Activate your premium subscription today
നീലേശ്വരം∙ കുംഭമാസച്ചൂട് വകവെക്കാതെ കേണമംഗലത്തേക്ക് വൻ ഭക്തജന പ്രവാഹം. പുലർച്ചെ ആരംഭിച്ച തെയ്യങ്ങൾ അവസാനിക്കുമ്പോഴേക്ക് ഉച്ചയായി. ഭഗവത് പ്രസാദമായി പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കിയ അന്നപ്രസാദം കഴിയ്ക്കാൻ വൻ ജനാവലിയാണ് ഊട്ടുപുരയിലെത്തിയത്. രണ്ട് നേരങ്ങളിലായി ഏകദേശം 15000 ഭക്തജനങ്ങൾ അന്നപ്രസാദം
തിരുവനന്തപുരം ∙ കൈത്തറി, കശുവണ്ടി, കയർ എന്നീ പരമ്പരാഗത തൊഴിൽമേഖലകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.
മാതമംഗലം∙ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിൽ ഒന്നാംദിനത്തിൽ തന്നെ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം. മുച്ചിലോട്ടു ഭഗവതിയുടെ ഉച്ചത്തോറ്റവും അന്തിത്തോറ്റവും നെയ്യാട്ടവും മറ്റു തെയ്യങ്ങളുടെ തോറ്റംവരവും കാണാനും അനേകരെത്തി.ഇന്ന് പുലർച്ചെ പൊന്നൂന്നൻ തൊണ്ടച്ചൻ ദൈവം പുറപ്പാട് നടക്കും. തുടർന്ന്
കാസർകോട് ∙ ഉത്തരമലബാറിലെ മുകയ–ബോവി സമുദായത്തിന്റെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ആദൂർ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട നിറവിൽ. 19 മുതൽ 24 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിനായി നാടാകെ കാത്തിരിക്കുകയാണ്. 351 വർഷത്തിനു ശേഷമാണ് ക്ഷേത്രമുറ്റത്ത് വീണ്ടും തെയ്യങ്ങളുടെ ചിലമ്പൊലി മുഴങ്ങുന്നത്. 6 ദിവസങ്ങളിലായി
പിലാത്തറ∙ പെരുങ്കളിയാട്ടത്തിൽ മൂന്നാം ദിനമായപ്പോൾ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലേക്ക് മുച്ചിലോട്ടമ്മയുടെ അനുഗ്രഹം തേടിയെത്തുന്നവരുടെ എണ്ണമേറുന്നു.മുച്ചിലോട്ടു ഭഗവതിയുടെ ഉച്ചത്തോറ്റവും അന്തിത്തോറ്റവും നെയ്യാട്ടവും കാണാനും വണങ്ങാനും അനേകരെത്തി.പുലർച്ചെ 4നു മുച്ചിലോട്ടു ഭഗവതിയുടെ നേർ ചങ്ങാതി
കോലത്തുനാട്ടിലെയും തുളുനാട്ടിലെയും കളിയാട്ടക്കാവുകളിൽനിന്ന് ദേശവും കടലും കടന്ന് ഗൾഫ് നാടുകൾ വരെ തെയ്യമെത്തിയ കാലമാണിത്. വിശ്വാസവും അനുഷ്ഠാനങ്ങളും അതേപടി പാലിച്ചു നടത്തുന്ന കളിയാട്ടങ്ങളും ഉത്സവ ഘോഷയാത്രകളിലും രാഷ്ട്രീയ ജാഥകളിലും തെയ്യമെന്ന പേരിൽ കോലങ്ങളെ അണിയിച്ചൊരുക്കി ഇറക്കുന്നതും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ യഥേഷ്ടം കാണാം. അത്തച്ചമയത്തിലും തിരുവനന്തപുരത്തെ ഓണാഘോഷങ്ങളിലും തെയ്യം കലാസമിതികളുടെ ചുവടുകൾ വയ്ക്കുന്ന കോലങ്ങളെ കണ്ടിട്ടുണ്ട്. മുഖത്തു കിട്ടാവുന്ന ചായങ്ങളെല്ലാം വാരിപ്പൂശി തോന്നുംപടിയിറങ്ങുന്ന ഈ കോലങ്ങളെ തെയ്യങ്ങളുടെ കൂട്ടത്തിൽ ചേർക്കാൻ പോലും തോന്നാറില്ലെന്നതാണു സത്യം. ഒറ്റനോട്ടത്തിൽ മുഖത്തേക്കു നോക്കുമ്പോൾ തന്നെ അടുത്തറിയാവുന്ന തെയ്യങ്ങളിൽനിന്നു മാറ്റിനിര്‍ത്താൻ സാധിക്കുന്ന ഒരായിരം പിഴവുകൾ അവയിൽ കാണാം. തെയ്യമിറങ്ങാന്‍ നേരത്ത് മുഖത്ത് നിറങ്ങളുപയോഗിച്ച് വരച്ചിടുന്ന വെറും ചിത്രങ്ങളല്ല സത്യത്തിൽ മുഖത്തെഴുത്തുകൾ. ചായില്യവും മനയോലയും മഞ്ഞളും ചേർന്ന മായിക പ്രപഞ്ചം തന്നെ തീർക്കാൻ ശേഷിയുള്ള കരുത്തുണ്ട് അവയ്ക്ക്. മണിക്കൂറുകളോളം എടുത്ത് എഴുതിത്തീർക്കേണ്ടത്രയും വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതാണ് തെയ്യങ്ങളുടെ മുഖത്തെഴുത്തുകൾ. വടക്കേ മലബാറിലെ കാവുകളിൽ തെയ്യങ്ങൾ ഉറഞ്ഞാടുത്ത മാസങ്ങളാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. മുഖത്തെഴുത്തുകളെക്കുറിച്ചു പറയാൻ ഇതിലും മികച്ചൊരു സമയമില്ല. ചിരട്ടയിൽ ചാലിച്ച ചായങ്ങൾ പച്ച ഈർക്കിൽ ചീകിയെടുത്ത നേർത്ത മുനകളിൽ പകർന്ന് കോലധാരിയുടെ മുഖത്ത് എഴുതിത്തീർക്കാൻ അസാമാന്യമായ മികവു തന്നെ വേണം. തെയ്യക്കാവുകളിലൂടെ വർഷങ്ങളോളം കയറിയിറങ്ങിയാണ് കലാകാരൻമാർ അതു പഠിച്ചെടുക്കുന്നത്. സത്യത്തില്‍ തെയ്യം എന്നത് കോലധാരിയുടേതു മാത്രമല്ല, മുഖത്തെഴുത്തുകാരുടേയും അണിയലം നിർമാതാക്കളുടേയും വാദ്യക്കാരുടേയും കൂടിയാണ്. പൂർണമായും എണ്ണിത്തിട്ടപ്പെടുത്താൻ ഇന്നും കഴിയാത്തത്രയും തെയ്യക്കോലങ്ങളുണ്ട്. അവരുടെ മുഖത്ത് വിരിയുന്ന ചില പ്രധാന മുഖത്തെഴുത്തുകളെക്കുറിച്ച് അടുത്തറിയാം.
അജ്മാൻ ∙ ജീവന് തുടിക്കുന്ന തെയ്യച്ചിത്രങ്ങളുമായി ജീവൻ്റെ ചിത്രപ്രദർശനം. യുഎഇയിൽ ആദ്യമായി നടന്ന കളിയാട്ട മഹോത്സവത്തിലാണ് കണ്ണൂർ ഏഴോം സ്വദേശി ജീവൻ വരച്ച തെയ്യങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. ചിത്രങ്ങൾ ആസ്വദിച്ചവർക്കെല്ലാം ഇത് നവ്യാനുഭവമായി. ഉത്തരമലബാറിലെ പ്രധാന തെയ്യങ്ങളായ മടയിൽ ചാമുണ്ഡി, നമ്പല
തുലാമാസത്തിൽ തുടങ്ങി, ഇടവപ്പാതിയിൽ വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുമുടി ഉയരൽ ചടങ്ങ് വരെ നീളുന്നതാണ് വടക്കൻ കേരളത്തിലെ തെയ്യക്കാലം. ഈ സമയത്ത് തെയ്യത്തിന്റെ അപൂര്‍വമനോഹരമായ കാഴ്ചകള്‍ കാണാന്‍ കണ്ണൂരിലെയും കാസര്‍ഗോഡിലെയും ക്ഷേത്രങ്ങളിലേക്കു വിദേശികളും സ്വദേശികളുമായി അനേകം സഞ്ചാരികള്‍
കോട്ടയ്ക്കൽ∙ കരിങ്കാളി, രക്തേശ്വരി... തെയ്യക്കോലം ഏതാണെങ്കിലും ആർദ്ര എന്ന പന്ത്രണ്ടുകാരിയുടെ കയ്യിൽ അവയൊക്കെ ഭദ്രമാണ്. ആറാം ക്ലാസ് വിദ്യാർഥിനിയായ ആർദ്ര തെയ്യം കെട്ടിയാടാൻ തുടങ്ങിയിട്ടു 3 വർഷമായി. വടക്കൻ കേരളത്തിൽ തെയ്യക്കാലമായതോടെ ആർദ്രയ്ക്കു തിരക്കേറി. കരിമ്പനക്കൽ സുകുമാരന്റെയും ധന്യയുടെയും മകളാണു
ചിറ്റാരിക്കാൽ ∙ കാവുകളുണർന്നതോടെ ജില്ലയിൽ മാപ്പിളത്തെയ്യങ്ങൾക്കും അരങ്ങുണർന്നു. ഓലത്തുമ്പിൽ ശിൽപചാതുരി തുളുമ്പും തിരുമുടിയും, ഉടയാടകളും ഒന്നിനൊന്നു വിസ്മയം പരത്തുന്ന തെയ്യങ്ങൾക്കിടയിലാണ് വേഷത്തിലും ചടങ്ങുകളിലും മിത്തുകളിലുമെല്ലാം വേറിട്ടുനിൽക്കുന്ന മാപ്പിളത്തെയ്യങ്ങളുമെത്തുന്നത്. പട്ടുടുത്തു
Results 1-10 of 50