Activate your premium subscription today
ഓച്ചിറ∙ രണസ്മരണകൾ പുതുക്കി പരബ്രഹ്മ ഭൂമിയിലെ അങ്കത്തട്ടിൽ യോദ്ധാക്കൾ അങ്കം കുറിച്ചതോടെ ഓച്ചിറക്കളിക്ക് തുടക്കം. ശക്തമായ മഴയിലും പടനിലത്ത് പോരാട്ട വീര്യം ചോരാതെ യോദ്ധാക്കൾ ആചാരങ്ങളോടെ അങ്കത്തട്ടിലെത്തി. ഇന്നാണ് നേർക്കുനേർ പോരാട്ടം.വിവിധ കളരി സംഘങ്ങളുടെ കളരിപ്പയറ്റ് പ്രദർശനവും ഇന്നു പടനിലത്ത്
മട്ടാഞ്ചേരി∙ സ്വയം രക്ഷയ്ക്കായി ആയുധങ്ങൾക്കു പകരം നിത്യോപയോഗ വസ്തുക്കൾ ഉപയോഗിച്ച് പ്രതിയോഗിയെ നേരിടാൻ കളരി അഭ്യാസം. മൊബൈൽ ഫോൺ, സാരിത്തലപ്പ്, ഷാൾ, കുട, ബാഗ്, പേന എന്നിവ ഉപയോഗിച്ച് അക്രമിയെ അടിച്ചു വീഴ്ത്താൻ വനിതകൾക്ക് പരിശീലനം നൽകുകയാണ് പനയപ്പിള്ളിയിലെ അഗസ്ത്യ കളരി. വനിതാ ദിനത്തോടനുബന്ധിച്ച്
കതിരൂർ∙ ജനസാഗരത്തെ സാക്ഷിയാക്കി ‘പൊന്ന്യത്തങ്ക’ത്തിന് ഉജ്വല പരിസമാപ്തി. ഒരു ദേശത്തിനും അതിനപ്പുറമുള്ള പ്രദേശങ്ങൾക്കും ഒരാഴ്ചക്കാലം കണ്ണിനും കാതിനും കുളിരേകിയ കലയുടെ മാമാങ്കം ഇന്നലെ രാത്രി വൈകി സമാപിക്കുമ്പോൾ ജനങ്ങൾ ആവേശത്തിമർപ്പിലായി.മുൻവർഷങ്ങളെ അപേക്ഷിച്ചു വൻ ജനാവലിയാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.
കതിരൂർ ∙ കളരി പാരമ്പര്യത്തിന്റെ കതിരൂർ പെരുമ കടൽ കടന്നു കുതിക്കുകയാണ്, പൊന്ന്യത്തങ്കത്തിലൂടെ. സിരകളെ ചൂടുപ്പിടിപ്പിക്കുന്ന കളരി അഭ്യാസങ്ങൾക്കൊണ്ടും വായ്ത്താരി കൊണ്ടും വാൾത്തലപ്പിന്റെയും ഉറുമിയുടെയും ശീൽക്കാരങ്ങൾ കൊണ്ടും മുഖരിതമാവുകയാണ് ഏഴരക്കണ്ടം. അഭ്യാസപ്രകടനങ്ങൾക്കു ശേഷം വിവിധ കലാപരിപാടികൾ.
പയ്യന്നൂർ ∙ പയ്യന്നൂരിന്റെ കളരിച്ചുവടുകൾ രാജ്യാന്തര വേദിയിലേക്ക്. പുതുച്ചേരിയിൽ നടക്കുന്ന തന്ത്രോത്സവ് അന്തർ ദേശീയ വേദിയിലാണ് പയ്യന്നൂരിന്റെ കളരി സമ്പ്രദായമായ വട്ടേൻതിരിപ്പും കോൽക്കളി, ചരട് കുത്തിക്കളി എന്നിവ അവതരിപ്പിക്കാൻ പയ്യന്നൂരിൽ നിന്നു 27 അംഗ സംഘം പോകുന്നത്. ഇതിൽ 5 പെൺകുട്ടികളുണ്ട്.
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കണമെന്നുള്ള റിട്ട് ഹർജിയിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷനും (ഐഒഎ) അധ്യക്ഷ പി.ടി.ഉഷയ്ക്കും ഡൽഹി ഹൈക്കോടതി നോട്ടിസയച്ചു. കളരിപ്പയറ്റിനെ മത്സരയിനമാക്കാൻ കോടതിയെ സമീപിച്ച ഹർഷിത യാദവിന്റെ ഹർജിയിലാണ് നടപടി.
കൊച്ചി ∙ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമായി ഉൾപ്പെടുത്തണമെന്ന ആവശ്യം ഈ ഘട്ടത്തിൽ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. മത്സരക്രമം വന്ന സമയത്ത് അധികൃതരെ സമീപിക്കേണ്ടതായിരുന്നുവെന്നും ഗെയിംസ് തുടങ്ങിയതിനുശേഷം പങ്കെടുക്കണമെന്ന് ആവശ്യപ്പെടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ഇടക്കാല ഉത്തരവ് ആവശ്യം നിരസിച്ചത്.
ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമായി ഉൾപ്പെടുത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നു. കളരിപ്പയറ്റ് മത്സര ഇനമാക്കുന്നതിൽ നടപടി സ്വീകരിക്കാൻ ഡൽഹി ഹൈക്കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിട്ടും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രതികരിക്കാത്തതാണ് മത്സരാർഥികളെ ഉൾപ്പെടെ ആശങ്കയിലാക്കിയിരിക്കുന്നത്.
ഒരാഴ്ചയ്ക്കകം തീരുമാനമെന്ന് ഉഷ തിരുവനന്തപുരം ∙ ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമാക്കി നിലനിർത്തുന്ന വിഷയത്തിൽ ഡൽഹി ഹൈക്കോടതി വിധി പരിശോധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ. കഴിഞ്ഞ തവണ മത്സര ഇനമായിരുന്ന കളരിപ്പയറ്റ് ഇത്തവണ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും വീണ്ടും മത്സര ഇനമാക്കുമോയെന്നുമുള്ള ചോദ്യങ്ങൾക്ക് ഉഷ വ്യക്തമായ മറുപടി നൽകിയില്ല. കോടതി പറഞ്ഞതു പോലെ ചെയ്യും എന്നായിരുന്നു പ്രതികരണം.
ന്യൂഡൽഹി∙ ഉത്തരാഖണ്ഡിൽ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉൾപ്പെടുത്തില്ലെന്ന് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ വ്യക്തമാക്കി. ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് ഉഷയുടെ പ്രതികരണം.
Results 1-10 of 38