Activate your premium subscription today
ഏഷ്യൻ മോഡേൺ പ്ലസ് കണ്ടംപ്രറി ആർട്ട് വിഭാഗത്തില്‍ ചരിത്രം സൃഷ്ടിച്ച് എം.എഫ്. ഹുസൈന്റെ 'ഗ്രാമ യാത്ര' എന്ന ചിത്രം. ഒരു ഇന്ത്യൻ പെയിന്റിങ്ങിന് ലഭിച്ചിട്ടുളളതിൽ വെച്ച് ഏറ്റവും ഉയർന്ന ലേല തുക നേടിയാണ് 'ഗ്രാമ യാത്ര' ലോകത്തെ ഞെട്ടിച്ചത്. ന്യൂയോര്‍ക്കിലെ ഇന്ത്യൻ മോഡേൺ ആർട്ട് ഗാലറിയിൽ വെച്ച് നടത്തിയ
കൊച്ചി ബിനാലെയുടെ ഡയറക്ടർ ബോസ് കൃഷ്ണമാചാരി മിഥുൻ മോഹൻ എന്ന യുവചിത്രകാരനെ വിശേഷിപ്പിച്ചത് ‘ആത്മാക്കളോടു സംസാരിക്കുന്ന ഭാഷയിൽ ചിത്രം വരയ്ക്കുന്നയാൾ’ എന്നായിരുന്നു. വെറുമൊരു ചിത്രകാരൻ മാത്രമായിരുന്നില്ല മിഥുൻ. ആധുനിക ദൃശ്യമാധ്യമമായ ഡിജിറ്റൽ പെയിന്റിങ് ഉൾപ്പെടെ ചിത്രകലയിലെ എല്ലാ സങ്കേതങ്ങളിലും മികവു തെളിയിച്ച ആർടിസ്റ്റ്. 2023 ജൂൺ നാലിന് ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയ മരണം മിഥുനെ ഭൂമിയിൽനിന്ന് ഓർമകളുടെ അനന്തതയിലേക്ക് തള്ളിമറിച്ചിട്ടു. ഗവേഷകർ, ചരിത്രാന്വേഷികൾ, തത്വചിന്തകർ തുടങ്ങിയവരുമായുള്ള നിരന്തര സംവാദങ്ങളിലൂടെ വിസ്തൃതമാക്കിക്കൊണ്ടിരുന്ന ബൃഹത്തായ കലാലോകമായിരുന്നു മിഥുന്റേത്. സമൂഹത്തിന്റെ പലതുറകളിലുള്ളവരുമായുള്ള സൗഹൃദങ്ങളായിരുന്നു അയാളിലെ കലാകാരന്റെ ആത്മാവ്. ആ സുഹൃത്തുക്കൾ മിഥുന്റെ ഓർമയ്ക്കായി ഒരു നാടകം ഒരുക്കുകയാണ്. ലോക ക്ലാസിക്കുകളിലൊന്നായ മിഗുവൽ ഡി സെർവാന്റസ് സാവേദ്രയുടെ ഡോൺ ക്വിക്സോട്ട് എന്ന ക്ലാസിക് നോവലിന്റെ സ്വതന്ത്ര നാടകാവിഷ്കാരമായ ‘നന്മയിൽ ജോൺ കിയോത്തെ’ എന്ന നാടകം. ഭ്രാന്തമായ ആലോചനകൾക്കു പിന്നാലെ പോകുന്ന യഥാർഥ്യബോധമില്ലാത്ത ആളുകളെ വിളിക്കാൻ ഉപയോഗിക്കുന്ന ‘ക്വിക്സോട്ടുകൾ’ എന്ന വാക്കിന്റെ ഒരു പുനർവായന കൂടിയാണ് നാടകമെന്ന് സംവിധായകൻ അലിയാർ അലി പറയുന്നു. പ്രമുഖ നാടകപ്രവർത്തകനും അന്തരിച്ച മിഥുൻ മോഹന്റെ സുഹൃത്തുമായ അലിയാർ അലി ‘നന്മയിൽ ജോൺ കിയോത്തെ’ എന്ന നാടകത്തെക്കുറിച്ചും അതിനു പ്രചോദനമായ മിഥുന്റെ കലാസംവാദങ്ങളെക്കുറിച്ചും മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
ന്യൂയോർക്ക് ∙ എം.എഫ്. ഹുസൈന്റെ മാന്ത്രികവിരലുകളൊരുക്കിയ ‘ഗ്രാമയാത്ര’ ലേല റെക്കോർഡുകൾ തകർത്തും വിസ്മയം തീർത്തു. പുതുകാല ഇന്ത്യയുടെ വൈവിധ്യസുന്ദരക്കാഴ്ചകളെ 13 പാനലുകളിലായി ഒറ്റ ക്യാൻവാസിൽ അവതരിപ്പിച്ച വിഖ്യാത ചിത്രമാണ് ന്യൂയോർക്കിലെ ലേലത്തിൽ 138 ലക്ഷം ഡോളറിന് (118 കോടിയിലേറെ രൂപ) വിറ്റുപോയത്. മോഡേൺ
1593 ജൂലൈ 8ന് ഇറ്റലിയിലെ റോമിലാണ് ആർട്ടമെസിയ ജെന്റിലെസ്കി ജനിച്ചത്. അവരുടെ അച്ഛന് ഒറാസിയോ ജെന്റിലെസ്കി പ്രശസ്ത ചിത്രകാരനായിരുന്നു. അമ്മ പ്രുഡെൻഷ്യ മോണ്ടോൺ ആർട്ടെമെസിയക്ക് 12 വയസ്സുള്ളപ്പോൾ മരിച്ചു. പിന്നീട് അച്ഛന്റെ പരിപാലനത്തിൽ വളർന്ന അവളുടെ കലാപരിശീലനം അദ്ദേഹം ഏറ്റെടുത്തു. സ്ത്രീകൾക്ക് കലാശാലകളിൽ പ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ, അച്ഛന്റെ സ്റ്റുഡിയോയിൽ പ്രവേശനം ലഭിച്ചത് അവളുടെ കഴിവുകൾ വികസിപ്പിക്കാൻ സഹായിച്ചു.
ചിത്രകല പഠിക്കാൻ കൊതിച്ച ഒരു പെൺകുട്ടിക്കു വിധി കാത്തു വച്ചിരുന്നതു പ്രായപൂർത്തിയാകും മുൻപേയുള്ളൊരു വിവാഹവും പ്രസവവും ഒക്കെയാണ്. ജീവിതം കഠിനപരീക്ഷകളിലൂടെ കടന്നുപോകുമ്പോഴും മനസ്സിൽ നിന്നിറങ്ങിപ്പോകാതെ നിന്ന ചായങ്ങളും ചിത്രങ്ങളും ചിത്രകല പഠിച്ചേ അടങ്ങൂ എന്നവളെക്കൊണ്ടു തീരുമാനമെടുപ്പിച്ചു.
പിക്കാസോയുടെ സുഹൃത്തിനെ ചിത്രീകരിക്കുന്ന പെയിന്റിങ്, വിശകലനം ചെയ്യുന്നതിനിടെ എക്സ്-റേ, ഇൻഫ്രാറെഡ് ചിത്രങ്ങൾ എടുത്തപ്പോഴാണ് അജ്ഞാത ചിത്രം വെളിപ്പെടുത്തിയത്. നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാരിസിൽ ഫാഷനായിരുന്ന ഒരു
ന്യൂഡൽഹി ∙ വിഖ്യാത ചിത്രകാരൻ എം.എഫ്.ഹുസൈന്റെ 2 പെയ്ന്റിങ്ങുകൾ പിടിച്ചെടുക്കാൻ ഡൽഹി പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നു കാട്ടി അഭിഭാഷകയായ അമിത സച്ച്ദേവ നൽകിയ പരാതിയിലാണു ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് സാഹിൽ മോൻഗ ഉത്തരവിട്ടത്.
തണലേകി നിൽക്കുന്ന അമ്മമരമാണു ദേവു. തന്റെ ചുറ്റിലും നിഴലും വെളിച്ചവും പൊൻവെയിലും ചാലിച്ചു ചിത്രങ്ങൾ വരച്ചിടുന്നു. മരം മണ്ണിൽ വരയ്ക്കുന്ന നിഴൽ ചിത്രങ്ങൾ പോലെ. അതിൽ തെളിയുന്നതു ചില്ലകളും ഇലകളും പൂക്കളും കായ്ക്കളും. പ്രകൃതിയിലുള്ളതൊക്കെ ദേവുവിന്റെ തായ് മരത്തിനു കീഴേ പടരുന്ന ചിത്രങ്ങളിലുമുണ്ട്.
ഷാർജ ∙ കുഞ്ഞുകൈവിരലുകളില് പിടിച്ച ചായം ചാലിച്ച ബ്രഷുകൾ ചലിച്ചപ്പോൾ തുണിസഞ്ചിയിൽ വിരിഞ്ഞത് പരിസ്ഥിതി സൗഹൃദ വർണചിത്രങ്ങൾ മാത്രമല്ല, ഗിന്നസ് ലോക റെക്കോർഡ് കൂടി. മലയാളി ഉടമസ്ഥതയിലുള്ള ഷാർജയിലെ പെയ്സ് ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ സ്കൂളുകളിലെ 10,346 വിദ്യാർഥികളാണ് ഇന്ത്യാ ഇൻ്റർ നാഷനൽ അങ്കണത്തിൽ
തുടർച്ചയായ 20-ാം വർഷവും ശിശുദിനാഘോഷങ്ങളുടെ ഭാഗമായി 'നിറം 2024' സംഘടിപ്പിച്ചു.
Results 1-10 of 54