Activate your premium subscription today
കൊടുംകാട്ടിൽ നളൻ ഉപേക്ഷിച്ച ദമയന്തിയായി കലാമണ്ഡലം പ്രഷീജ ഗോപിനാഥ് എന്ന മോഹിനിയാട്ടം നർത്തകി അരങ്ങിൽ വിലപിക്കുമ്പോൾ ഉള്ളൊന്നു പിടയും. കഥയുടെ ഒടുവിൽ ദമയന്തിയും നളനും ഒരുമിക്കും; എന്നാൽ പ്രഷീജയ്ക്കൊപ്പം പ്രിയതമനില്ല. ഭർത്താവെഴുതിയ വരികളിലെ കഥാപാത്രങ്ങളായി ജീവിക്കുമ്പോൾ മനസ്സിൽ മാത്രമാണ് അദ്ദേഹം ഉള്ളത്. ഇരിങ്ങാലക്കുട സ്വദേശിനി പ്രഷീജയ്ക്ക് നൃത്തവും നൃത്യവും നാട്യവുമാണു പ്രാണൻ. 30 വർഷമായി നൃത്തത്തിലലിഞ്ഞ ജീവിതം. എട്ടാംവയസ്സിൽ ഭരതനാട്യത്തിലൂടെ ചുവടുകൾവച്ച് എട്ടാം ക്ലാസ് മുതൽ കലാമണ്ഡലത്തിൽ നിന്ന് നൃത്തപഠനം. 15–ാം വയസ്സിൽ അരങ്ങേറ്റം. ഭരതനാട്യവും കുച്ചിപ്പുഡിയും പരിശീലിച്ച പ്രഷീജയുടെ ചുവടുകൾക്ക് മോഹിനിയാട്ടത്തിന്റെ ലാസ്യതാളം കൈവന്നത് 1998 മുതലായിരുന്നു. കഥകളി കലാകാരൻ കലാനിലയം ഗോപിനാഥനുമായി ആ വർഷമായിരുന്നു വിവാഹം.
‘‘സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിനു വേണ്ടി, യുവജനോത്സവം വഴി വളർന്നു വന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ആരാഞ്ഞു. അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ അവർ 5 ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്’’. കലോത്സവം തുടങ്ങുന്നതിന് ദിവസങ്ങൾക്കു മുൻപ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നടത്തിയ ഈ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. നൃത്തം പഠിപ്പിക്കാൻ ഇത്രയും പണം വേണമെന്നും വേണ്ടായെന്നും അഭിപ്രായങ്ങൾ ഉയർന്നു. വെറും 10 മിനിറ്റല്ലേ എന്നാണ് മന്ത്രി ചോദിച്ചത്. 10 മിനിറ്റിനെന്താ വിലയില്ലേ എന്നാണ് നൃത്തപരിശീലകർ തിരിച്ചു ചോദിക്കുന്നത്. അവർക്കത് ചോദിക്കാനുള്ള അവകാശമുണ്ട്. കാരണം കലോത്സവത്തിലെ സുപ്രധാന മത്സര ഇനങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങിയവയ്ക്കെല്ലാം 10 മിനിറ്റാണ് സമയം അനുവദിച്ചിരിക്കുന്നത്. ആ 10 മിനിറ്റിൽ കഴിവു മാത്രമല്ല കാശും ഏറെ ഇറക്കിയാൽ മാത്രമേ മികച്ച ഗ്രേഡ് കയ്യിലെത്തുകയുള്ളൂ. സുന്ദരിയായി അണിഞ്ഞൊരുങ്ങി വേദിയിലെത്താൻ ഓരോ വിദ്യാർഥിയും എത്ര രൂപയാണ് മുടക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ പണം മാതാപിതാക്കളും സ്കൂളുകളും എങ്ങനെയാണ് കണ്ടെത്തുന്നതെന്നും? യഥാർഥത്തിൽ ഒരു നർത്തകിക്ക് സ്കൂള് കലോത്സവത്തിനു വേണ്ടി ചെലവാക്കേണ്ടി വരുന്നത് എത്ര രൂപയാണ്? തിരുവനന്തപുരത്തെ സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലൂയൊന്നു നടന്നാൽ കിട്ടും അതിന്റെ ഉത്തരം. എവിടെയും പണത്തിന്റെ കണക്കുകളാണ്. നൃത്ത വേദികളിൽ വാരിയെറിയുന്ന ആ പണത്തിന്റെ യഥാർഥ കണക്കെന്താണ്?
തിരുവനന്തപുരം∙ വേദി ഒന്നിൽ മകൾ, വേദി ഒൻപതിൽ അച്ഛനും. നിത്യശ്രീ ഉണ്ണിക്കൃഷ്ണന്റെമോഹിനിയാട്ടത്തോടെയാണ് സംസ്ഥാന കലോത്സവത്തിന്റെ വേദി ഒന്നിൽ മത്സരം തുടങ്ങിയത്. ഇതേസമയം, അച്ഛൻ ചെണ്ട കലാകാരൻ കലാഭാരതി ഉണ്ണിക്കൃഷ്ണൻ കഥകളി മത്സരത്തിൽ പക്കമേളവുമായി വേദിയിൽ എത്തി. ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്ന് കഥകളി
തിരുവനന്തപുരം∙ വേദിക്കു മുന്നിൽതന്നെ ഉണ്ടായിരുന്നെങ്കിലും കണ്ണീർ നിറഞ്ഞു തുളുമ്പിയതിനാൽ ‘പാച്ചു’ മോഹിനിയാട്ടം അവതരിപ്പിച്ചതു ശരിക്കു കാണാനായില്ല അച്ഛനും അമ്മയ്ക്കും സഹോദരിക്കും. വർഷങ്ങളായി കുടുംബം മനസ്സിൽ കൊണ്ടുനടന്ന സ്വപ്നമായിരുന്നു പവിത്ര മനോജ് എന്ന പാച്ചു സാക്ഷാത്കരിച്ചത്. അങ്കമാലി ഹോളി ഫാമിലി എച്ച് എസിലെ പത്താം ക്ലാസ് വിദ്യാർഥി പവിത്രയും കുടുംബവും ഇതിനു നന്ദി പറയുന്നത് ഒരു രൂപ പോലും ഫീസ് വാങ്ങാതെ നൃത്തം പഠിപ്പിച്ച ആർഎൽവി സുബേഷിനോടാണ്.
പ്രശസ്ത നർത്തകി റുബീന സുധർമന്റെ ശിഷ്യരായ എയ്ഞ്ചൽ ഏലിയാസ്, ദുർഗ കെ.ടി എന്നിവരുടെ മോഹിനിയാട്ടം അരങ്ങേറ്റം ജനുവരി 4ന് വെൻവർത്തുവിലെ റെഡ്ഗം സെന്ററിൽ വച്ച് നടക്കും.
കരുവാരകുണ്ട് ∙ നൃത്തകലയിലുള്ള അഭിനിവേശം കെടാതെ കാത്ത് അൻപത്തിയെട്ടാം വയസ്സിൽ മോഹിനിയാട്ടം അരങ്ങേറ്റം നടത്തി ചന്ദ്രലേഖ. കഴിഞ്ഞ ദിവസം തുവ്വൂർ ചെമ്മന്തട്ട വിഷ്ണുക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ചെറുപ്പംതൊട്ടേ നൃത്തകലകളിൽ അതീവ താൽപര്യം ഉണ്ടായിരുന്ന ചന്ദ്രലേഖയ്ക്ക് സംഗീതാധ്യാപിക ആവാനായിരുന്നു നിയോഗം.
തിരുവനന്തപുരം∙ചാന്ദ്രയാൻ വിജയം ‘നിലാകനവ്’ എന്ന മോഹിനിയാട്ട ശിൽപരൂപത്തിലൂടെ അരങ്ങിലെത്തിയത് നവ്യാനുഭവമായി. പ്രമുഖ നർത്തകി ഗായത്രി മധുസൂദനൻ ആണ് ഇന്ത്യയുടെ ചരിത്രവിജയം നൃത്തച്ചുവടുകളിലൂടെ ചിട്ടപ്പെടുത്തിയത്. ലാസ്യ നൃത്ത കലാരൂപമായ മോഹിനിയാട്ടത്തിലൂടെ ചന്ദ്രനിലേക്കുള്ള യാത്ര യാഥാഥ്യമാക്കിയ ‘നിലാകനവ്’
ചെറുതുരുത്തി ∙ കേരള കലാമണ്ഡലത്തിൽ ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം. പുതിയ അധ്യയനവർഷം മുതൽ കലാമണ്ഡലത്തിൽ ലിംഗഭേദമില്ലാതെ എല്ലാവർക്കും പ്രവേശനം നൽകുമെന്നു ഭരണസമിതി അറിയിച്ചു. ഭരതനാട്യം, കുച്ചിപ്പുഡി, തിയറ്റർ ആൻഡ് പെർഫോമൻസ് കോഴ്സുകൾ ആരംഭിക്കുമെന്നും വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ പറഞ്ഞു. 11
തൃശൂര്∙ കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അനുമതി. കലാമണ്ഡലം ഭരണസമിതി യോഗത്തിലാണ് നിർണായക തീരുമാനം. ലിംഗ ഭേദമന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു. വിഷയത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമുണ്ടായത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തിയറ്റർ ആൻഡ്
‘‘കാക്കയുടെ നിറം, കണ്ടാൽ പെറ്റ തള്ള സഹിക്കില്ല’’ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കാൻ കലാമണ്ഡലം സത്യഭാമ പറഞ്ഞ വാക്കുകൾ. മോഹിനിയാട്ടം ആർക്കൊക്കെ അവതരിപ്പിക്കാം? എന്താണ് നൃത്തം അവതരിപ്പിക്കാൻ വേണ്ട സൗന്ദര്യം? തുടങ്ങിയ ചോദ്യങ്ങളൊക്കെ തൊട്ടടുത്ത ദിവസങ്ങളിൽ വൻ വിവാദമായി കത്തിപ്പടർന്നു. ഇതിനിടയിൽ തന്നെയാണ് മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം ടി.എം.കൃഷ്ണ ഏറ്റുവാങ്ങിയതിനെതിരെ ഗായികമാരായ രഞ്ജിനി- ഗായത്രിമാർ രംഗത്തുവന്നത്. കർണാടിക് സംഗീതത്തിന്റെ ആഭിജാത്യം നശിപ്പിച്ച ബ്രാഹ്മണ വിരോധിയായ കൃഷ്ണ പുരസ്കാരത്തിന് അയോഗ്യനാണെന്നു പ്രഖ്യാപിച്ച ഇവർ പ്രതിഷേധസൂചകമായി അക്കാദമി പരിപാടികളിൽ നിന്ന് പിൻവാങ്ങുകയാണെന്നും അറിയിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ കലാരംഗത്ത് നിലനിൽക്കുന്ന ജാതീയതയുടെയും വർഗീയതയുടെയും നേർക്കാഴ്ചകളാവുകയാണ്. സത്യഭാമ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയപ്പോഴും ടി.എം.കൃഷ്ണയ്ക്കെതിരായ വിമർശനങ്ങൾക്ക് പൊതു പിന്തുണ കുറഞ്ഞു പോകുന്നത് എന്തുകൊണ്ടാണ്? എങ്ങനെയാണ് ക്ലാസ്സിക്കൽ കലാരൂപങ്ങൾ ഇത്തരം സവർണ ബോധങ്ങളെ കൊണ്ടുനടക്കുന്നതെന്ന് പരിശോധിക്കുകയാണ് മോഹിനിയാട്ടം കലാകാരനും വിദ്യാർഥിയുമായ അമിത്. കടന്നുവന്ന വഴികളെക്കുറിച്ച്, നൃത്തവേദികളുടെ രാഷ്ട്രീയത്തെക്കുറിച്ച്, മോഹിനിയാട്ടത്തിൽ തേടുന്ന പുതുവഴികളെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ അമിത് മനസ്സു തുറക്കുന്നു..
Results 1-10 of 36