Activate your premium subscription today
തൃപ്പൂണിത്തുറ ∙ വനിത കഥകളി സംഘം സുവർണ ജൂബിലി ആഘോഷം ‘സുവർണ സുഷമം’ നാളെയും മറ്റന്നാളുമായി കളിക്കോട്ട പാലസിൽ നടക്കും. നാളെ രാവിലെ 9നു വനിതകളുടെ കേളി, 10നു ചർച്ച: കഥകളിയിലെ പെൺ നാൾവഴികൾ, 11.30നു താളവാദ്യക്കച്ചേരി, 2നു രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളിലൂടെ രമണീയം രാമായണം. വൈകിട്ട് 5നു നടക്കുന്ന
അമേരിക്കയിലെ ട്രൈസ്റ്റേറ്റിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള ഒട്ടറെ പ്രമുഖ നൃത്ത കലാകാരന്മാർ പങ്കെടുക്കുന്ന പരിപാടി ജൂലൈ അഞ്ചിന് വൈകുന്നേരം ആറിനാണ് മന്ത്ര കൺവൻഷനിൽ അരങ്ങേറുക.
തൃശൂർ കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പ്രാർഥനയ്ക്കൊപ്പം ചിലങ്കയും നൃത്തവുമുണ്ട്. എഴാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ മുതൽ മക്കളുള്ള അമ്മമാർ വരെ അവിടെ ഡാൻസ് പഠിക്കുന്നു. പഠിപ്പിക്കുന്നതോ ‘ആടും പാതിരി’ എന്ന പേരിൽ അറിയപ്പെടുന്ന കണ്ടശാംകടവ് പള്ളിയിലെ വികാരിയച്ചൻ. പള്ളിയിലെ കാര്യങ്ങൾ നോക്കി നടത്തുന്നതിന് ഇടയിലും ഡാൻസ് വേദികളിൽ നിറഞ്ഞു നിൽക്കുകയാണ് വികാരിയച്ചൻ. ഓൺ മനോരമയോടാണ് കലാജീവിതത്തെ കുറിച്ച് ഫ. അജിത് ചിറ്റിലപ്പിള്ളി തുറന്ന് സംസാരിക്കുന്നത്.
വീണ്ടും തരംഗമായി അഭിനേതാവും നർത്തകനുമായ റംസാൻ മുഹമ്മദിന്റെയും സുഹൃത്തുക്കളുടെയും ഡാൻസ് വിഡിയോ. ജയറാം നായകനായെത്തിയ ഫ്രണ്ട്സ് സിനിമയിലെ ഇളയരാജ സംഗീതം നൽകിയ ‘പുലരികിണ്ണം പൊന്നിൽ മുക്കിയതാരാണോ’ എന്ന ഗാനത്തിനാണ് റംസാനും സുഹൃത്തുക്കളും ചുവടുവയ്ക്കുന്നത്. സുഹൈദ് കുക്കു, ദീപ പോൾ, ആര്യ.ബി.ബാലകൃഷ്ണൻ, ദിൽഷ പ്രസന്നൻ എന്നിവരാണ് റംസാനൊപ്പം തകർത്താടുന്നത്.
കൈകളിൽ നിമിഷങ്ങൾ കൊണ്ടു മിന്നിമറയുന്ന നാട്യമുദ്രകൾ, കണ്ണുകളിൽ ലാസ്യനിലാവൊഴുകി തുടങ്ങുന്നതേയുള്ളു. പതിയെ ഭാവങ്ങൾ മാറുന്നു, മുദ്രകൾ മാറുന്നു... ഒരു കലയിൽനിന്ന് മറ്റൊന്നിലേക്കുള്ള പരകായപ്രവേശം. ഒരു സംഗീതത്തിനു കീഴിൽ രണ്ടു സംസ്കാരങ്ങൾ സമന്വയിക്കുകയാണ്, ഭരതനാട്യവും ഹിപ്ഹോപ്പും. ശ്വേത വാരിയർ എന്ന മുംബൈ മലയാളിയുടെ കണ്ടെത്തലാണ് ‘സ്ട്രീറ്റ് ഒ ക്ലാസിക്കൽ’ എന്ന വേറിട്ട ശൈലി. രണ്ടു വ്യത്യസ്ത നിറങ്ങൾ ചാലിച്ചെടുത്ത് മറ്റൊരു നിറമുണ്ടാക്കുന്നതു പോലെ. ക്ലാസിക്കൽ നൃത്തത്തിന്റെ കടുംചായങ്ങളിലേക്കു ഹിപ്ഹോപ്പിന്റെ മഴവിൽ വർണങ്ങൾ ചേരുംപടി ചേർക്കുമ്പോൾ ലഭിക്കുന്ന രസക്കൂട്ടാണത്.
തിരുവനന്തപുരം ∙ ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നൃത്തം ചെയ്യുന്നതിന്റെ റീൽസ് വിവാദമായതിനു പിന്നാലെ മാപ്പ് ചോദിച്ച് യുവതി. നാഗർകോവിൽ സ്വദേശി ഷക്കീല ബാനു ആണ് മാപ്പ് ചോദിച്ച് രംഗത്തെത്തിയത്. അപകടകരമായി ഷക്കീല ചിത്രീകരിച്ച റീൽസ് കേരളത്തിലടക്കം വലിയ ചർച്ചയായതിനു പിന്നാലെയാണ് മാപ്പപേക്ഷ. സമൂഹമാധ്യമങ്ങളിൽ റീൽസ് വൈറലായിരുന്നു.
സ്വന്തം ഗാനത്തിന് ചുവടുവച്ച് ഗായികയും നടിയുമായ ശിവാങ്കി കൃഷ്ണകുമാർ. ‘ലവ് മാരേജ്’ എന്ന സിനിമയിലെ ‘ബെജാറ് ആനേൻ’ എന്ന ഗാനത്തിനാണ് ശിവാങ്കി ചുവടുവച്ചിരിക്കുന്നത്. മോഹൻ രാജൻ എഴുതി സീൻ റോൽഡൻ സംഗീതം നൽകിയ ഗാനമാണ് ‘ബെജാറ് ആനേൻ’. പുറത്തിറങ്ങി ചുരുങ്ങി സമയത്തിനകം 10 മില്യണിലധികം ആളുകളാണ് പാട്ട് കേട്ടത്.
‘റെട്രോ’ സിനിമയിലെ തകർപ്പൻ ഗാനത്തിനു ചുവടുവച്ച് ഗായകൻ ഉണ്ണി മേനോൻ. ഡാൻസറായ മനോജ് രവീന്ദ്രനും ഭാര്യയ്ക്കുമൊപ്പം ഡാൻസ് ചെയ്യുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. 10 മിനിറ്റ് കൊണ്ടാണ് ഉണ്ണി മേനോൻ ഡാൻസ് പഠിച്ചു കളിച്ചത് എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ‘തുടരും’ സിനിമയിലെ ‘കൊണ്ടാട്ടത്തിനു ചുവടുവച്ച്’ നടി ദേവി ചന്ദനയും ഭർത്താവ് കിഷോറും. മോഹൻലാലിനുള്ള പിറന്നാൾ സമ്മാനമായാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഗാനത്തിലെ മോഹൻലാലിന്റെ സിഗ്നേച്ചർ സ്റ്റെപ്പ് കൂടി ഉൾപ്പെടുത്തിയായിരുന്നു ഇരുവരുടെയും ഡാൻസ്. അതിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. കറുത്ത വസ്ത്രത്തിലാണ് ഇരുവരും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
ബ്രസ്ബെയിനിന്റെ സമീപപ്രദേശമായ സ്പ്രിങ്ഫീൽഡ് സെൻട്രലിൽ സെൻട്രൽ സ്പ്രിങ്ഫീൽഡ് കമ്മ്യൂണിറ്റി ഫെസ്റ്റിവൽ (വർണ്ണം) സംഘടിപ്പിച്ചു.
Results 1-10 of 198