലെ പ്രതികാരനടപടി മുതൽ ജീവനുനേരെയുള്ള ഭീഷണി വരെ നേരിട്ട് വലിയ ഭയം അനുഭവിക്കുന്ന അതിജീവിതമാരുടെ മൊഴിയെടുക്കുകയെന്നത് എത്ര വലിയ വെല്ലുവിളിയായി മാറിയെന്ന കാര്യം കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിപരിഹാര ആഭ്യന്തര സമിതികൾ (ഐസിസി) രൂപീകരിക്കുന്നതിനെതിരെപ്പോലും കമ്മിറ്റി നിലപാടെടുത്തത് തുറന്നുപറച്ചിലുകളുടെ ഗുരുതര പ്രത്യാഘാതം കണക്കിലെടുത്താണ്. ഉള്ളൊഴുക്കുകളും രഹസ്യങ്ങളുമെല്ലാം അറിയാവുന്ന പ്രബലർ ഐസിസിയിൽത്തന്നെ ഉണ്ടാകാമെന്നാണ് ആശങ്ക. വെളിപ്പെടുത്തൽ ആരുടേതെന്ന വിവരം രഹസ്യമായി തുടരുമെന്ന് ഒരുറപ്പുമില്ല. കമ്മിറ്റിയോടു സംസാരിച്ചവരുടെ മൊഴികളെല്ലാം രേഖപ്പെടുത്തിയെങ്കിലും
വൈക്കം ∙ സി.കെ.ആശ എംഎൽഎയെ വൈക്കം പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള എസ്എച്ച്ഒ കെ.ജെ.തോമസ് പരസ്യമായി അധിക്ഷേപിച്ചെന്നും രണ്ടര മണിക്കൂർ സ്റ്റേഷനിൽ കാത്തുനിർത്തിച്ചെന്നും പരാതി. സ്റ്റേഷൻ ഹൗസ് ഓഫിസർക്കെതിരെ എംഎൽഎ അവകാശലംഘനത്തിനു നിയമസഭാ സ്പീക്കർക്കു നോട്ടിസ് നൽകി. സംഭവത്തിൽ സിപിഐ സംസ്ഥാന നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. വൈക്കം എംഎൽഎയെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയാവശ്യപ്പെട്ടു പൊലീസ് സ്റ്റേഷനിലേക്കു സിപിഐ മാർച്ചും നടത്തി.
ആറ്റിങ്ങൽ ∙ ആലംകോട് സ്വദേശിയായ ഭിന്നശേഷിക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നയാളെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. പെരിങ്ങമല എൻടി ബംഗ്ലാവിൽ ഷജിൻ സിദ്ദീഖ് (33) ആണ് പിടിയിലായത്.
Results 1-10 of 162