Activate your premium subscription today
70 വർഷം മുൻപ് ഒരു ഏപ്രിൽ 18. റോമിൽനിന്നു പാരിസിലേക്കു വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു, ലോകപ്രശസ്ത ചിന്തകനും നൊബേൽ സമ്മാനജേതാവുമായ ബർട്രൻഡ് റസ്സൽ. അപ്പോഴാണ് പൈലറ്റ് ഒരു മരണവാർത്ത യാത്രക്കാരെ അറിയിച്ചത്. നൊബേൽ സമ്മാനജേതാവും, പ്രശസ്ത ഭൗതികശാസ്ത്രജ്ഞനുമായ ആൽബർട് ഐൻസ്റ്റൈൻ മരിച്ചു. ആ വാർത്തകേട്ട് റസ്സൽ അക്ഷരാർഥത്തിൽ തകർന്നു. സ്വാതന്ത്ര്യത്തിലും, യുക്തിബോധത്തിലും, ജനാധിപത്യത്തിലും, മാനവികതയിലും വിശ്വസിച്ച ആത്മമിത്രം മാത്രമായിരുന്നില്ല റസ്സലിന് ഐൻസ്റ്റൈൻ. ലോകസമാധാനത്തിനുള്ള പ്രവർത്തനങ്ങളിലെ സഹയാത്രികൻ കൂടിയായിരുന്നു. ആണവായുധങ്ങളും ആയുധമത്സരങ്ങളും സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനായി ഒരു മഹാപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്റെ അന്ത്യഘട്ടത്തിലായിരുന്നു ഇരുവരും. 1954 ഡിസംബർ 23ന് ബിബിസിക്കായി ‘മാനവരാശിയുടെ സർവനാശം’ എന്ന വിഷയത്തിൽ റസ്സൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഈ ചിന്തയുടെ തുടക്കം. ആണവയുദ്ധത്തിനും ഹൈഡ്രജൻബോംബിനും എതിരെ ലോകത്തിലെ മുൻനിര ശാസ്ത്രജ്ഞരെ അണിനിരത്തി ഒരു മാനിഫെസ്റ്റോ തയാറാക്കി, അതിന്റെ അടിസ്ഥാനത്തിൽ പുതിയ സമാധാനപ്രസ്ഥാനം ഉയരേണ്ടതുണ്ടെന്ന് റസ്സൽ ചിന്തിച്ചു. ഈ ആശയം അദ്ദേഹം ആദ്യമായി പങ്കുവച്ചത് ഐൻസ്റ്റൈനോടാണ്.
ഭൂമിയിൽ നിന്നു വിക്ഷേപിച്ച പാർക്കർ സോളർ പ്രോബ് എന്ന പേടകമാണ് ഏറ്റവും വേഗത്തിൽ പോയിട്ടുള്ള മനുഷ്യനിർമിത വസ്തു. എന്നാൽ ആ റെക്കോർഡ് തിരുത്തിക്കുറിക്കാനുള്ള ശ്രമത്തിലാണ് പൾസർ ഫ്യൂഷൻ എന്ന കമ്പനി. സൺബേഡ് എന്ന റോക്കറ്റിലൂടെ ഇതു സാധിക്കാമെന്നാണ് അവർ പറയുന്നത്. ഈ റോക്കറ്റ് ഇപ്പോൾ
ദീർഘനാളായി പ്രവർത്തനരഹിതമായി തുടരുന്ന യുക്രെയ്നിലെ സാപൊറീഷ്യ ആണവനിലയം 2022 മുതൽ റഷ്യൻ നിയന്ത്രണത്തിലാണ്. 6 റിയാക്ടറുകളുള്ള ഈ നിലയം സുരക്ഷാ കാരണങ്ങളാലാണ് പ്രവർത്തനരഹിതമാക്കിയത്. എന്നാൽ തങ്ങൾ ഇതു വീണ്ടും പ്രവർത്തിപ്പിക്കാൻ പദ്ധതിയിടുകയാണെന്ന് റഷ്യ പറഞ്ഞത് യുക്രെയ്നിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
പസിഫിക് ദ്വീപുകളിലെ സാമൂഹിക പ്രവർത്തകർ ആണവായുധത്തിനെതിരെ വലിയ ശബ്ദമുയർത്തിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് ആണവാക്രമണം നടന്നത് ജപ്പാനിലാണ്. പക്ഷേ പസിഫിക്കിലെ കുഞ്ഞുദ്വീപുകൾക്കും പറയാനുണ്ട് ആണവായുധം കാരണം തങ്ങൾക്കുണ്ടായ ആരോഗ്യപരമായതും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ ന്യൂക്ലിയർ ഫ്യൂഷൻ അഥവാ ആണവ സംയോജന ഗവേഷണ കേന്ദ്രം ചൈനയിൽ ഒരുങ്ങുന്നതായി യുഎസ്. ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചാണ് ഈ വിവരം മനസ്സിലാക്കിയത്. യുഎസിലെ മിയാങ്ഗ്യാങ്ങിലാണു ഈ പരീക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ലേസർ ഫ്യൂഷൻ എന്ന സാങ്കേതികവിദ്യയിലാണു ഈ കേന്ദ്രം
പെന്റഗണിന്റെ പത്തിരട്ടി വലുപ്പമുള്ള മിലിറ്ററി കമാന്‍ഡ് സെന്റർ സ്ഥാപിക്കാൻ ചൈന.ഒരു ആണവയുദ്ധം ഉണ്ടാകുന്ന ഘട്ടത്തിൽ ചൈനീസ് പ്രസിഡന്റുൾപ്പെടെ ഉന്നത നേതാക്കൾക്ക് സുരക്ഷാ സ്ഥാനം ഒരുക്കാനാണ് ഇത്. ചൈനീസ് തലസ്ഥാനം ബെയ്ജിങ്ങിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് ഈ കേന്ദ്രം. 1500 ഏക്കർ വ്യാപ്തിയിലാണ് ഈ സൈനിക
ന്യൂഡൽഹി ∙ ഊർജമേഖലയിലെ ആവശ്യം മുൻനിർത്തി ചെറിയ ആണവോർജ പ്ലാന്റുകൾ നിർമിക്കാൻ പദ്ധതി. 8 വർഷത്തിനുള്ളിൽ 5 ചെറു മോഡുലാർ ന്യൂക്ലിയർ റിയാക്ടർ (എസ്എംആർ) എങ്കിലും ആരംഭിക്കുകയാണു ലക്ഷ്യം. എസ്എംആർ ഗവേഷണ–വികസന പദ്ധതികൾക്കായി ന്യൂക്ലിയർ എനർജി മിഷന് 20,000 കോടി രൂപ ബജറ്റിൽ അനുവദിച്ചു. 300 മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുന്നതാണ് എസ്എംആർ. നിലവിലുള്ള പരമ്പരാഗത ആണവനിലയങ്ങൾക്ക് 500 മെഗാവാട്ട് മുതലാണു ഉൽപാദനശേഷി.
2004 മുതല്‍ നീണ്ട പത്തു വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഡോ. മന്മോഹന് സിങ്ങിന്റെ നിര്യാണം അദ്ദേഹത്തിന്റെ വ്യക്തിവൈഭവത്തെക്കുറിച്ചും പ്രവര്‍ത്തന മികവിനെപ്പറ്റിയുമുള്ള ധാരാളം ചര്‍ച്ചകള്‍ക്കു വഴിവച്ചു. 1991 ല്‍ അദ്ദേഹം ധനമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങി വച്ച പരിഷ്കാരങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും ദാരിദ്ര്യം; പട്ടിണി, തൊഴിലില്ലായ്മ എന്നിവ ഒരു വലിയ പരിധി വരെയെങ്കിലും നിയന്ത്രണാധീനമാക്കാനും സഹായിച്ചതെന്ന് കക്ഷിരാഷ്ട്രീയ ഭേദമെന്യ എല്ലാ നിരീക്ഷകരും അംഗീകരിക്കുന്നതാണ്. അദ്ദേഹത്തിന്റെ അപാരമായ ധിഷണാശക്തി, അഗാധമായ പാണ്ഡിത്യം, തികഞ്ഞ ലാളിത്യം, സത്യസന്ധത തുടങ്ങിയ വിശിഷ്ട ഗുണങ്ങള്ക്ക്ു മുന്നില്‍ രാഷ്ട്രീയ എതിരാളികള്‍ പോലും നമിക്കും. എന്നാല്‍ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഭരണത്തിന്റെ അവസാന നാളുകളില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മുന്നണി നേടിയ വന്‍ വിജയം രണ്ടാം മന്മോഹന് സര്‍ക്കാരിനെതിരെയുള്ള ജനവിധിയുടെ പ്രതിഫലനമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. പ്രധാനമന്ത്രിപദവിയില്നിന്നു പടിയിറങ്ങുന്നതിനു മുൻപ് ഒരവസരത്തില്‍, ‘‘ചരിത്രം എന്നോടു കൂടുതല്‍ നീതി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞതില്‍നിന്ന്, വിമര്‍ശനശരങ്ങള്‍ എത്രത്തോളം ആ മനസ്സിനെ വേദനിപ്പിച്ചുവെന്നു മനസ്സിലാക്കാം.
ഡോ. ആർ. ചിദംബരം നേതൃത്വം നൽകിയ പൊഖ്റാൻ– 1 (1974), പൊഖ്റാൻ– 2 (1998) എന്നീ വിജയകരമായ പരീക്ഷണങ്ങളാണ് ആഗോള തലത്തിൽ ആണവ ശക്തിയെന്ന ഇന്ത്യയുടെ പദവി ഉറപ്പിച്ചത്. 1998 ലെ പരീക്ഷണത്തിനു പിന്നാലെ വ്യക്തിപരമായി അദ്ദേഹവുമായി സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. പരീക്ഷണം വിജയിച്ചെന്ന ഇന്ത്യയുടെ വാദത്തിൽ പാശ്ചാത്യ രാജ്യങ്ങൾ സംശയം പ്രകടിപ്പിച്ചത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. ആണവ പരീക്ഷണം വിജയകരമാണെന്ന് അവകാശപ്പെട്ടതിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് മണിക്കൂറുകളോളം അദ്ദേഹം എന്നോടു സംസാരിച്ചു.
രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിലെ പൊഖ്റാനിൽ ഇന്ത്യയെ ആണവശക്തിയായി മാറ്റിയ സമാധാനപരമായ ആണവപരീക്ഷണമായിരുന്നു 'ബുദ്ധൻ ചിരിച്ച’ ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണവും 1998ലെ ഓപ്പറേഷൻ ശക്തിയും. 1972 സെപ്റ്റംബർ 7നാണ് ഇന്ദിരാഗാന്ധി ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞരെ തദ്ദേശീയമായി രൂപകൽപന ചെയ്ത ആണവ
Results 1-10 of 61