Activate your premium subscription today
കൊച്ചി∙ പ്രശസ്ത ചിത്രകാരൻ മോപ്പസാങ് വാലത്ത് (68) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം സ്വദേശമായ കോട്ടയത്തേക്കു കൊണ്ടുപോകും. സംസ്കാരം ബുധനാഴ്ച കോട്ടയത്ത്. പ്രശസ്ത ചരിത്രകാരൻ വി.വി.കെ.വാലത്തിന്റെ മകനാണ്. എഴുത്തുകാരൻ സോക്രട്ടീസ് വാലത്ത് സഹോദരനാണ്.
തിരുവനന്തപുരം ∙ മകൾ ശ്രീനന്ദ വേദിയിൽ നൃത്തം ചെയ്യുന്നതു കുവൈത്തിലെ വീട്ടുജോലിക്കിടയിൽ വിഡിയോ കോളിലൂടെ കാണുമ്പോഴും ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എന്നിട്ടും സ്ക്രീനിൽ നിന്നു കണ്ണെടുത്തില്ല. ആ വിഡിയോ കോളിനു പിന്നിൽ സങ്കടം കടം പറഞ്ഞൊരു കഥയുണ്ട്.
അബുദാബി∙ യുവ കലാകാരന്മാര്ക്കായി കേരള സാംസ്കാരിക വകുപ്പ് ഏര്‍പ്പെടുത്തിയ വജ്ര ജൂബിലി ഫെലോഷിപ്പിന് (2024-26) മാപ്പിള കലകളില്‍ പ്രവാസി മലയാളി റബീഹ് ആട്ടീരി അര്‍ഹനായി.
നൂറാം വാര്‍ഷികം ആഘോഷിക്കുന്ന കൊച്ചി സെന്റ് തെരേസാസ് കോളജിന് പൂർവവിദ്യാർഥികളുടെ സമ്മാനം. ശതാബ്ദി ആഘോഷിക്കുന്ന കോളജിന് ‘ഹംസധ്വനി’ എന്ന പേരിൽ അതുല്യമായ നൃത്ത-സംഗീത സൃഷ്ടിയാണ് അണിയറയിൽ ഒരുങ്ങുന്നത്. സിനിമ, ടിവി താരങ്ങളായ രമ്യ നമ്പീശന്, ദേവി ചന്ദന, മൃദുല മുരളി, നര്‍ത്തകി അര്‍ച്ചിത അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് 'ഹംസധ്വനി' അരങ്ങേറുന്നത്.
പത്തനംതിട്ട ∙ കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് (എം.വി.ജോർജ്– 94) അന്തരിച്ചു. കുമ്പനാട് മാർത്തോമ്മാ ഫെലോഷിപ് ആശുപത്രിയിൽ രാവിലെ 9.30നായിരുന്നു അന്ത്യം. ഉപ്പായി മാപ്പിള എന്ന കാർട്ടൂൺ കഥാപാത്ര സൃഷ്ടിയിലൂടെയാണു പ്രശസ്തനായത്. കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചിട്ടുണ്ട്.
തണലേകി നിൽക്കുന്ന അമ്മമരമാണു ദേവു. തന്റെ ചുറ്റിലും നിഴലും വെളിച്ചവും പൊൻവെയിലും ചാലിച്ചു ചിത്രങ്ങൾ വരച്ചിടുന്നു. മരം മണ്ണിൽ വരയ്ക്കുന്ന നിഴൽ ചിത്രങ്ങൾ പോലെ. അതിൽ തെളിയുന്നതു ചില്ലകളും ഇലകളും പൂക്കളും കായ്ക്കളും. പ്രകൃതിയിലുള്ളതൊക്കെ ദേവുവിന്റെ തായ് മരത്തിനു കീഴേ പടരുന്ന ചിത്രങ്ങളിലുമുണ്ട്.
കോവിഡ് കാലത്താണ് ശരണ്‍ നിറങ്ങളോട് കൂട്ട് കൂടിത്തുടങ്ങിയത്. വിരലുകൾ ഇഷ്ടത്തോടെ തൊട്ടപ്പോള്‍ പിറവിയെടുത്തത് ജീവസുറ്റ ചിത്രങ്ങള്‍.
അബുദാബി ∙ ഇൻഡോ-യുഎഇ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ (കെഎസ്സി) ശിൽപശാല സംഘടിപ്പിച്ചു. സാഹിത്യകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.
മനാമ ∙ മതിയായ വരുമാനമില്ല. ബഹ്റൈനിലെ ഹോട്ടലുകളിൽ രാത്രികാലങ്ങളെ സജീവമാക്കുന്ന സംഗീത ബാൻഡ് കലാകാരന്മാർ പ്രതിസന്ധിയിൽ. ഒരു കാലത്ത് ഏറ്റവും മികച്ച വരുമാനം നേടിയിരുന്ന ഇവരിൽ പലരും ഇപ്പോൾ വരുമാനമില്ലാത്തതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുകയോ അല്ലെങ്കിൽ മറ്റു തൊഴിൽ മേഖലകളിലേക്ക് മാറുകയോ ആണ് ചെയ്യുന്നത്.
ലോകമെമ്പാടുമുള്ള കലയും സംസ്കാരവും സംഗമിക്കുന്ന താളം തേടിയുള്ള യാത്രയിലാണ് മേഘ ജയരാജ്. കലാകാരിയും അധ്യാപികയും സാംസ്കാരിക പ്രവര്‍ത്തകയുമായ മേഘ കലയിലൂടെ ജീവിതത്തിന്റെ വിവിധ അടരുകളെ പര്യവേക്ഷണം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
Results 1-10 of 189