Activate your premium subscription today
പയ്യന്നൂർ ∙ തലമുറകളായി കൈമാറിക്കിട്ടിയ സംഗീതം അതിന്റെ പൂർണതയോടെ പകർന്നു നൽകി മഹാദേവൻ ശങ്കര നാരായണൻ തുരീയം സംഗീതോത്സവം ആറാം ദിവസം ധന്യമാക്കി. അച്ഛൻ ടി.വി.ശങ്കരനാരായണനൊപ്പം മഹാദേവൻ ഒട്ടേറെത്തവണ തുരീയം വേദിയിൽ പാടിയിട്ടുണ്ട്. അച്ഛൻ മരിച്ച ശേഷം മഹാദേവൻ രണ്ടാം തവണയാണ് തുരീയം വേദിയിൽ തനിച്ച് പാടുന്നത്. ഈ വേദിയിൽ എത്തുമ്പോൾ അച്ഛൻ ഒപ്പമുള്ളതുപോലെ തോന്നുന്നു. അച്ഛൻ പകർന്നു
തത്തമംഗലം അങ്ങാടീന്ന് കുതിര വണ്ടീൽക്കേറി. ചൊകല കുതിര മതീന്ന് ഞാൻ ശാഠ്യം പിടിച്ചു. അതിന്റെ കറുത്ത വാൽക്കൂട്ടത്തിന്റെ ചന്തം ഒന്ന് കാണേന്നെ വേണം. വണ്ടീടെ മുന്നിൽ കുതിരക്കാരന്റെ ഒപ്പം ഞാൻ. കുതിരയുടെ പുറം തലോടാൻ നല്ല രസാ! ഇത്തിരീംകൂടി മുമ്പ് ജനിച്ചിട്ട്ണ്ടായിരുന്നെങ്കിൽ കുതിരപ്പുറത്തന്നെ പോവായിരുന്നു. പെട്ടികളും അമ്മേം വണ്ടീടെ കുതിരയില്ലാപ്പുറം വരെ നീണ്ടു കിടന്നു. അച്ഛൻ വാളും പരിചയും ഇല്ലാതെ പിന്നിൽ നടന്നു. കൊങ്ങൻ പട കുതിരയോട്ടം അങ്ങാടീല് ഞാൻ ഇതിന് മുമ്പ് കണ്ട്ട്ട്ണ്ട്. അതിന്റെ ഒരു ഓർമേല് വണ്ടിയിൽ ഇരിപ്പും പിടിച്ചു. ക്രിസ്മസിന് സ്കൂൾ പൂട്ടിയ അവധിക്ക് പത്തീസം അച്ഛന്റെ അവിടയാ. ഇപ്രാവശ്യം വേറൊരു ഗുലുമാലും ഉണ്ട്. ശാസ്താപ്രീതിക്ക് ഗ്രാമത്തിലെ തേരിന് എന്റെ കച്ചേരി അരങ്ങേറ്റം ആണ്. അതോണ്ട് അവധിക്ക് ഒരു ആധി വന്നു ചേർന്നു. കുറച്ച് ദൂരം പാടവരമ്പത്ത് കൂടി പോണം. ഗൊറില്ലാ കുരങ്ങുകളെ പോലെ കരിമ്പനകൾ ഒരു വശത്ത്. അവിടവിടെയായി ഓട് മേഞ്ഞ വീടുകൾ. ഓടിന്റെ മൂലേം, വീടിന്റെ ചുമരും വെള്ളേല് നീലയാണോ നീലേല് വെള്ളയാണോ ചേർത്തത് എന്ന് സംശയിക്കത്തക്ക തരത്തില് പെയ്ന്റ് അടിച്ചത് കാണാം. ‘‘എന്താണ്ടാ, വീട്ടിക്ക് വര്ണില്ല്യേ?’’ അച്ഛൻ ഉറക്കെ ചോദിക്കണ കേട്ടു. കറുത്ത മുണ്ടുടുത്ത്, പല്ല് ചുവപ്പിച്ച് കൊണ്ടൊരു ആലാപനം ദൂരേന്ന് വന്നു. ‘‘നാളെ വരാട്ടോളിൻ’’ ചെന്താമരയാണ്. എന്താ ശബ്ദംന്നറിയോ? മൂത്താരുടെ തൊണ്ടേന്നല്ല, വേറെ ഏതോ ഒരു ബോഡി പാർട്ടിൽ നിന്ന് വരീന്ന പോലത്തെ ഒരു ഒച്ചയാ. അസ്സൽ. ചെന്താമരയും കൂട്ടരും നായാടികളാണ്. സംഗീതത്തിൽ അഗ്രഗണ്യർ. മൂന്നാം നാളാണ് കച്ചേരി. അതായത് എന്റെ so called അരങ്ങേറ്റം. രാജലക്ഷമി ടീച്ചർ വയലിൻ വേണ്ട, ഹാർമോണിയം മതി, അത് വായിക്കാം കച്ചേരിക്ക് എന്ന് പറഞ്ഞു.
‘‘പൂങ്കുന്നം ജംക്ഷനിൽ നിന്ന് ഗുരുവായൂർക്ക് ബസ് കേറുമ്പോ, നല്ലോണം നോക്കി വേണം കേറാൻ. ശരിക്കൂള്ള വണ്ടീണ്ട്, വളഞ്ഞ വണ്ടീം ഇണ്ട്. ‘ചൊവ്വല്ലൂർപ്പടി വഴി’ എന്ന് ചെറ്ങ്ങനെ എഴുതീയിട്ട്ണ്ടാവും മുമ്പിൽ. ആ ബസിൽ ആണ് കേറണ്ടത്. മറ്റേതിൽ കേറിയാ ഒരു ഒന്നൊന്നര മണിക്കൂർ അങ്ങനെ ചിറ്റിച്ചിറ്റി വലയും.’’ അച്ഛൻ പിന്നിൽ, അമ്മേം ഞാനും മുന്നിൽ. ചെമ്പൈ സംഗീതോത്സവത്തിന് പാടാൻ കൊണ്ടു പോവ്വാണ് എന്നെ. ‘‘ഒന്ന് കൂടി മൂത്രൊഴിക്കായിരുന്നൂല്ലേ അമ്മേ?’’ അമ്മ എന്നെ ഒന്ന് നോക്കിയേ ഉള്ളൂ ആ tendency തന്നെ പമ്പ കടന്നു. പിന്നിലിക്ക് ഓടിക്കൊണ്ടിരിക്കണ ആകാശം നോക്കി ഞാൻ ബസിന്റെ ജനലരികിൽ ഒരു പാവം പോലെ ഇരുന്നു. പാടാനുള്ളതാണ് ‘പാവം ഭാവം’ മതി. ആകാശത്തിൽ അവൻ എവിടെയോ ഉണ്ട്. കയ്യും തലയും പുറത്തിടരുത് എന്ന് എഴുതിവച്ചിട്ടുണ്ടെങ്കിലും, കുട്ടിയല്ലേ തല പുറത്തിട്ട്, ഞാൻ സൗരയൂഥത്തിൽ ഒരു search നടത്തി. ഇല്ല! ‘‘ഇപ്പോ നമ്മൾ safe ആണ്’’. ഞാൻ അമ്മയോട് പറഞ്ഞു. നാരായണ നാമത്തിനിടയിൽ സേഫ്റ്റി മെഷേഴ്സിൽ അമ്മ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ല എന്ന് എനിക്കു തോന്നി. ഗിരിജൻ മാസ്റ്റർ ആണ് ശാസ്ത്ര സാഹിത്യപരിഷത്ത് ക്ലാസ്സിൽ ചോദിച്ചത്. ‘‘എന്താണ് skylab? അത് ഭൂമിയിൽക്ക് പതിക്കുന്നതെന്തുകൊണ്ട്?’’ രഹസ്യങ്ങളെ അന്വേഷിക്കുന്ന ആളാണ്. ഗിരിജൻ മാസ്റ്റർക്ക് സംശയം ഉണ്ടായിരുന്നില്ല. ‘പ്രപഞ്ചം, രഹസ്യം’ – ആപാദ മധുരം തുളുമ്പും വാക്കുകൾ. ‘ശാസ്ത്രജ്ഞൻ’ എന്നത് ആലോചനാമൃതമാണ്. വെള്ള കോട്ട്, ഒരു കയ്യിൽ ടെസ്റ്റ് ട്യൂബ്, ചെറിയ താടി... നിങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കണം. എന്തു കൊണ്ട്? എന്തുകൊണ്ട്? കാണുന്നതേ വിശ്വസിക്കാവൂ...’’ സുമേഷും ഗണേശും എന്നോടു പറഞ്ഞു. ‘‘സൂക്ഷിച്ചോട്ടാ മാഷ് ശാസ്ത്രത്തിന്റെ കൂടെ നിരീശ്വരവാദം കേറ്റി വിട്ണ്ട്’’. വീണ്ടും തല പുറത്തേക്കിട്ട് ആകാശത്തേക്ക് നോക്കി ഞാനൊരു ചോദ്യം തൊടുത്തു വിട്ടു.
തേക്കിൻകാട് മൈതാനത്തിലെ കൂറ്റൻ ഓലപ്പുര ഷെഡ് ദൂരെക്കാണാം. ആലിനെ വട്ടം ചുറ്റി ഞാനൊന്നു ബ്രേക്കിട്ടു. കയ്യിലെ നോട്ട്ബുക്ക് ആണ് സ്റ്റിയറിങ് വീൽ ട്ടോ! ഷെഡ്ഡിന്റെ മുന്നിൽ ‘ത്യാഗരാജോത്സവം’ എന്ന് എഴുതിയ ബാനർ കാറ്റത്ത് ഗോഷ്ടി കാണിച്ച് എന്നെ ക്ഷണിച്ചു. തൃശൂർ പൂരം പൊടിപൊടിച്ചതിന്റെ ബാക്കി, മൈതാനത്തു കുഴികളായി മാറിയതു കാണാം. കുഴികളുടെ ഇടയിലൂെട സൂക്ഷിച്ച് സ്ലോ സ്പീഡിൽ ഞാൻ നോട്ട്ബുക്ക് കറക്കി. ഷെഡ്ഡിന്റെ നേർക്ക് നടവണ്ടി വിട്ടു. സ്പീക്കറിൽ നാദസ്വരം കേട്ടു. ഔ! ഇത്തിരി വൈകി. അങ്ങനെ പഞ്ചപാവമായി നടവണ്ടി ഓടിക്കുമ്പോഴാണ് പിന്നിൽ ‘ചിലും ചിലും’. അതന്നേന്ന്, പാദസരം! തിരിഞ്ഞു നോക്കണോല്ലോ. അതുകൊണ്ട് തിരിഞ്ഞു. പിങ്ക് പട്ടുപാവാട ലേശം പൊക്കിപ്പിടിച്ച് അതിസാഹസികമായി കുഴികളെ അതിവേഗം മറികടന്ന് ഒഴുകിപ്പോകുന്നു ഒരു പെൺകുട്ടി. കൂടെ പിന്നിലായിട്ട് ഒരു മുത്തശ്ശനുമുണ്ട്. പട്ടുകുട്ടിയുടെ മേൽക്കാല നടത്തം എന്നെ ഒന്ന് അയ്യടാന്നാക്കി. വിട്ടില്ല ഞാൻ. വളയം ഉപേക്ഷിച്ച് പറക്കാൻതന്നെ തീരുമാനിച്ചു. ഷെഡ് എത്തണേന് ഇത്തിരി മുൻപ് പാദസരത്തിനെ വെട്ടിച്ചൂട്ടാ! സ്റ്റേജിന്റെയും മുൻനിര കസേരകളുടെയും ഇടയിലുള്ള, ജമുക്കാളമിട്ടിട്ടുള്ള ലാൻഡിങ് സ്ട്രിപ്പിലാണ് ഞങ്ങൾക്ക് അലോട്ട് ചെയ്തിട്ടുള്ളത്. അവടിരിന്നാമതീന്ന്! ഞാൻ സേഫ് ആയി പറന്നിറങ്ങി. ചമ്രം പടഞ്ഞിരുന്നു. വളയം വീണ്ടും പുസ്തകമായി പരിണമിച്ചു.
എട്ടാം വയസ്സിൽ സാക്ഷാൽ ചെമ്പൈ വൈദ്യനാഥഭാഗവതരോടൊപ്പം മൃദംഗം വായിച്ചായിരുന്നു വൈദ്യനാഥൻ എന്ന ഗുരുവായൂർ ദൊരൈയുടെ സംഗീതജീവിതത്തിന്റെ തുടക്കം. 5–ാം വയസ്സിൽ പോളിയോ ബാധിച്ച മകനെ ഗുരുവായൂരിനു പുറത്തേക്കു വിടുന്നത് പ്രയാസമാകുമെന്നു കരുതിയാണ് അച്ഛൻ ജി.എസ് കൃഷ്ണയ്യർ മൃദംഗം പഠിപ്പിച്ചത്. വെറുതെയിരിക്കുമ്പോഴെല്ലാം മകൻ താളം പിടിക്കുന്നത് അച്ഛൻ മുൻപുതന്നെ ശ്രദ്ധിച്ചിരുന്നു. വായ്പ്പാട്ടിൽ മികവുകാട്ടുന്ന മകൾ പൊന്നമ്മാളിനും വയലിനിൽ പ്രസിദ്ധനായ മകൻ ജി.െക.രാജാമണിക്കും കൂട്ടിന് വീട്ടിലൊരു മൃദംഗവിദ്വാൻ കൂടിയിരിക്കട്ടെയെന്നും അദ്ദേഹം വിചാരിച്ചു. 3 പേരും ഒരുമിച്ചുള്ള കച്ചേരി അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ജി.എസ് കൃഷ്ണയ്യരുടെ ദീർഘവീക്ഷണം പിഴച്ചില്ലെന്ന് മകൻ തെളിയിച്ചു. ഇപ്പോഴിതാ, പത്മപുരസ്കാരത്തിലൂടെയും കീർത്തിനേടിയിരിക്കുന്നു.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. അവസാന കനലും കെട്ടു: കേരളത്തിലെ മാവോയിസം ഇനി പഴങ്കഥ കേരളത്തിലെ വനമേഖലകളിൽ മാവോയിസ്റ്റുകൾ ഇല്ലാതായതോടെ തണ്ടർബോൾട്ടിനു പുതിയ ജോലികൾ ഏറ്റെടുക്കേണ്ടി വരും. നിലവിൽ
ഗുരുവായൂർ ∙ ചെമ്പൈ സംഗീത സദസ്സിൽ ആസ്വാദകരുടെ മനം നിറച്ച് ഒരു മണിക്കൂർ പഞ്ചരത്ന കീർത്തനാലാപനം. നൂറോളം സംഗീതജ്ഞർ ഗണപതി സ്തുതിയോടെ കച്ചേരിക്ക് തുടക്കമിട്ടു.ത്യാഗരാജ സ്വാമികളുടെ ജഗദാനന്ദകാരക.. (നാട്ട രാഗം), ദുഡുക്കുഗല.. (ഗൗള), സാധിഞ്ചനേ.. (ആരഭി), കനകനാരുചിര.. (വരാളി), എന്തരോ മഹാനുഭാവലു (ശ്രീ) എന്നീ
തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച് പുരസ്കാര നിശയിൽ മഡോണ സെബാസ്റ്റ്യന്റെ തകർപ്പൻ പാട്ട്. അന്യൻ സിനിമയിലെ സൂപ്പർഹിറ്റ് ഗാനം 'കണ്ണും കണ്ണും നോക്കിയ' എന്ന ഗാനമാണ് ആരാധകർക്കായി മഡോണ ആലപിച്ചത്. താരത്തിന്റെ ആലാപനം തമിഴ് ആരാധകർക്കിടയിൽ വലിയ ചർച്ചയായി. മറഡോണ ഇത്രയും നന്നായി പാടുമോ എന്നായിരുന്നു ആരാധകരുടെ
പാട്ടും പാടിയെത്തുകയാണ് ഓർമകളുടെ പഴയ കാലം. ചുണ്ടിലൂറുന്ന തേൻ പോലെ മധുരമായ പാട്ടുകളിലൂടെ പഴയ കാലത്തെ തിരിച്ചുവിളിക്കുകയാണിപ്പോൾ മലയാള സിനിമ. ഇന്നലെകളിൽ നാടേറ്റുപാടിയ മൂന്നു പാട്ടുകളാണ് അടുത്തിടെ ഹിറ്റായ മൂന്നു സിനിമകളിലൂടെ വീണ്ടും ആസ്വാദക മനസ്സുകളിലേക്കു മധുവിറ്റിക്കുന്നത്. പ്രേമലുവിലൂടെ
ഭക്തിയുടെ ഈറനണിഞ്ഞ വൃശ്ചികപ്പുലരിയെ ഓർമപ്പെടുത്തുന്ന പേര്; സംഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ). വർഷങ്ങൾ സ്ഫുടം ചെയ്ത സംഗീതസപര്യയുടെ ഉടമ. സൂര്യതേജസ്സു പോലെ നെറ്റിയിൽ ചന്ദനവും കുങ്കുമവും ചാലിച്ചെഴുതിയ കുറി. ജനകീയമായ അയ്യപ്പ ഭക്തിഗാനങ്ങളിലൂടെയാണ് ജയവിജയന്മാർ മലയാളിയുടെ നാവിൻതുമ്പിൽ വിളയാടിയത്. എല്ലാം
Results 1-10 of 20